നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

ക്വീൻ പറഞ്ഞതോടെ എല്ലാവരും സമ്മതിച്ചു.. വിഷമം മാറ്റി വച്ച് അവർ ആലോചന തുടങ്ങി.. ഡിസംബറിനെയും രേവനെയും ക്വീൻ കാര്യങ്ങൾ നേരത്തെ അറിയിച്ചിരുന്നു.. അവർ ഉടനെ എവിടെയെത്തും..

ഡിസംബറിന് മേയ്‌വൂണിൽ എത്താൻ അറിയാം… റോഷനോട് യാത്ര പറഞ്ഞിട്ടേ അവൾ വരുകയുള്ളു എന്നും പറഞ്ഞിരുന്നു..

****

“അമ്മേ? പപ്പാ എന്താ വരാത്തത്..? എനിക്ക് കാണാൻ കൊതിയാകുന്നു…”

മോളുടെ ചോദ്യം കേട്ടപ്പോൾ ട്രിനിറ്റിയുടെ നെഞ്ച് വിങ്ങി.. അവളുടെ കണ്ണ് നിറഞ്ഞു എങ്കിലും അവൾ അത് ഒളിപ്പിച്ചു മോളെ കെട്ടിപിടിച്ചു ഉമ്മവച്ചു..

“പപ്പാ വരും.. നമുക്ക് കുറച്ചു ജോലികൾ ഉണ്ട്.. എന്ത് വന്നാലും നേരിടണം കേട്ടോ..മോൾ വേണം ഭാവിയിൽ ഇവിടം ഭരിക്കാൻ…”

അവൾക്ക് അത് മനസിലായില്ല എന്നാലും തലകുലുക്കി സമ്മതിച്ചു പാവം പെണ്ണ്…

***

മേയ്‌വൂണിൽ പിന്നീടുള്ള ദിവസം തിരക്കിന്റേതായിരുന്നു.. അവർ അടുത്തെത്തിയതായി അറിഞ്ഞിരുന്നു..

കുറച്ചു ദിവസത്തിന് ശേഷം.. വേറെ ഒരു സൈറൺ കൂടെ മുഴങ്ങി.. അതെ സമയം ഭൂമിയിൽ പറഞ്ഞ ദിവസം കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞിരുന്നു..

ക്വീൻ പുറത്തേക്ക് വന്നു.. യുദ്ധവേഷം ആയിരുന്നു അവളുടെ..

ട്രിനിറ്റിയും ഡെൽറ്റയും കാത്തു നിന്നിരുന്നു.. അവർ ഓടി അടുത്തേക്ക് വന്നു..

“ക്വീൻ.. അവർ വരുന്നു.. നമ്മുടെ ഗ്രഹത്തിന്റെ അടുത്ത് എത്തി.. റെഡ് ഷിപ് ഉടനെ ഇവിടേക്ക് വരാം…”

ക്വീൻ ഒന്ന് ആലോചിച്ചു..

“കുട്ടികളെയും അമ്മമാരെയും ഷെൽറ്ററിലേക്ക് മാറ്റുക.. മുകളിൽ നമ്മൾ കുറച്ചുപേർ മാത്രം മതി.. കിവെര കണ്ട്രോൾ സെന്ററിൽ ഉണ്ടാകണം..”

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.