നരഭോജി(The Creature II) {ശിവശങ്കരൻ} 96

Views : 5977

 

ചെന്നായുടെ അലർച്ച കേട്ട ദിക്കിലേക്ക്, ആ വയസ്സൻ ഡോഡ്ജ് ലാൻസർ കാർ ഇരമ്പിപ്പാഞ്ഞു കൊണ്ടിരുന്നു. അതിന്റെ വയസ്സൻ ഹെഡ്ലാമ്പുകൾ വിളറിയ മഞ്ഞ നിറത്തിൽ വഴി കാണിച്ചു. ഡ്രൈവിംഗ് സീറ്റിൽ പതിവിലും കൂടുതൽ വലിഞ്ഞു മുറുകിയ മുഖത്തോടെ ഇരിക്കുന്ന തന്റെ കൊച്ചുമകളെ ദിമിത്രി ആവലാതിയോടെ നോക്കി. അയാൾ തന്റെ മുഖത്തെ വലിയ ഫ്രെയിം ഉള്ള കണ്ണട ഒന്നുകൂടി അമർത്തി വച്ചു, തോൾസഞ്ചിയിൽ ആ സെറം നിറച്ച സിറിഞ്ചിൽ കൈ അമർത്തി വച്ചു അത്‌ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി.

 

“ഹ്രാ…” ഒരിക്കൽക്കൂടി ആ അലർച്ച കേട്ട് ലാറയുടെ കാലുകൾ ബ്രേക്കിൽ അമർന്നു. വാഹനത്തിന്റെ ടയർ റോഡിൽ ഉരഞ്ഞു നിന്നു. അവിടമാകെ റബ്ബർ കരിഞ്ഞ മണം ഉയർന്നു.

 

അവർ കാറിൽ നിന്നും ഇറങ്ങി ചുറ്റുമുള്ള കാടുകളെ നിരീക്ഷിച്ചു. അവളുടെ പ്രേത്യേക ദൃഷ്ടിപഥത്തിലൂടെ  ആ അഞ്ചു പേരെയും കൂടെ, വെള്ളിമുനകൾ ശരീരത്തിൽ തറച്ചു, ഇരുമ്പുവലയിൽ നിസ്സഹായനായി തൂങ്ങിയാടുന്ന ഹരി എന്ന കൂറ്റൻ മനുഷ്യചെന്നായയെയും അവൾ കണ്ടെത്തി. വാഹനം അവിടെ ഉപേക്ഷിച്ചു അവൾ കാറ്റിന്റെ വേഗതയിൽ ആ കൊടും വനത്തിനുള്ളിലേക്ക് കുതിച്ചു.

 

ഉയരമുള്ള വനത്തിൽ തൂങ്ങിയാടുന്ന ആ വലക്കരികിലേക്ക് ഓടിയെത്തിയതും അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു, അവളുടെ കൈകാലുകളെ തളർച്ച ബാധിച്ചു. കൊടുങ്കാറ്റു പോലെ പാഞ്ഞെത്തിയ അവളുടെ വേഗതയെ ആ ദൃശ്യം അപഹരിച്ചു.

 

പെട്ടെന്നാണ് അവളുടെ സാന്നിധ്യം ആ അഞ്ചു വാംപയേഴ്‌സ് മനസ്സിലാക്കിയത്, അഞ്ചു പേരും ഒന്നിച്ചു അവൾ നിന്ന ദിക്കിലേക്ക് തലതിരിച്ചതും, അടുത്തുള്ള ഒരു കൂറ്റൻ വൃക്ഷത്തിന് പിറകിലേക്ക് അവൾ വെട്ടിയൊഴിഞ്ഞു മാറി.

 

വളരെ പാട് പെട്ടു ദിമിത്രി എന്ന വൃദ്ധൻ ആ സ്ഥലത്തേക്ക് എത്തിയപ്പോൾ, തൂങ്ങിയാടുന്ന ഇരുമ്പുവലയിൽ കുടുങ്ങിയ ശത്രുവിനെ ഇരട്ടക്കുഴൽ തോക്കിൽ നിർമിച്ച വെള്ളിബുള്ളറ്റുകൾ കൊണ്ട് ശിക്ഷിച്ചു രസിക്കുകയായിരുന്നു ആ അഞ്ചു രക്‌തദാഹികൾ.

അവരുടെ അട്ടഹാസവും വേദനയോടെയുള്ള അവന്റെ അലർച്ചയും സഹിക്കാനാകാതെ ആ വൃക്ഷത്തിന് പിറകിൽ ഇരുകൈകൾകൊണ്ടും ചെവി പൊത്തി പതുങ്ങിയിരുന്ന ലാറ ഓരോ വെടിശബ്ദത്തിലും നടുങ്ങിയെന്നോണം വിറക്കുന്നുണ്ടായിരുന്നു.

 

“ഗ്രാൻഡ്പാ… ദേ വിൽ കിൽ ഹിം… പ്ലീസ് ഹെല്പ്…”

 

ലാറ നിറമിഴികളോടെ പറഞ്ഞപ്പോൾ നിസ്സഹായതയോടെ വലിയ മരങ്ങൾക്ക് പിന്നിൽ മറഞ്ഞു നിൽക്കാനെ ദിമിത്രി എന്ന വൃദ്ധനു കഴിഞ്ഞൊള്ളൂ.

 

“ഹേയ് ആൻഡ്രൂ… ലെറ്റ്‌ അസ് ഫിനിഷ് ഹിം… ഐ വാണ്ട്‌ ടു ഈറ്റ് ഹിസ് ഫ്ലഷ് ആൻഡ് ഡ്രിങ്ക് ഹിസ് വാം ബ്ലഡ്‌” രക്തദാഹിയായ ആ പിശാചിനി കൂട്ടത്തിന്റെ ലീഡർ എന്നു തോന്നിപ്പിച്ച ആളോട് പറഞ്ഞു. ആൻഡ്രു കൂട്ടത്തിൽ പ്രായം കൂടിയ ഒരാളെ നോക്കി. അയാൾ തന്റെ ഇരട്ടക്കുഴൽ തോക്കിൽ വെള്ളി ഉണ്ടകൾ നിറച്ചു ആടുന്ന ഇരുമ്പുവലയുടെ ആട്ടത്തിനൊപ്പം തോക്കിന്റെ ബാരൽ ചലിപ്പിച്ചു ആ ഭീകരനായ ചെന്നായുടെ തലയിലേക്ക് ഉന്നം പിടിച്ചു നിന്നു.

 

Recent Stories

The Author

ശിവശങ്കരൻ

4 Comments

  1. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  2. ♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com