നരഭോജി(The Creature II) {ശിവശങ്കരൻ} 96

Views : 5977

“ഹി… ഇറ്റ് വാസ് ആൻ ആക്‌സിഡന്റ് ഹരി… അങ്ങനെ ചിന്തിച്ചാൽ മതി…” തന്റെ വാക്കുകൾ ഹരിക്ക് ഒട്ടും ആശ്വാസം പകർന്നില്ല എന്നു തോന്നിയ ലാറ തുടർന്നു.

 

“ഹി വാസ് എ ഗുഡ് മാൻ… ഹി വാസ് എ ഗുഡ് ഓഫീസർ… ഈവൻ ഇഫ് ഹി വാസ് എ ഗുഡ് ക്രീച്ചർ… ബട്ട്‌ ഫോർ മി… ഹി വാസ് നോട്ട് എ ഗുഡ് ഫാദർ…”

കടലിരമ്പുന്ന ആ നീലക്കണ്ണുകളിൽ ചെറുനീർത്തിളക്കം കണ്ട ഹരി ഉടനെ വിഷയം മാറ്റി,

 

“അല്ല ഈ യോഗ, മെഡിറ്റേഷൻ ഒക്കെ വിജയിക്കോ?”

 

അവൻ വിഷയം മാറ്റാൻ പറഞ്ഞതാണെന്ന് ലാറക്ക് മനസ്സിലായി…

 

“താൻ പാട് പെടേണ്ട ഹരീ, ദീസ് ടിയെര്സ് സംടൈംസ് ഡു നോട്ട് ഒബേയ് മി.”

അവൾ തന്റെ ചൂണ്ടുവിരൽ കൊണ്ട് കണ്ണിലൂറിയ നനവ് ഒപ്പിയെടുത്തു. അവരിരുവരും ആ ബാൽക്കണിയിൽ നിന്നുകൊണ്ട്, മേലെ ആകാശത്തിൽ നിന്നും താഴെ വയലിലേക്ക് പറന്നിറങ്ങുന്ന കൊറ്റിക്കൂട്ടത്തെ നോക്കി നിന്നു. ആ പക്ഷികളെപ്പോലെ, ഇരുവരുടെയും മനസ്സിൽ സൗഹൃദവും ചിറകുവിരിച്ചു പറന്നിറങ്ങാൻ തുടങ്ങിയിരുന്നു…

 

****

 

ജൂൺ 09

വൈകീട്ട് 4:30

 

“ഹരീ, നേരത്തെ എത്തുമോ? Can we go for a night drive?”

 

ലാറയുടെ വാട്സ്ആപ്പ് മെസ്സേജ് കണ്ടു അവൻ ഫോൺ എടുത്തു നോക്കി…

 

“I’m not sure, I will try to reach there on time.”

 

ഫോൺ പോക്കറ്റിൽ ഇട്ട് അവൻ മുന്നിൽ കിടന്ന ശവശരീരത്തിലേക്ക് നോക്കി. മനുഷ്യ ശരീരം തന്നെ എങ്കിലും വിളറിവെളുത്ത ആ ശരീരം എങ്ങനെ ആ വിജനമായ സ്ഥലത്ത് എത്തിയെന്നോ, എങ്ങനെ മരിച്ചുവെന്നോ ഒരു സൂചനയും ഹരിക്ക് ലഭിച്ചില്ല.

 

ബോഡി പരിശോധിക്കുന്നതിനിടെ ആ ശരീരത്തിന്റെ കഴുത്തിൽ രണ്ടു ചുവന്ന കുത്തുകൾ പോലെ കണ്ടത് ഹരിയെ ആശയക്കുഴപ്പത്തിലാക്കി…

 

ബോഡി പോസ്റ്റ്‌മോർട്ടത്തത്തിനു അയച്ചു, ഹരി ഓഫീസിലേക്ക് തിരിച്ചു.

 

‘വെയർവൂൾഫുകൾ അല്ല, കാരണം ഇരയെ ആക്രമിച്ചു രക്തം മാത്രം ഊറ്റികുടിക്കുന്നതല്ല വെയർവൂൾഫുകളുടെ രീതി… ഇതൊരു മാതിരി ഡ്രാക്കുളയേപ്പോലെ…’ തന്റെ ഓഫീസ് കസേരയിൽ ഇരുന്നു കയ്യിലെ പേപ്പർവെയിറ്റ് ടേബിളിൽ ഇട്ട് വട്ടം കറക്കി അവൻ ആലോചിച്ചു…

 

അവിചാരിതമായെങ്കിലും ഓർമയിലേക്ക് കയറിവന്ന പേര് അവൻ വീണ്ടും വീണ്ടും ഉച്ഛരിച്ചു…

 

‘ഡ്രാക്കുള… ഡ്രാക്കുള… ദി പ്രിൻസ് ഓഫ് ഡാർക്നെസ്സ്… ബ്രദർ ഓഫ് സാത്താൻ… കിംഗ് ഓഫ് വാംപയേഴ്‌സ്…’

പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ കസേരയിൽ നിവർന്നിരുന്നു… ‘കിംഗ് ഓഫ്… വാംപയേഴ്‌സ്… വാം പയേഴ്‌സ്… യേസ്… രക്തം ഊറ്റികുടിക്കുന്നവർ, വാമ്പയേഴ്‌സ്…’

 

പോലീസ് സർജൻ ഇ-മെയിൽ വഴി അയച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അവൻ പിന്നെയും വായിച്ചു.

“അമിതമായി രക്തം നഷ്ടപ്പെട്ടതാണ് മരണകാരണം.”

 

“കഴുത്തിൽ സൂചിപോലുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന സുഷിരങ്ങൾ, തലച്ചോറിലേക്കുള്ള മഹാധമനിയിൽ ചെന്നെത്തി നിൽക്കുന്നു.”

 

ഇത് വാംപയേഴ്‌സ് തന്നെ! ഹരി ഉറപ്പിച്ചു. എന്നാൽ മറ്റുള്ളവരോട് പറഞ്ഞാൽ തന്നെ പരിഹസിക്കുമോ എന്നായിരുന്നു അവന്റെ ചിന്ത.

Recent Stories

The Author

ശിവശങ്കരൻ

4 Comments

  1. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  2. ♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com