“ചുമ്മാതാ ടീച്ചറെ, ഇവന്റെ ഓരോ വട്ട്, കഴിഞ്ഞേന്റെ മുന്നത്തെ മാസം ഇവനെന്റെ ബര്ത്ഡേ ആഘോഷിച്ചതാ, എന്നിട്ട് ഇപ്പൊ കുത്തി കെട്ടി എന്നേം വിളിപ്പിച്ചു പിറന്നാളാണെന്നു പറഞ്ഞൊരുക്കി കെട്ടിയതല്ലേ , എല്ലാം ക്ലാസ്സ് കട്ടെയ്യാനുള്ള ഇവന്റെ അടവല്ലേ. അതുകൊണ്ട് പിടിച്ച പിടിയാലേ ഇവനേം പൊക്കിക്കൊണ്ട് ഇങ്ങോട്ട് വന്നതല്ലേ. “
മെറിൻ : “ഇവനെ എനിക്കറിയാവുന്ന അല്ലേ മാഡം.”
“ഡാ അല്ലെങ്കിലേ നിനക്കറ്റൻഡൻസ് കൊറവാ, ഇവിടെ ബോർഡിൽ നീ മെമ്പർ ആണെന്നൊന്നും എനിക്ക് പ്രശ്നമല്ല , പിന്നെ അറ്റൻഡൻസ് കുറവാണ്,കൂട്ടിയിട്ട് തരണം എന്ന് പറഞ്ഞ് എന്റെടത്തു വന്നാൽ ഞാന്തിറിഞ്ഞു നോക്കില്ല.”
ധ്രുവ് : “ഇല്ല മാം, ഞാനും ഇവന്മാരും ഇന്ന് മുതൽ നന്നാവാൻ തീരുമാനിച്ചു, നാളെ മുതൽ കൃത്യം 8:50 ന് മുന്നേ ഞങ്ങൾ ക്ലാസ്സിൽ കേറിയിരിക്കും,ഈ നിക്കണ വാസു മാം ആണേ, സത്യം.”
മെറിൻ ചിരിച്ചു കൊണ്ട്, ” പോടാ പോടാ, പോയി ക്ലാസ്സിൽ കേറാൻ നോക്ക് “
അത് കേട്ടതും അവനും,ദാസനും,ടോണിയും നേരെ ക്ലാസ്സിലേക്ക് വച്ചു പിടിച്ചു.
“ഡാ,ശിവൂ അവടെ നിന്നേ” വിളിച്ചത് മിത്രയായിരുന്നു
ആ വിളിയിലെ അത് തങ്ങളെ ഊം%& ഉള്ള വിളി ആണെന്ന് ടോണിക്കും, ധ്രുവനും മനസ്സിലായി.
ദാസ് ഒന്നു സംശയിച്ചു നിന്നിട്ട് നേരെ ശ്രുതിയും, മിത്രയും നിന്നിടത്തേക്ക് ചെന്നു.
ദാസ് : “മ്മ്, ന്താ?”
“ന്താടാ നിന്റെ ഉദ്ദേശം ഇവന്റോടെ ഒക്കെ കൂടി വഷളാവാനാ”
ധ്രുവനെയും ടോണിയെയും ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അവൾ ദാസിനോടായി തുടർന്നു
“നിന്നോടെത്ര തവണ ഞാമ്പറഞ്ഞു ഇനുമായിട്ടൊള്ള കൂട്ട് വേണ്ടെന്ന്, കണ്ടില്ലേ അവന്മാരുടെ നോട്ടം ഏതാണ്ട് പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ. ഇന്നത്തോടെ നോർത്തിക്കോണം എല്ലാം. ഇല്ലേ ഞാമ്മയോട് നിന്റെ ക്ലാസ്സ് കട്ടെയ്തൊള്ള കറക്കം ഒക്കെ പറഞ്ഞു കൊടുക്കും.”
ദാസ് അല്പം ഗൗരവത്തോടെ നിന്നു, ടോണിയെയും ധ്രുവനെയും തിരിഞ്ഞു നോക്കി, അവരാണെങ്കിൽ എന്താണ് കാര്യം എന്ന മട്ടിൽ അവനെ നോക്കി നിന്നു.
അവൻ തിരിഞ്ഞ് മിത്രയോടായി പറഞ്ഞു
“ഞാനിത് പലപ്പോഴായി നിന്നോട് പറയണം പറയണമെന്ന് വെച്ചിരിക്കയായിരുന്നു”
അവൻ എന്താണ് ഇത്ര കാര്യമായി പറയാനുള്ളതെന്ന് ശ്രദ്ധിച്ചു മിത്രയും ശ്രുതിയും അവനെ തന്നെ നോക്കി നിന്നു.
“എന്റെ കാര്യത്തി കേറി എടപെടാൻ നീയെന്റെ അമ്മയല്ല , അതിന് എനിക്ക് എന്റെ സ്വന്തം അച്ഛനുമമ്മയും ഒക്കെയിണ്ട്, നീ കൊറേ ആയല്ലലോ എന്റെ കൂട്ടുകെട്ടിനെക്കുറിച്ച് കുറ്റമ്പറയാൻ തുടങ്ങിയിട്ട്. നിന്റെ കൂട്ടുകെട്ടിനേക്കുറിച്ച് ഞാൻ എപ്പോഴെങ്കിലും നിന്നോട് ചോദിച്ചിട്ടുണ്ടോ? ഇല്ലല്ലോ? മൂന്നുകൊല്ലം ബാംഗ്ലൂരി കെടന്ന് കളിച്ച നിന്നെ, ഇല്ലാത്ത അസ്മയുടെ പേരുമ്പറഞ്ഞ് അച്ഛൻ ഇങ്ങോട്ട് കെട്ടിയെടുത്തപ്പോ, അവര് നിന്നെ നാണം കെടുത്താതിരിക്കാൻ എന്നോട് പറഞ്ഞ കള്ളക്കഥകൾ ഞാൻ തൊണ്ടതൊടാതെ വിഴുങ്ങിയെന്നാണോ നീ കരുതിയത്. എങ്കി നിനക്ക് തെറ്റി.നിന്റെ ബാംഗ്ലൂർ ലൈഫും, അവയുണ്ടായിരുന്നു കൂട്ടുകെട്ടുകളും, ലേറ്റ് നൈറ്റ് പാർട്ടികളും, എന്തിനേറേ നിൻറെ സ്ഥിരം hangouts വരെ ഞാൻ അറിഞ്ഞുകൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ആർക്കൈവ്സിൽ ഇപ്പോഴുമുണ്ട്, നീ പോലുമറിയാത്ത നിന്റെ ബാംഗ്ലൂർ
???
Nice bro ???
1 st