ധ്രുവായനം – 2 [ധ്രുവ്] 119

Views : 8086

 

വാസുകി – “എന്റെ കൊച്ചിനെ കൊല്ലാൻ അവളിങ്ങ് വരട്ടെ, അവൾടെ മൂക്ക് ചെത്തി ഞാനുപ്പിലിടും” വാസുകി പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും പറഞ്ഞു.

 

“”ആഹ് അതൊക്കെ പോട്ടെ, ന്തായി നിന്റെയോക്കെ സപ്പ്ളി പ്ലാൻസ് , ഈ നൂറ്റാണ്ടിൽ വല്ലോം കംപ്ലീറ്റ് ചെയ്യാൻ ആശാമ്മാർക്ക് വല്ല ഉദ്ദേശോണ്ടോ, അതോ സപ്പ്ളീം അടിച്ച് വീട്ടുകാർക്ക് പണിയുണ്ടാക്കി നാട്ടുകാരുടെ തല്ലു കൊണ്ട് നടക്കാനാണോ പ്ലാൻ. “”

വാസുകി ടോണിയോടായി ചോദിച്ചു.

“നിന്റെ മാർക്ഷീറ്റ് ഒക്കെ ഞാൻ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്, PTA വരുമ്പോ നിന്റെ അച്ഛനെ കാണിക്കാനായിട്ട്, നീയായിട്ട് അതൊന്നും വീട്ടി പറയില്ലെന്ന് എനിക്കറിഞ്ഞൂടെ.””

 

“എന്റെ പൊന്നേച്ചി ചതിക്കരുത് വീട്ടിലുള്ള ഒരെണ്ണം കാരണം തന്നെ എനിക്ക് ഇരിക്കപ്പൊറുതിയില്ല നീ ഇതുംകൂടി ആയ എന്നെ വീട്ടീന്ന് അടിച്ചു പുറത്താക്കും.” ദാസൻ വളരെ ദയനീയമായി പറഞ്ഞു.

 

“ആ, നോക്കട്ടെ , അടുത്ത ആഴ്ച നടക്കുന്ന നിന്റെയൊക്കെ സീരിയസ് ടെസ്റ്റിന്റെ റിസൾട്ട് വരട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം “

അർദ്ധഗർഭമായ പുഞ്ചിരിയോടെ വാസുകി പറഞ്ഞു.

 

*********************************************

 

“”ഡീ,ഒന്ന് വേഗം വായോ, എത്ര നേരായി നിന്റെ ഒരുക്കം തുടങ്ങീട്ട്, ഇതിനൊരന്ത്യോം ഇല്ലേ? ഇന്ന് സീരിസ് ടെസ്റ്റ്‌ തുടങ്ങുന്ന ദിവസാ മോളെ വൈകിയ പണി കിട്ടും…..”” ശ്രുതി അല്പം നീരസത്തോടെ പറഞ്ഞു.

 

മിത്ര : “ദേ വരുന്നെടി, നീയൊന്നടങ്ങ്, ആ പുതിയതായി വന്ന ഗസ്റ്റ് ലെക്ചർ ആള് ചുള്ളനാ,യൂത്തൻ ,അയാളെ ഒന്ന് വളച്ചു കുപ്പിയിലാക്കിയാ ഇന്റെർണൽസിന്റെ കാര്യത്തിൽ പിന്നെ പേടിക്കണ്ട. നിന്നെ പോലെ അല്ലല്ലോ ഞാൻ, കാണാൻ കൊള്ളാവുന്ന പെൺപിള്ളേര് ഒരുങ്ങാൻ കൊറച്ച് ടൈമെടുത്തെന്നു വരും, എനിക്കുവേണ്ടി മാത്രല്ലല്ലോനമുക്ക് എല്ലാർക്കും കൂടി വേണ്ടിയല്ലേ ഞാനാ ഋഷ്യശൃംങ്കനെ കുപ്പീൽ ആക്കാൻ നോക്കുന്നെ, കഴിഞ്ഞ തവണയോ ബാച്ച് ടൂറിന് ആ ലോലൻ hod സമ്മതിച്ചില്ല, ഇത്തവണ ഫാക്കള്റ്റിസിന്റെ എടയിൽ നമ്മക്ക് വേണ്ടി സംസാരിക്കാൻ ഒള്ള പിടിവള്ളിയാണ് മോളെ ആ നിവിൻ പോളി, അല്ലാതെ ഈ പടത്തിലൊക്കെ കാണുന്ന പോലെ ആമ്പിള്ളേരുടെ പൊറകെ മണപ്പിച്ചു നടക്കുന്ന ടിപ്പിക്കൽ പെൺകുട്ടിയാണ് ഞാൻ എന്ന് നീ കരുതിയോ,😏….”

 

ശ്രുതി കെറുവിച്ചോണ്ട്…. “നിവിൻ പോളി അല്ലാടി, നിവിൻ വർഗീസ് പൗലോസ്, അല്ല Dr നിവിൻ വർഗീസ് പൗലോസ് “

“ആള് ചുള്ളനോക്കെ തന്നെയാ പക്ഷെ ഈ റൂട്ടത്ര ശെരിയല്ല,ബാംഗ്ലൂർ സ്റ്റൈൽ ഡേറ്റിങ് ലൈഫ് ഒന്നും ഇവിടെ നടക്കില്ല മോളെ മിത്രവിന്ദേ…. ഇത് കേരളമാ കേരളം…. വേണ്ടാത്ത പരിപാടിക്കൊക്കെ പോയാൽ കുടുംബഅടക്കം നാണംങ്കെടും….. അതോണ്ട്,be carefooooool”

മിത്ര നീല ജീൻസും, ഒരു പിങ്ക് കളർ ടോപ്പും ഇട്ട് ശ്രുതിയുടെ നേരെ വന്നു.

മിത്ര : “അതൊക്കെ ഞാൻ നോക്കിക്കോളാം നീ അതോർത്തു വിഷമിക്കേണ്ട,മോള് നോക്കി നിക്കാണ്ടെ പോയി വണ്ടി എടുക്കടി സമയം പോണു .”

വേഗം സ്റ്റൈർ ഇറങ്ങി മിത്ര അമ്മക്ക് ഒരു ഫ്ലയിങ് കിസ്സും കൊടുത്തു വണ്ടിയിൽ കേറി വിട്ടു.

 

Recent Stories

The Author

ധ്രുവ്

3 Comments

  1. Nice bro 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com