ധ്രുവായനം – 2 [ധ്രുവ്] 119

 

ആ സമയത്താണ് പുതിയതായി കളരിയിൽ ചേർന്ന കഷ്ടിച്ച് 5-6 വയസ്സുള്ള ഒരു വിരുതൻ ചെറുക്കൻ കൗതുകത്തിന്റെ പുറത്ത്, ഗുരുത്തറയ്ക്ക് അടുത്തിരുന്ന തട്ടിൽ ഏന്തി വലിഞ്ഞ് അവിടെ ഇരിക്കുന്ന ഉറുമി എടുക്കാൻ നോക്കുന്നത് അവന്റെ കണ്ണിൽ പെട്ടത്.നേരെ ചെന്ന് അവനെ പിന്നിൽ നിന്ന് പൊക്കിയെടുത്ത്‌ ഒരു വട്ടം കറങ്ങി തിരിഞ്ഞ് അവനെ നിലത്തു നിർത്തി. കുനിഞ്ഞു മുട്ടേൽ നിന്നും കൊണ്ട്

“മൊട്ടേന്ന് വിരിഞ്ഞില്ല,എന്നിട്ട് ഉറുമി എടുക്കാൻ നോക്കുന്നു”

 

അവന്റെ നിഷ്കളങ്കമായ മുഖത്തണെങ്കിൽ അല്പം ഭയവും,ഞാനൊന്നും ചെയ്തില്ലേ രാമനാരായണ എന്ന ഭാവവും.

 

“സോറി “

 

“ഓ അവന്റെ ഒരു ചോറി” ധ്രുവ് അവനെ കളിയാക്കുന്ന പോലെ പറഞ്ഞിട്ട് അവനെ നോക്കി ഒന്ന് ചിരിച്ചു.

 

“നോക്ക്, അവി, ഇതൊക്കെ ചേട്ടന്മാർക്ക് മാത്രമൊള്ളതാ, അതിന്റെ മൂർച്ച കണ്ടില്ലേ മോൻ, കൈ എങ്ങാനും കൊണ്ടാൽ മുറിയില്ലേ? ഇനി അങ്ങിനെ ഒന്നും ചെയ്യരുത്, കേട്ടോ? ഈ ചേട്ടായി അവി വളർന്നു വലുതാവുമ്പോ അതുപോലൊരെണ്ണം വാങ്ങിതത്തരാം. ?.”

 

അത് കേട്ടതോടെ അവന് സന്തോഷമായി, മുൻനിരയിലെ പല്ലു പോയ വാ കൊണ്ട് നല്ലൊരു ചിരി പാസാക്കിക്കൊണ്ട്.

 

“എന്റെ ശെരിക്കൂള്ള,പേര് അവീന്നല്ല,അവിനാഷെന്നാ, എന്റെ അമ്മ മാത്ര എന്നെ അവീന്ന് വിളിക്കാറുള്ളു, ചേട്ടനോടാരാ അവീന്ന് ഒള്ള പേര് പറഞുഅന്നത്.”

“അവികുട്ടനേ മിനിഞ്ഞാന്ന് ഇവിടെ ചേർക്കാൻ വന്നപ്പോ അവിക്കുട്ടന്റെ അമ്മ പറഞ്ഞു തന്നതാ, മോനെ നല്ലോണം നോക്കിക്കോളണം എന്നും പറഞ്ഞു, മോമ്പോയി ദോ ആ കാണുന്ന പിള്ളേരില്ലേ അവരുടെ കൂടെ പോയി നിക്കൂട്ടോ .”

 

അവന് തിരിഞ്ഞു നോക്കാതെ ഓടി മറ്റു കുട്ടിക്കളിടെ കൂടെ കൂടി.

 

പെട്ടെന്ന് ഓടി കിതച്ചും കൊണ്ട് ആത്തു വന്നു വാതിലിന്റെ അരികെ നിന്ന് അണച്ചു, അവനെ കണ്ട് ഓടി അടുത്ത് ചെന്നപ്പോൾ

 

” ന്താടാ, റിലെക്ക് നീ ഇപ്പോഴേ പ്രാക്ടീസ് തൊടങ്ങിയോ”

“എടാ അവിടെ,…. അവിടെ ക്ലബ്ബിൽ വില്ലിയും, മറ്റവനും, പിന്നെ അവന്റെ ആളുകളും ചേർന്ന് നമ്മടെ ദാസനേം, ടോണിയേം വളഞ്ഞിരിക്കുവാ, പിള്ളേര് സെറ്റ് മാത്രെ അവിടെയൊള്ളൂ, ആ അക്ഷയ് ആണ് എന്നെ വിളിച്ച് പറഞ്ഞത്, നിന്നെ ഞാൻ കൊറേ ട്രൈ ചെയ്തു, കിട്ടിയില്ല”

 

ധ്രുവ് പെട്ടെന്ന് തിരിഞ്ഞ് ചുവരിൽ ഉള്ള ആണിയിൽ നിന്നും ബൈക്കിന്റെ താക്കോൽ എടുത്ത് വേഗം പുരത്തേക്ക് നടന്നു

3 Comments

  1. Nice bro ???

Comments are closed.