നാഗത്താൻ കാവ് – 3 [ദേവ്] 121

Views : 6831

നാഗത്താൻ കാവ് 3

Author :ദേവ്

[ Previous Part ]

 

നാഗത്താന്റെ രൂപത്തിലേക്ക് തന്നെ നോക്കിയിരുന്ന ഉണ്ണിക്കുട്ടന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു… കണ്ണുകൾ രക്തവർണ്ണമായി… ക്രൂദ്ധമായ ഒരു ഭാവം അവന്റെ മുഖത്തിന് കൈവന്നു… ആകാശം പെട്ടന്ന് കരുത്ത് ഇരുണ്ടു.. മിന്നൽപ്പിണറുകൾ തമ്മിലിടിച്ച് ഭയാനക ശബ്ദം ഉണ്ടാക്കി… എവിടെനിന്നോ അതിശക്തമായൊരു കാറ്റ് ആ കാവിനെ വലംവച്ച് എന്തിന്റെയോ വരവ് അറിയിച്ചു… നാഗപ്രതിഷ്ഠകൾക്കപ്പുറം ഇണച്ചേർന്നുകൊണ്ടിരുന്ന രണ്ട് സ്വർണ്ണ നാഗങ്ങൾ പരസ്പരം ദംശിച്ച് ചുറ്റിപ്പിണഞ്ഞുപൊങ്ങി.. കാവിലെ കരിയിലകൾ പോലും പ്രകൃതിയുടെ പെട്ടന്നുള്ള ഈ മാറ്റത്തിൽ ഭയന്ന് വിറച്ചു… എന്നാൽ അപ്പോഴും ഉണ്ണിക്കുട്ടൻ നാഗത്താൻ ശിലയിലേക്ക് തുറിച്ചുനോക്കി നിൽക്കുകയായിരുന്നു… തനിക്ക് ചുറ്റും നടക്കുന്നതൊന്നും അവന് അറിയുന്നുപോലും ഉണ്ടായിരുന്നില്ല… പതിയെ അവന്റെ ചുണ്ടിലെ ചിരി മങ്ങി… മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി…

 

“ആരാ..!! ആരാ എന്റെ അമ്മയെ കൊന്നത്…??? ആരാ..!! ആരാ മച്ചിലെ ചിലമ്പ് ആശുദ്ധമാക്കിയത്..?? നിനക്കറിയാമെങ്കിൽ പറഞ്ഞുകൊള്ളുക… ”

 

ഉണ്ണിക്കുട്ടന്റെ ഓരോ വാക്കുകളും ഭൂമിയെ പിടിച്ചുലച്ചു.. നാഗത്താന്റെ ശിലയിലെ കണ്ണുകളിൽ നിന്ന് രക്തം വാർന്നൊഴുകി… കാത്തിരിപ്പിന്റെ അന്ത്യമെന്നോണം ആ ശില രണ്ടായി പിളർന്നു…

 

ശിലയുടെയുള്ളിൽ നിന്നും അതിതീക്ഷണമായ പ്രകാശം പുറത്തേക്ക് വന്നു… ചുറ്റുമുള്ളതിനെയെല്ലാം ആ പ്രകാശം വിഴുങ്ങി.. അപ്പോഴും ഉണ്ണിക്കുട്ടൻ തീക്ഷണമായ കണ്ണുകളോടുകൂടി അചഞ്ചലനായി നിൽക്കുകയായിരുന്നു… പതിയെ പ്രകാശം കെട്ടടങ്ങിയപ്പോൾ ആ ശിലയുടെ സ്ഥാനത്ത് ഒരു നാഗം പത്തിവിടർത്തി നിന്നു.. അതിന്റെ കണ്ണുകൾ തീനാളം പോലെ ജ്വലിച്ചു.. നാവിൽ നിന്ന് മിന്നൽ പിണരുകൾ പുറത്തേക്ക് വന്നു… അതിഭയാനകമായിരുന്നു അതിന്റെ രൂപം.. നാഗത്താൻ… അതേ.. കാത്തിരിപ്പിനോടുവിൽ തന്റെ തപസ് അവസാനിപ്പിച്ച് നാഗത്താൻ സ്വരൂപം പൂണ്ടിരിക്കുന്നു…തന്റെ എതിരെ നിൽക്കുന്ന ഉണ്ണിക്കുട്ടനെ കണ്ട നാഗത്താൻ പതിയെ അവന്റെയടുത്തേക്ക് ഇഴഞ്ഞെത്തി.. ഉണ്ണിക്കുട്ടന് ചുറ്റും വലംവച്ചെന്ന പോലെ പതിയെ പതിയെ അവനെ ചുറ്റിവരിഞ്ഞു… ശേഷം അവന്റെ മുഖത്തിനുനേരെ വന്നു നിന്നു… ഇരുവരുടെയും കണ്ണുകൾ കൂട്ടിമുട്ടിയ മാത്രയിൽ ഭൂമി വിറകൊണ്ടു… നിമിഷങ്ങൾ നീണ്ട കണ്ണുകൾ തമ്മിലുള്ള യുദ്ധത്തിനു ശേഷം

Recent Stories

The Author

ദേവ്

13 Comments

  1. 💖💖💖💖💖

  2. സൂപ്പർ….ഭയാനകം…

  3. Superb. Wtg 4 nxt part…

  4. Oru rakshayumilla adipoli aayittund 🧡❤️❤️🧡 pages kooti ezhuthanam bro 👍

  5. Nalla Class item..💥

  6. Superb❣️❣️❣️❣️❣️

  7. kadha, ezhuthushaily okkke kollam…. pinne oru 7 vayassulla kochinekkond ingane okke cheyyikkano ennu mathram oru doubt… karyam, nagathan arikkum ullil irunnu ellam cheyyunne, but …..

  8. ഒരുപാട് താമസിക്കുന്നു

    1. Super
      Waiting for next part as soon as possible…..

  9. 💞💞💞💞💞💞💞💞💞💞

  10. ന്റോ പൊന്നോ 🔥🔥🔥🔥🔥. കാത്തിരിക്കുന്നു 😍

  11. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com