നാഗത്താൻ കാവ് – 3 [ദേവ്] 121

Views : 6853

 

അയാൾ തന്റെ കാഴ്ചയിൽ നിന്ന് മറയുന്നത് വരെ ഉണ്ണിക്കുട്ടൻ അയാളെത്തന്നെ നോക്കി നിന്നു.. പെട്ടന്ന് പിന്നിൽ നിന്ന് അവന്റെ ചുമലിൽ ആരുടെയോ കൈ വന്ന് പതിഞ്ഞു… ശേഷം പതിയെ അയാൾ അവന്റെ കാതിൽ എന്തോ കാര്യം പറഞ്ഞു.. ശേഷം അയാൾ അവനെ കടന്നുപോയി.. ഒരു മാത്ര അയാളുടെ പോക്ക് നോക്കി നിന്ന ശേഷം അവൻ തിരികെ നടന്നു.. നടുമുറ്റത്ത് എത്തിയതും അവൻ പെട്ടന്ന് നിന്നു.. എന്തോ ആലോചിച്ചെന്ന പോലെ തിരിഞ്ഞ് തെക്കിനിയുടെ വശത്തേക്ക് നടന്നു.. അവന്റെ ഓരോ ചലനങ്ങളും വീക്ഷിച്ച് മറ്റൊരാൾ അവന് പിന്നിൽ തന്നെ ഉണ്ടായിരുന്നു… വളരെ വേഗത്തിൽ നടന്ന ഉണ്ണിക്കുട്ടൻ കാവിന് മുന്നിൽ വന്നു നിന്ന് ഉറക്കെ വിളിച്ചു…

 

” ദക്ഷാ…….”

 

അധികനേരം അവനു കാത്തുനിൽക്കേണ്ടി വന്നില്ല… കാവിലെ വലിപ്പടർപ്പുകൾക്കിടയിൽ നിന്ന് ആ ഭ്രാന്തൻ ഉണ്ണിക്കുട്ടന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു..

 

“ദക്ഷാ… നിന്നെ നാമൊരു ദൗത്യം എൽപ്പിക്കുകയാണ്… ചെമ്പട്ടിലേക്ക് സന്ദേശം എത്തിക്കണം… അവിടെയുള്ളവരോട് കരുതിയിരിക്കുവാൻ പറയുക… ഇവിടെ എനിക്ക് ചെയ്തു തീർക്കാൻ ഇനിയും കുറെയേറെ കാര്യങ്ങളുണ്ട്.. തറവാടിന് നഷ്ടമായ ദേവീപ്രസാദം വീണ്ടെടുത്തേ എനിക്ക് ഇവിടെനിന്ന് മടക്കമുള്ളൂ.. അതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ… അവന്റെ വരവും ഞാൻ അറിയുന്നു… കണ്ടുമുട്ടുമ്പോൾ എന്തും സംഭവിച്ചേക്കാം… വീരഭദ്രൻ.. എന്റെ അച്ഛൻ… ഊർന്നുവീണ ഓരോ തുള്ളി രക്തത്തിനും ഞാൻ അവനെക്കൊണ്ട് കണക്കുപറയിക്കും… എന്നിടട്ടേ ചെമ്പട്ടിലെ രുദ്ര തമ്പുരാട്ടിയുടെ മകൻ വിഷ്ണുനാഥൻ ഈ കളം വിടൂ…”

 

മറുപടിക്കായി കാത്തുനിൽക്കാതെ അവൻ തിരികെ നടന്നു… കുറച്ചുനേരം അവന്റെ നടത്തം നോക്കി നിന്നശേഷം ദക്ഷൻ തന്റെ ദൗത്യം നിർവ്വഹിക്കാനായി യാത്രയായി…

 

ഇതിനെല്ലാം സാക്ഷിയായി പിന്നിലെ മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു അവൾ… ഉണ്ണിക്കുട്ടന്റെ പെട്ടന്നുള്ള ഭവമാറ്റത്തിൽ അവൾ വല്ലാതെ ഭയന്നു… ഉണ്ണിക്കുട്ടന്റെ തിരിച്ചുള്ള നടപ്പ് നോക്കി നിൽക്കുകയായിരുന്നു അവൾ.. എന്നാൽ കണ്ണ് ഒന്ന് ചിമ്മിയ മാത്രയിൽ അവൻ അവളുടെ മുന്നിൽ നിന്ന് കാണാതെയായി… എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ചു നിന്ന നേരത്താണ് പിന്നിൽ നിന്ന് ആ വിളി അവളുടെ കാതിൽ വന്നുപതിച്ചത്…

 

“സുഭദ്രേ….”

 

ഞെട്ടി പിന്നിലേക്ക് നോക്കിയ സുഭദ്ര കാണുന്നത് അവൾക്ക് പിന്നിലായി അവളെത്തന്നെ നോക്കി നിൽക്കുന്ന ഉണ്ണിക്കുട്ടനെയാണ്…പെട്ടന്ന് അവനെ കണ്ട അവൾ നിന്ന നിൽപ്പിൽ മരവിച്ചുപോയി…

 

“എന്താ സുഭദ്രേ ഇവിടെ..?? നീ ആരെ തേടിയാ ഇവിടം വരെ വന്നത്..??? ”

 

സുഭദ്ര : ഞാൻ.. ഉണ്ണി.. നടക്കുന്നത് കണ്ടപ്പോ.. അറിയാതെ… ഞാൻ ഒന്നും കേട്ടില്ല…

Recent Stories

The Author

ദേവ്

13 Comments

  1. 💖💖💖💖💖

  2. സൂപ്പർ….ഭയാനകം…

  3. Superb. Wtg 4 nxt part…

  4. Oru rakshayumilla adipoli aayittund 🧡❤️❤️🧡 pages kooti ezhuthanam bro 👍

  5. Nalla Class item..💥

  6. Superb❣️❣️❣️❣️❣️

  7. kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..

  8. ഒരുപാട് താമസിക്കുന്നു

    1. Super
      Waiting for next part as soon as possible…..

  9. 💞💞💞💞💞💞💞💞💞💞

  10. ന്റോ പൊന്നോ 🔥🔥🔥🔥🔥. കാത്തിരിക്കുന്നു 😍

  11. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com