അവരുടെ കൈയിൽ ഒക്കെ രണ്ടുതരം തോക്കുകൾ ഉണ്ടായിരുന്നു.. അവർ പുറകിൽ വച്ചിരിക്കുന്ന ചുവന്ന നിറമുള്ള തോക്കുകൾ എല്ലാവരും ശ്രദ്ധിച്ചു..
“ആ ചുവന്ന ഗണ്ണുകൾ.. അതിൽ നിന്നും വരുന്ന രാസവസ്തു നമ്മളെ അലിയിച്ചു കളയും.. അതുകൊണ്ടാണ് അവർ ഇവിടെ കൂട്ടക്കൊല നടത്തിയത്…”
ക്വീൻ മെല്ലെ പറഞ്ഞപ്പോൾ ബാക്കി ഉള്ളവർ പകയോടെ അവരെ നോക്കി..
കടുംനീല വേഷം ധരിച്ച ഒരാൾ ഇറങ്ങി വന്നു.. അയാൾ ഹെൽമെറ്റ് ഊരിമാറ്റി.. ശക്തനായ ഒരു മനുഷ്യരൂപം..
അയാൾ എല്ലാവരെയും നോക്കി പുച്ഛത്തോടെ ചിരിച്ചു..
“ഞാൻ ജനറൽ കെയ്മാൻ…. എനിക്ക് വേണ്ടത് നിങ്ങളുടെ കുട്ടികളെ ആണ്.. കൂടാതെ നിലവിലെ രത്നശേഖരവും.. അത് രണ്ടും തന്നാൽ ഞങ്ങൾ ഇവിടെ നിന്നും പോകും.. അതല്ല എങ്കിൽ നിങ്ങളെ എല്ലാവരെയും കൊല്ലാൻ എനിക്ക് അധികസമയം വേണ്ട….”
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
“പണ്ടത്തെ മെയ്വൂൺ അല്ല ജനറൽ ഇപ്പോൾ ഉള്ളത്.. പിന്നെ സമാധാനം അല്ലെ വലുത്? ചർച്ചയിൽ കൂടെ പരിഹരിച്ചുകൂടെ?”
ക്വീൻ തിരിച്ചു ചോദിച്ചപ്പോൾ അയാൾ ചിരിച്ചു…
“വേണ്ടത് നേടിയിട്ടേ ഞങ്ങൾ പോകു.. അതിപ്പോൾ ഈ ഗ്രഹം മുഴുവൻ നശിപ്പിച്ചിട്ടായാലും ശരി.. ഇപ്പോൾ കീഴടങ്ങിയാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകില്ല….പണ്ട് നിങ്ങളുടെ പിൻതലമുറയെ കൊന്നു തള്ളിയത് ഞാൻ ആണ്.. അന്ന് നീ വിദഗ്ധമായി രക്ഷപെട്ടു.. എന്തായാലും അത് നന്നായി.. കുട്ടികളെ ഞാൻ കൊണ്ടുപോകും..”
അയാൾ വീണ്ടും ഭീഷണി മുഴക്കി..
“അപ്പോൾ ചർച്ചകൊണ്ട് കാര്യം ഇല്ല.. അല്ലെ?”
“ഇല്ല.. എന്റെ ക്ഷമ ഇപ്പോൾ തന്നെ നശിച്ചു.. നിന്റെ തലയും കൊണ്ട് ആകും എന്റെ തിരിച്ചുപോക്ക്…”
അയാൾ കൈചൂണ്ടി മെല്ലെ പറഞ്ഞു. ക്വീൻ ചിരിച്ചു…
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ