നാഗത്താൻ കാവ് – 3 [ദേവ്] 121

Views : 6853

തയ്യാറായിക്കൊള്ളു… അവസാനമായി കണ്ണുകൾ അടയുമ്പോൾ നീ കാണേണ്ടത് എന്റെ മുഖം ആണെന്നത് ദൈവനിയോഗം.… ചെമ്പട്ട് തറവാട്ടിലെ രുദ്രയുടെ രക്തത്തിൽ ഉണ്ടായ എന്റെ.. ചെമ്പട്ട് വിഷ്ണുനാഥൻ എന്ന ഈ ഉണ്ണിക്കുട്ടന്റെ… ”

 

പറഞ്ഞു തീർന്ന മാത്രയിൽ തന്നെ ഉണ്ണിക്കുട്ടൻ രുഗ്മിണിയുടെ തല നാഗാക്കല്ലിൽ പിടിച്ച് അടിച്ചു… കലി തീരാതെന്ന പോലെ അവരുടെ തല വീണ്ടും വീണ്ടും ആ നാഗാക്കല്ലിൽ ആഞ്ഞടിച്ചു… മുഖത്തേക്ക് തെറിച്ചുവീണ രക്തത്തുള്ളികൾ ഉണ്ണിക്കുട്ടന്റെ കണ്ണിലെ ചുവപ്പിന് മുന്നിൽ ഒന്നുമല്ലാതായതുപോലെ തോന്നിച്ചു. എന്നിട്ടും കലിയാടങ്ങാതെ അവരുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കാവിന് പുറത്തെ പൂവരശ്ശിന്റെ ചുവട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.. അപ്പോൾ അവന്റെ കയ്യിലെ നാഗത്താന്റെ രൂപം വീണ്ടും തിളങ്ങി… അവനിൽ നിന്നും വേർപെട്ടെന്നപോലെ ഒരു നാഗം ഫണം വിരിച്ച് രുഗ്മിണിയുടെ നേരെ വന്നു.. രക്തം വാർന്ന് അർത്ഥപ്രാണനായി കിടക്കുന്ന രുഗ്മിണിയുടെ തിരുനെറ്റിയിൽ തന്നെ ആ നാഗം ദംശിച്ചു… മരണം ഉറപ്പുവരുത്താനായെന്നോണം വീണ്ടും വീണ്ടും ദംശിച്ചു.. അവൾ മരണത്തിലേക്ക് പോകുന്നത് വല്ലാത്തൊരു ആനന്തത്തോടെ ഉണ്ണിക്കുട്ടൻ കണ്ടു നിന്നു.. തിരികെ നടക്കാൻ തുടങ്ങുന്നതിന് മുന്നേതന്നെ ആ നാഗം അവനിൽ ലയിച്ചിരുന്നു.. വീശിയടിച്ചൊരു കാറ്റ് അവന്റെ മുഖത്ത് പറ്റിയിരുന്ന രക്തത്തുള്ളികളെ തുടച്ചുമാറ്റി.. തിരികെ നടന്നുകൊണ്ട് അവൻ പറഞ്ഞു..

 

“രക്തത്തിന് രക്തം കൊണ്ടാണ് പകരം ചോദിക്കേണ്ടത്… രുഗ്മിണീ.. നീ ദയ അർഹിച്ചിരുന്നില്ല… അല്ലെങ്കിൽ, ഇതിലും ക്രൂരമായ മരണം നീ അർഹിച്ചിരുന്നു.. കർമ്മഫലം.. അത് അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്ന് മടങ്ങില്ല… നീ മാത്രമല്ല.. നിന്നോടൊപ്പം ചേർന്ന് എന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ ഒരാളേയും സുഖമരണം പുൽകാൻ ഞാൻ അനുവദിക്കില്ല… ഇത് രുദ്ര തമ്പുരാട്ടിയുടെ നാമത്തിൽ ഈ വിഷ്ണുനാഥന്റെ ശപഥമാണ്…

 

രുഗ്മിണിയുടെ മരണം കണ്ണുകളിൽ തെളിഞ്ഞപ്പോൾ മുത്തശ്ശിയുടെ മടിയിൽ കിടന്നുകൊണ്ട് ഉണ്ണിക്കുട്ടൻ ചിരിച്ചു… ഇത്കൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല enna ഭാവത്തിൽ… അനന്തന്റെ ചിത തേക്കെത്ത്തൊടിയിൽ കത്തിയമരുമ്പോൾ കാവിലെ നാഗാക്കല്ലിൽ ഇരുന്ന് ആ ഭ്രാന്താൻ ഉറക്കെ പാടി…

 

“കലിയുഗ കാലമല്ലേ

കർമ്മങ്ങൾ ബാക്കിയല്ലേ

എതിരിടാനിന്നവൻ പിറവികൊണ്ടേ..

നിൻ ചിത കത്തുമ്പോൾ

ഓർക്കൂ അനന്താ നീ..

നീ ചെയ്ത പാപത്തിൻ കർമ്മഫലം..

അന്നു നീ കൊല്ലിച്ചോരച്ചന്റെ ചോര നിൻ-

ഉയിരെടുക്കാനായി ബാക്കിയായി..

കാത്തിരിപ്പൂ അവൾ, ചെമ്പട്ടും ചൂടിക്കൊ-

ണ്ടങ്ങകലത്തന്നാലിങ്ങടുത്തായ്..

ഇനിയും ചിത വേവും.. ചാവ് വലംവക്കും..

അതുകണ്ട് നാഗത്താൻ പുഞ്ചിരിക്കും..”

 

ഭ്രാന്തന്റെ പാട്ട് കേട്ടവർക്ക് പക്ഷെ അതിന്റെ പൊരുൾ മനസിലായില്ല… ഒരാൾക്ക് ഒഴികെ… മരണവീട്ടിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അയാൾ ഉണ്ണിക്കുട്ടനെ നോക്കി… തീക്ഷ്ണമായി…

 

ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ അയാളുടെ മുഖം ദേഷ്യത്താലും നിരാശയാലും നിറഞ്ഞു നിന്നു… മനസ്സിൽ നിറയെ ചോദ്യങ്ങളായിരുന്നു…

 

Recent Stories

The Author

ദേവ്

13 Comments

  1. 💖💖💖💖💖

  2. സൂപ്പർ….ഭയാനകം…

  3. Superb. Wtg 4 nxt part…

  4. Oru rakshayumilla adipoli aayittund 🧡❤️❤️🧡 pages kooti ezhuthanam bro 👍

  5. Nalla Class item..💥

  6. Superb❣️❣️❣️❣️❣️

  7. kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..

  8. ഒരുപാട് താമസിക്കുന്നു

    1. Super
      Waiting for next part as soon as possible…..

  9. 💞💞💞💞💞💞💞💞💞💞

  10. ന്റോ പൊന്നോ 🔥🔥🔥🔥🔥. കാത്തിരിക്കുന്നു 😍

  11. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com