ധ്രുവായനം – 2 [ധ്രുവ്] 119

Views : 8086

“ദാസാ നീ പോയി അടുക്കളയിൽ മോര് വല്ല…… നീ ഇത് എന്തുവാടാ 😒 ഈ കാണിക്കുന്നെ …..”

 

ഈ പുകിലൊക്കെ നടക്കുമ്പോൾ ആശാൻ നൈസ് ആയിട്ട് കുപ്പി പൊട്ടിച്ച് അടി തുടങ്ങിയിരുന്നു.

 

“അല്ല നിങ്ങളെ വെറുതെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി 😁😁😁.”

 

ഒരു വളിച്ച ചിരിയോടെ ദാസൻ പറഞ്ഞു.

 

ധ്രുവ് : “അല്ലെങ്കിലും നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവൂല്ലാ ഒന്നൂല്ലെങ്കിലും ആ ഡാകിനിടെ അല്ലെ അനിയൻ, എന്തെങ്കിലും ഗുണം കിട്ടാതിരിക്കുവോ , മോന്തികൊണ്ട് നിക്കാതെ പോയി വല്ല മോരും കലക്കിക്കൊണ്ട് ഇവന്റെ അണ്ണാക്കിലേക്ക് ഒഴിച്ച് കൊടുക്ക്‌ മലരേ.”

 

ദാസൻ നേരെ അടുക്കളയിലേക്ക് ഓടി 10സെക്കൻഡിൽ തിരിച്ചു വന്ന് ഒരു ഗ്ലാസ്‌ നേരെ ടോണിടെ വായിലേക്ക് കമത്തി.

 

ധ്രുവ് ദേഷ്യം കൊണ്ട് വിറച്ചു അവിടെ ഉള്ള ടേബിളിൽ ശക്തിയായി മുഷ്ടി ചുരുട്ടി ഇടിച്ചു

“ഇതങ്ങനെ വിട്ടാ പറ്റില്ല, ആ വാ% നമ്മടെ കൂട്ടത്തിൽ ഒള്ള ഒരുത്തന് സ്റ്റഫ് കൊടുത്ത് ഈ ഗതിയിലാക്കി ,ഇതൊക്കെ അങ്ങ് വിട്ട് കളഞ്ഞാൽ നമ്മള് വെറും ഉണ്ണാക്കന്മാർ ആണെന്ന് അവൻ കോളേജി പറഞ്ഞു നടക്കും. അവന് ഒരു തവണ നമ്മള് വാണിംഗ് കൊടുത്താ, ഇമ്മാതിരി കേസെകെട്ടും ആയിട്ട് നമ്മടെ കോളേജിൽ വരരുതെന്ന്, അവന്റെ നെഗളിപ്പ് ഇന്നത്തോടെ തീർത്തു കൊടുക്കാം.പിന്നെ അവന് ആ വില്ലി,കോളേജ് അവന്റെ തന്തേടെ വകയാണെന്ന് അവന് വല്ല വിചാരോം ഒണ്ടെങ്ങി, അത് മാറ്റി കൊടുക്കാൻ എനിക്ക് അറിയാം, അവന്റെ തന്തേടെയല്ല എന്റെ തന്തേടെ വകയാണ് കോളേജെന്ന് . “

 

അതുൽ : “എടാ നീ ചുമ്മാ ചൂടായി വല്ല പ്രശ്നവും ഉണ്ടാക്കിയാ വിഷയം കോളേജ് മൊത്തം പാട്ടാവും,ഈ കിടക്കുന്ന ടോണിയും, നമ്മളും അടക്കം നാണം കെടും,കോളേജ് നിന്റെ കുടുംബ വകയല്ലേ, ഒരു ചീത്തപ്പേര് വന്നാ നിന്റെ കുടുംബക്കാർക്ക് അല്ലെ അതിന്റെ കേട് ? നിന്റെ ചേട്ടത്തി ചെയർപേഴ്സൺ ആയിരിക്കുന്ന കോളേജിലിങ്ങനൊരു പ്രശ്നം ഉണ്ടായാൽ, അതില് നിന്റെ കൂട്ടുകാരൻ അടക്കം ഇൻവോൾവ്ഡ് ആയി എന്നറിഞ്ഞാ, അവര് സഹിക്കോ ?അത് പോട്ടെ,ഇവന്റെ തന്തപ്പടി വല്ലോം ഇതറിഞ്ഞാപ്പിന്നെ ഇവനെ വച്ചേക്കത്തില്ല, സ്പോട്ടിൽ തോക്കെടുക്കും. So, നീ ആദ്യം ഒന്ന് കൂളാവ് എന്നിട്ട് നമ്മക്ക് ആലോചിച്ച് ഒരു വഴിയുണ്ടാക്കാം. Ok???”

 

കൂട്ടത്തിൽ വിവേകത്തോടെ സംസാരിക്കുന്നത് ആത്തു ആണെന്ന് ധ്രുവന് അറിയാം, അവൻ പറഞ്ഞത് ശരിയാണെന്ന് തോന്നി,ഒന്ന് അടങ്ങി.

 

നാലും നല്ല വിളഞ്ഞ വിത്തുകൾ ആണ്, അല്ല മൂന്നും,ധ്രുവ, ടോണി പി തോമസ് , ശിവദാസ് വർമ , പിന്നെ എല്ലാ ഗ്യാങ്ങിലും ഉള്ള പോലെ നല്ലവനായ ഉണ്ണി, Mr അതുൽ വാസുദേവും.

 

നാലും ചെറുപ്പം മുതലേ ഉള്ള കൂട്ടാണ്, കൂട്ടത്തിൽ ടോണി നാട്ടിലെ തന്നെ വളരെ പേരുകേട്ട പാലപ്പുറം തോമസ് എന്ന,അബ്കാരി തോമയുടെ മൂന്നു സന്താനങ്ങളിൽ മൂന്നാമനാണ്. അപ്പന്റെ അപ്പൻ മത്തായി മാപ്പിളയേ, പറിച്ചു വെച്ച പോലത്തെ തന്നെ ഉള്ള തല്ലുകൊള്ളി സ്വഭാവമാണ് നമ്മുടെ ടോണിക്ക് എന്നാണ് നാട്ടിൽ പരക്കെ ഉള്ള സംസാരം.നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന സകല പെമ്പിള്ളേരുടേം ചെരുപ്പിന് ഇരയായിട്ട് ഉള്ള ഒരു നിർദോഷി. പക്ഷെ ആള് ഡീസന്റ് ആണ്,കാലിവീണിട്ട് ആണെങ്കിൽ പോലും ഈ അടിച്ചവളുമ്മാരെ വീഴ്ത്താൻ ആശാൻ സമയം കണ്ടെത്താറുണ്ട്.

 

ആത്തൂ എന്ന,അതുൽ ഒരു പാവം സർക്കാർ സ്കൂൾ വാധ്യാരുടെ ഏകപുത്രൻ, വീട്ടമ്മയായ സുനിതയ്ക്കും കർക്കശക്കാരനായ വാസുദേവന്റെയും, പഠിപ്പിസ്റ് മോൻ, ഇസ്രോയിൽ ശാസ്ത്രജ്ഞനായി മോളിലേക്ക് വാണം വിടാൻ കോട്ടും തയ്പ്പിച്ചു വച്ചിരിക്കുകയാണ് കക്ഷി,ഞങ്ങൾ മൂന്നു പേരുടെ കൂട്ട് ഒഴിച്ചാൽ അവൻ ആള് പെർഫെക്റ്റ് ആണ്.

 

Recent Stories

The Author

ധ്രുവ്

3 Comments

  1. Nice bro 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com