നാഗത്താൻ കാവ് – 3 [ദേവ്] 121

Views : 6853

” നിനച്ചിരിക്കാതെ ഇങ്ങനെയൊരു തിരിച്ചടി താൻ പ്രതീക്ഷിച്ചതല്ല.. എവിടെയാണ് തന്റെ കണക്കുകൂട്ടലുകൾ പിഴച്ചത്..?? ശെരിക്കും ആരാണ് അവൻ..?? ഉണ്ണിക്കുട്ടൻ… അല്ല.. വിഷ്ണുനാഥൻ..?? ആരാവും അവനോട് കഴിഞ്ഞകാലത്തെ സംഭവങ്ങളേയും അതിന്റെ കാരണക്കാരേയും കുറിച്ച് പറഞ്ഞ് കൊടുത്തിട്ടുണ്ടാവുക..?? ആർക്കാണ് ഇതൊക്കെ ഇത്ര കൃത്യമായി അറിയാവുന്നത്..?? വടക്കേമേലകം തറവാടിനും പിന്നെ തനിക്കും മാത്രമറിയുന്ന കാര്യങ്ങൾ എങ്ങനെ അവന്റെ കാതുകളിൽ എത്തി..?? ഇത്രയും നാൾ പുറംലോകത്തിനെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്ന നുണക്കഥകളും, എടുത്ത് അണിഞ്ഞിരുന്ന പൊയ്‌മുഖങ്ങളും അഴിഞ്ഞു വീഴുകയാണോ..?? ശെരിക്കും ആരാണവൻ..???

എഴുവയസ്സ് മാത്രം പ്രായമുള്ള അവനെക്കൊണ്ട് ഇത് എങ്ങനെ ചെയ്യാൻ കഴിയും..?? ആരെങ്കിലും അവനെ സഹായിക്കുന്നുണ്ടാവുമോ..?? ഉണ്ടെങ്കിൽ അത് ആരാവും..?? എവിടെ നിന്നാണ് താൻ തുടങ്ങേണ്ടത്..??”

 

ചോദ്യങ്ങൾ മനസ്സിനെ തീച്ചൂള ആക്കിയപ്പോൾ അയാളുടെ നാവ് അയാളോടെന്ന പോലെ മന്ത്രിച്ചു..

 

“കൂടെയുണ്ടായിരുന്നവരിൽ ഒരാൾ പോലും ഇനി കൊഴിഞ്ഞുപോവാൻ പാടില്ല… ഇനിയും വൈകിക്കൂടാ… അവനെ വിളിക്കാൻ സമയമായിരിക്കുന്നു..അവനല്ലാതെ മാറ്റാർക്കും തന്നെ സഹായിക്കാൻ കഴിയില്ല…”

 

പെട്ടന്ന് സ്വബോധത്തിലേക്ക് വന്ന അയാൾക്ക് തന്നെ ആരോ വീക്ഷിക്കുന്നു എന്നൊരു തോന്നൽ ഉണ്ടായി… നടത്തത്തിന്റെ വേഗത കുറച്ച് പതിയെ അയാൾ നിശ്ചലനായി…പതിയെ ചുറ്റും കണ്ണോടിച്ചുകൊണ്ട് തിരിഞ്ഞുനോക്കിയ അയാൾ ഒരുനിമിഷം പതറിപ്പോയി…പടിപ്പുരവാതിലിൽ അയാളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ.. ആ വിദൂരതയിലും അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു… ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ പകയുടെ തീക്കനൽ ജ്വലിക്കുന്നത് അയാൾ കണ്ടു… ആ താപം താങ്ങാൻ കഴിയാതെ അയാൾ കണ്ണടച്ചു… പെട്ടന്നുതന്നെ തലവെട്ടിച്ച് തന്റെ വഴിയേ നടന്നു തുടങ്ങി…

 

എന്നാൽ ഉണ്ണിക്കുട്ടന്റെ കണ്ണുകൾ അയാളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു… അയാൾ സ്വയം പറഞ്ഞു…

” അവൻ.. അവൻ എന്നെ കണ്ടിരിക്കുന്നു… അവൻ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു… ആ കണ്ണുകൾ.. അതിൽ നിറയെ എന്നോടുള്ള അടങ്ങാത്ത പക ആയിരുന്നു…അടുത്തതായി അവന്റെ പകയിൽ നീറിയൊടുങ്ങാനുള്ള വിധി എനിക്കാണോ…??”

 

പതിയെ പതിയെ ഉള്ളിൽ മുളച്ചുവന്ന ഭയം മനസ്സിനെ കീഴടക്കിയപ്പോൾ അന്ന് ആദ്യമായി അയാളുടെ കാലുകൾ ഇടറി.. വരാൻ പോകുന്ന വലിയ യുദ്ധത്തിന്റെ കാഹളം അയാളുടെ കാതുകളിൽ മുഴങ്ങിക്കേട്ടു…

Recent Stories

The Author

ദേവ്

13 Comments

  1. 💖💖💖💖💖

  2. സൂപ്പർ….ഭയാനകം…

  3. Superb. Wtg 4 nxt part…

  4. Oru rakshayumilla adipoli aayittund 🧡❤️❤️🧡 pages kooti ezhuthanam bro 👍

  5. Nalla Class item..💥

  6. Superb❣️❣️❣️❣️❣️

  7. kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..

  8. ഒരുപാട് താമസിക്കുന്നു

    1. Super
      Waiting for next part as soon as possible…..

  9. 💞💞💞💞💞💞💞💞💞💞

  10. ന്റോ പൊന്നോ 🔥🔥🔥🔥🔥. കാത്തിരിക്കുന്നു 😍

  11. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com