ക്വീൻ പറഞ്ഞത് കേട്ടപ്പോൾ ഡെൽറ്റ അവളെ നോക്കി.. തലകുലുക്കി..
“അമ്മേ ഒരു കാര്യം പറഞ്ഞോട്ടെ?”
“മ്മ്മ്?”
ഡെൽറ്റ അല്പം പേടിയോടെ അത് ചോദിച്ചപ്പോൾ ക്വീൻ അവളെ നോക്കി..
“വിക്ടോറിയ.. അവളെ കൂടെ…?”
അത് കേട്ടപ്പോൾ ക്വീൻ ഒന്നും മിണ്ടിയില്ല… അവൾ തലകുനിച്ചു…
“ഗോ…”
ക്വീൻ മെല്ലെ പറഞ്ഞപ്പോൾ അവർ രണ്ടുപേരും ഓടി.. അവരുടെ വണ്ടി കുതിച്ചു പാഞ്ഞു..
ഉടനെ തന്നെ കുട്ടികളെയും ബാക്കി കൃതിരിൻ പെണ്ണുങ്ങളെയും മണ്ണിന്റെ അടിയിലെ കെട്ടിടങ്ങളിലേക്ക് മാറ്റി.. വാതിൽ ബന്ധിച്ചു.
ക്വീൻ നേരെ പോയത് വിക്ടോറിയയെ ഇട്ടിരുന്ന സെല്ലിൽ ആണ്.. അവൾ അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നിരുന്നു.. ക്വീനിനെ കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..
“എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ ആയിരുന്നു നീ… ആ വിശ്വാസത്തിൽ ആണ് നിന്നെ ഭൂമിയിലേക്ക് അയച്ചതും….”
ക്വീൻ മെല്ലെ അവളോട് പറഞ്ഞപ്പോൾ അവൾ കരഞ്ഞു…
“അമ്മേ.. ക്ഷമിക്കണം എന്ന് പോലും പറയാൻ എനിക്ക് അർഹത ഇല്ല… എന്നാലും.. എന്നെ ഒന്ന് ഒപ്പം കൂട്ടുമോ? അപേക്ഷ ആണ്…മാപ്പ്.. എല്ലാത്തിനും മാപ്പ്..”
അവൾ പറഞ്ഞത് കേട്ടപ്പോൾ ക്വീൻ മെല്ലെ തിരിഞ്ഞു…
“അമ്മേ.. അവസാനമായി അമ്മയുടെ ഒപ്പം.. അല്പ നേരം എങ്കിലും.. മരിക്കാനും തയാറാണ് ഞാൻ അമ്മേ… “
അവൾ കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞു.. ക്വീൻ മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു..
ഒരുനിമിഷം ആലോചിച്ച ശേഷം പുറകിൽ നിന്നും ഉടവാൾ വലിച്ചെടുത്തശേഷം അവൾ ഇരുമ്പിന്റെ അഴികളിൽ ആഞ്ഞു വെട്ടി..
വല്ലാത്ത ശബ്ദത്തോടെ സ്വർണ അഴികൾ ഒക്കെ പൊട്ടി ചിതറി തെറിച്ചു വീണു…
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ