ധ്രുവായനം – 2 [ധ്രുവ്] 119

“ഹാ വന്നല്ലോ രാജാവും,മന്ത്രിയും, സൈന്യാധിപനെ കാണാൻ വന്നതായിരിക്കുമല്ലേ, ചെല്ല് ചെല്ല് ആള് നെഞ്ചത്ത് പന്തം കൊളുത്തി മോളിൽ കെടക്കുന്നുണ്ട്, പോയി കിഴി പിടിച്ചു കൊടുക്ക് അങ്ങനേലും നിന്നെക്കൊണ്ടൊക്കെ ഒരുപകാരം ഉണ്ടാവട്ടെ ” പുച്ഛത്തോടെ അവളവരെ നോക്കി പറഞ്ഞു.

 

വന്ന പാടെ അവളെ മൈൻഡ് ചെയ്യാതെ ടോണി നേരെ സ്റ്റൈർ കേറി ബാൽക്കണിയിലേക്ക് നടന്നു.

ധ്രുവൻ അവൾക്ക് ശ്രദ്ധ കൊടുക്കാതെ നടന്നു നീങ്ങിയപ്പോൾ, മുന്നിരുന്ന ടീപോ, കണ്ടിരുന്നില്ല, അതിൽ തട്ടി, അതിന്റെ മുകളിൽ ഉണ്ടായിരുന്ന ഫ്ലവർ പോട്ടും മാസികയും താഴെ വീണു , ധ്രുവ് വേഗം അത് കുനിഞ്ഞെടുത്തു.

 

അവന് നേരെ നോക്കിയപ്പോൾ അവന്റെ ഒപ്പം നിന്ന് നിലത്തു വീണ മാസികകളും, പേപ്പറും അവൾ കുനിഞ്ഞെടുക്കുന്നു.

ഒരു നോക്ക് കണ്ടു……?,…..”ശേയ് മോശം, ആഞ്ജനേയ സ്വാമി ക്ഷമിക്കണേ.” അവൻ മനസ്സിൽ പറഞ്ഞു.എന്നിട്ട് കയ്യിലുണ്ടായിരുന്ന ഐറ്റംസ് എല്ലാം അവൾക്കു നേരെ നീട്ടി.

 

“നീയൊരൊറ്റ ആളാണ് അവനിന്നീ ഗതി വരാൻ കാരണം. എന്നും നിന്റോടെ കൂട്ട് തുടങ്ങിയോ അന്ന് തുടങ്ങി അവന്റെ നാശം. സ്വയം നശിച്ചാൽ പോരെ ബാക്കിയുള്ളവരെ കൂടെ നശിപ്പിക്കാണോ ? എന്ന് നീ അവന്റെ കൂടെ കൂടിയോ അന്നുമുതൽ അവൻ എന്നെ വെറുപ്പോടെയാണ് കാണുന്നത്. ഒക്കെത്തിനും കാരണം നീയാണ് നീ മാത്രമാണ്.”

 “കോളേജിൽ എത്തുമ്പോഴെങ്കിലും അവൻ നിന്റെ പിടിയിൽനിന്ന് രക്ഷപ്പെടും എന്ന് ഞാൻ വിചാരിച്ചു, പക്ഷേ അവന്റോടെ എപ്പോഴും ശനി പോലെ നീയുണ്ടാവും.”

അവൻ നീട്ടിയ മാസികകളെല്ലാം അവൾ തട്ടിപ്പറിച്ചെടുത്തും കൊണ്ട്, ദേഷ്യപ്പെട്ടുകൊണ്ട് അവനോട് പറഞ്ഞു തിരിഞ്ഞു നിന്ന് സാധനങ്ങൾ ഒക്കെ അടുക്കി വെച്ചുകൊണ്ടിരുന്നു.

 

ധ്രുവൻ ഒന്നും പറയാതെ നിർനിമേഷനായി നിന്നു, എന്നിട്ട് ചുറ്റുമൊന്നു കണ്ണോടിച്ചു, വീട്ടിലെ താഴെ നിലയിലെ അടഞ്ഞു കിടന്ന ഒരു ബെഡ്റൂം അവന്റെ കണ്ണിൽപെട്ടു.ഒന്നും നോക്കാതെ, തിരിഞ്ഞ് പുസ്‌തകം അടുക്കിക്കൊണ്ട് ഇരുന്ന അവളുടെ വായ പൊത്തി പിടിച്ചും കൊണ്ട് പൂണ്ടടക്കം അവളെ പൊക്കി നേരെ ആ ബെഡ്റൂമിലേക്ക് പോയി. അപ്രതീക്ഷിതമായ അവന്റെ ആക്രമണത്തിൽ അവൾ ഞെട്ടി വിറച്ചു, അവന്റെ ബലിഷ്ഠമായ കൈകളിൽ കിടന്ന് കൂതറാൻ ശ്രമിച്ചു പക്ഷെ ഒരു ഫലവും ഉണ്ടായില്ല.

 

അവൻ ഒരു താറാകുഞ്ഞിനെ തൂക്കി എറിയുന്ന പോലെ അവളെ, ആ റൂമിന്റെ നടുക്കുള്ള, ബെഡിലേക്ക് ഇട്ടു. ഒച്ചയിടാൻ തുനിഞ്ഞ അവളുടെ വായ പൊത്തിപ്പിടിച്ചും കൊണ്ട്, അവളുടെ വലം കൈ അവൻ അവളുടെ പുരത്തേക്ക് തിരിച്ചു പിടിച്ചു വളച്ചു വെച്ചു, അവളുടെ ശരീരം കൊണ്ട് തന്നെ പൂട്ടി, മറു കൈകൊണ്ട് അവൾ അവനെ ആക്രമിക്കാൻ നോക്കി അവൻ അതിനെ സൗകര്യപൂർവ്വം തന്റെ വലം കൈ കൊണ്ട് ബെഡിലേക്ക് ചേർത്തു വെച്ചു

എന്നിട്ട് അവൻ അവന്റെ ശരീരം മുഴുവൻ അവളുടെ മേലെ ആക്കി കമിഴ്ന്നു അവളുടെ മേലെ കിടന്നു.

അവനും അവളും കണ്ണും കണ്ണും നോക്കി ഒരു നിമിഷം നിന്നു, അവൾ കുതറാനും, ഒച്ചയിടാനും ശ്രമിച്ചു കൊണ്ടേ ഇരുന്നു, പക്ഷെ അവന്റെ ശക്തിയുടെ മുന്നിൽ അവൾക്ക് ഒന്നും ചെയ്യാനായില്ല. ആ നിമിഷങ്ങളിൽ അവൾ, ശ്രുതി ധ്രുവന്റെ പല പല കാര്യങ്ങളും, അടിപിടി കേസുകളും, മറ്റും വർണിച്ചത് ഒരു സിനിമയിൽ എന്ന പോലെ ഓർമ്മയിൽ വന്നു. അവൾ നാട്ടിൽ നിന്നും മാറി നിന്ന കുറച്ചു കാലം കൊണ്ട് തന്നെ അവൻ ആളാകെ മാറിപ്പോയെന്ന് അവൾ മുന്നേ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇപ്പോൾ……..

 

3 Comments

  1. Nice bro ???

Comments are closed.