ധ്രുവായനം – 2 [ധ്രുവ്] 119

“ഈ ഇരിക്കുന്നവന്റെ ബലത്തിൽ ആണൊ നീ ഈ ഷോ കാണിക്കുന്നത്, എന്നാ ഞാൻ ആരാണെന്ന് നിന്റെ ഈ മൊയലാളിയോട് തന്നെ ചോയ്യ്ച്ചു നോക്ക്, അവൻ പറഞ്ഞ് തരും ഞാൻ ആരാണെന്ന്. ഇവിടെ കെടന്നു കളിയിറക്കിയ നിന്റെ ഈ 2 പെരുന്നാളിന് വെട്ടാൻ പാകത്തിനുള്ള തടി വെട്ടി കഷ്ണമാക്കി പട്ടിക്കിട്ടുകൊടുക്കും”

 

ഇതെല്ലാം കെട്ട് ഒന്നും മിണ്ടാതെ, പുഞ്ചിരിച്ചും കൊണ്ട് വില്ലി, വിരലിൽ ഇരുന്ന സിഗററ്റിൽ നിന്നും വൃത്തിൽ മുകളിലേക്ക് പുക വിട്ടു കൊണ്ട് ഇരുന്നു. അടിച്ച കഞ്ചാവിന്റെ കെട്ട് തലക്ക് പിടിച്ചു, കണ്ണും ചുവപ്പിച്ചു, ക്രോധം കൊണ്ട് ഓടി വന്നു ധ്രുവന്റെ നെഞ്ചിൽ തന്നെ ചവിട്ടാൻ ഒരു ശ്രമം നടത്തി.

 

ഞൊടിയിടയിൽ തന്നെയൊഴിഞ്ഞു മാറി നിലം പറ്റെ ചേർന്ന് ഇടതു കൈകൊണ്ട് അവന്റെ നിലത്തുറപ്പിച്ചിട്ടുള്ള ഇടങ്കാലിൽ തട്ടി, മുഖമടിച്ചു വീഴാൻ പോയ അവന്റെ പിൻ കോളറിൽ പിടുത്തമിട്ട് നിലത്തേക്ക് ചേർക്കുന്നതിനിടെ വലത്തേ കാലിന്റെ പിൻമുട്ടിനു കുറുകെ സ്വന്തം വലങ്കാലു വച്ച്, ശരീരം കൊണ്ട് ഇടം അവന്റെ ഇടം കാല് അതിനോട് ചേർത്ത് ലോക്ക് ഇട്ടു.

ഇപ്പൊ ധ്രുവന്റെ ശരീര ഭാരം മുഴുവൻ, സഹലിന്റെ വലം കാലിന്റെ മുട്ടിലും, മാത്രമായി. ആസഹ്യമായ വേദന കൊണ്ട് പുളഞ്ഞ അവന്റെ വലം കയ്യും പിറകിലേക്ക് പിണച്ച് തെരുത്ത് കേറ്റിപ്പിടിച്ചു, ഷോൾഡർ പിൻകഴുത്തിൽ പിടിത്തം ഇട്ടുകൊണ്ട്.

 

“ഇതിനെ ആക്രോമിയോക്രാവിക്കുലർ ജോയിന്റ് എന്ന് പറയും, നിന്റെ ആർമസും, ഷോൾഡറും ജോയിൻ ചെയ്തിരിക്കുന്നതിവിടെയാണ്, ഞാനിപ്പോ നിന്റെ എൽബൗയിൽ ശക്തിയായൊന്നു തട്ടിയാൽ, അത് വിട്ട് നിന്റെ കൈ ഇവിടെ തൂങ്ങിയാടും, റിക്കവറി ആയി വരാൻ മിനിമം 8 മാസമെങ്കിലും എടുക്കും, അതുകൊണ്ട് ബാപ്പാക്ക് വല്യ ബുദ്ധിമുട്ട് ഉണ്ടാക്കാതെ അടങ്ങി കെടക്കെട.”

 

സഹൽ പേടിച്ചും കൊണ്ട് കടിച്ചു പിടിച്ചു വേദന സഹിച്ചു, അവന്റെ കെട്ടൊക്കെ അപ്പോഴേക്കും വിട്ടിട്ടുണ്ടായിരുന്നു

 

“പ്ഫാ, പൊല%& മോനെ, നീയെന്ത് വിചാരിച്ചെട കീടമേ, നാലും മൂന്നേഴ് പാഴുകളുമായി വന്ന് ഞങ്ങളെയങ് ചെത്തിക്കളയാമെന്നോ,എന്നാ നിനക്ക് തെറ്റി, ഇത് ഞാഞ്ചനിച്ചു വളർന്ന നാടാ , അതെന്റെ കോളേജും, ഇതെന്റെ കൂട്ടുകാരും. അവിടെ കേറി നീ നിന്റെ പിറപ്പ് കേട് കാണിച്ചു, ഞാന്നിനക്ക് ഓൾറെഡി ഒരു വാണിംഗ് തന്നതാ, എന്നിട്ടും നീ പഠിച്ചില്ല, ഇനി ഇമ്മാതിരി മരുന്നും മന്ത്രോമായി എൻറെ കോളേജിന്റെ പരിസരത്തു വന്നെന്ന് ഞാനറിഞ്ഞാ, പൊന്നു മോനെ സഹലെ, ഈ ആറടി രണ്ടിഞ്ചു ശരീരം, ഞാൻ അടിച്ചോതുക്കി പൊതിഞ്ഞെടുത്ത്,തൂതപ്പുഴയിൽ ഒഴുക്കും.”

 

അപ്പോഴേക്കും സഹലിനെ സഹായിക്കാൻ എന്ന മട്ടിൽ വില്ലിയുടെ ആളുകൾ മുന്നോട്ടാഞ്ഞു, എന്നാൽ വില്ലി ബെഞ്ചിൽ നിന്നും എഴുന്നേറ്റ് അവരെ തടഞ്ഞു നിർത്തി , ധ്രുവന്റെ അവനെ കടുപ്പിച്ചൊന്നു നോക്കിയിട്ട്, സഹലിനെ വിട്ട് നേരെ ദാസന്റെ അടുക്കലേക്ക് ചെന്നു, ദാസൻ ആണെങ്കിൽ കിട്ടിയ ചവുട്ടിന്റെ കാരണം നിർത്താതെ ചുമക്കുന്നുണ്ടായിരുന്നു.

 

ധ്രുവ് : “ന്താടാ, നിന്നെ വല്ല പേപ്പട്ടിയും കടിച്ചോ, ഇങ്ങിനെ നിന്ന് കൊരക്കാൻ “

 

അവന് ഒന്നും മിണ്ടാതെ നിലത്തു നിന്ന് അവശതയോടെ എഴുന്നേറ്റ സഹലിന്റെ കരണം പുകച്ചോന്നു കൊടുത്തു.

 

“നാ%ന്റെ മോന്റെ ഒരു ചവിട്ട്,നെഞ്ച് കലങ്ങിപ്പോയെടാ”

 

തിരിഞ്ഞു നിന്ന് ധ്രുവനോടും ടോണിയോടുമായി നെഞ്ചും തടവിക്കൊണ്ട് പറഞ്ഞു.അത് കെട്ട് അവര് പരസ്പരം നോക്കിയൊന്നു ചരിച്ചു.

 

സഹൽ കിട്ടിയ അടിയും വാങ്ങി, വില്ലിയുടെയും കൂട്ടരുടെയും കൂടെ അവന്റെ മഹീന്ദ്ര ഥാറിലേക്ക് നീങ്ങി.

 

“ഡാ വില്ലി അവടെ നിന്നെ”

3 Comments

  1. Nice bro ???

Comments are closed.