ധ്രുവായനം – 2 [ധ്രുവ്] 119

Views : 8086

വാസുകി അവന്റെ മുതുകത്തൊന്നു –

“നീ വേണോങ്കി വിശ്വസിച്ചാ മതി, സൂക്കേട് വന്നില്ലായിരുന്നേ ഞാനിപ്പോ വല്ല കളക്ടറെയോ, സിനിമനടനെയോ കെട്ടി സുഖായിട്ട് ജീവിച്ചേനെ, നിന്നെ പോലൊരു തലതെറിച്ചവനെ വളർത്തി കാളക്കുട്ടൻ ആക്കേണ്ടി വരില്ലായിരുന്നു.ആ സിനിമ നടൻ മഹേഷ്‌ കുമാറൊക്കെ എന്റെ സീനിയർ ആയി പഠിച്ചതാ, എന്റെ പൊറകെ എന്തോരും നടന്നിട്ടുള്ളതാണെന്നോ അയാൾ. എന്നെ കാണാൻ അന്ന് നടി ശോഭനയേ പോലെ ആയിരുന്നെന്ന് എത്ര പേര് പറഞ്ഞിട്ടൊണ്ടെന്ന് നെനക്ക് അറിയാവോട മണ്ണുണ്ണി.”

 

ധ്രുവൻ ഏട്ടത്തിടെ താടിയിൽ പിടിച്ചുകൊണ്ട് കളിയാക്കിക്കൊണ്ട് “”ഓ പിന്നെ, ഒരു 😝 ചുന്ദരി വന്നിരിക്കുന്നു, ശോഭന എന്നായിരിക്കില്ല അടിച്ച് വാരാൻ വരണ ഓമനെപ്പോലെ ഇരിക്കുന്നെന്നായിരിക്കും അവരൊക്കെ പറഞ്ഞിട്ടുണ്ടാവ.””

പെട്ടെന്ന് നിലത്തേക്ക് നോക്കിയപ്പോൾ എന്തോ ശ്രദ്ധിച്ച് എന്നപോലെ ധ്രുവ് ചോദിച്ചു

“ഞാനപ്പഴേ മര്യാദക്ക് പറഞ്ഞതല്ലേ കാർ എടുക്കാന്ന്‌, എന്നിട്ട് നോക്കിയേ ഞാൻ കഷ്ടപ്പെട്ട് സെലക്ട്‌ ചെയ്ത സാരിടെ അടി മുഴുവൻ ചെളി, അതെങ്ങനാ പണ്ടേ അനുസരണ എന്ന് പറയുന്നത് ഏഴയലത്തൂടെ പോയിട്ടില്ലല്ലോ. പിറന്നാൾ ആയിട്ട് എല്ലാം നശിപ്പിച്ചു, ചെയർപേഴ്സൺ പ്രോപ്പർ ആയിട്ട് ഡ്രസ്സ് ചെയ്തില്ലെങ്കിൽ പിന്നെ എംപ്ലോയിസ് ചെയ്യോ ?”

 

 “”അതിനിപ്പോ എന്താടാ മോനു , ഇന്നൊരു ദിവസം അല്ലെ, നിന്റെ ഒപ്പം ബൈക്കിൽ വരണമെന്ന് എത്രാളായി ഞാൻ ആഗ്രഹിക്കുന്നു, വയസ്സൊക്കെയായി വരല്ലേ, ഇനി എത്രകാലന്നുവച്ചാ ഇങ്ങനെയൊക്കെ, ഇന്നലെ തന്നെ ചെറുതായിട്ടൊന്നു തെന്നി വീഴാൻ പോയില്ലേ, നീ പിടിച്ചില്ലായിരുന്നെ തല തറേലിടിച്ച് എന്റെ കാര്യത്തിൽ ഒരു തീരുമാനായേനെ.””

ധ്രുവന്റെ മുഖം കയ്യിൽ എടുത്തു കൊണ്ട് വാസുകി പറഞ്ഞു

 

അത് ഇഷ്ടപ്പെടാത്ത പോലെ അവൻ എൻട്രൻസിലേക്ക് നടന്നു…..

 

ധ്രുവ് – “ഇച്ചേയി ഈയിടെയായിട്ട് കൊറേ ചിന്തിച് കൂട്ടണ്ട്, പ്രായമായിത്രേ, ആർക്ക് പ്രായായീന്ന്, ഇച്ചേയ്ക്കോ, ഇപ്പോഴും കണ്ടാൽ ഒരു മുപ്പത്താറു- മുപ്പത്തേഴ് അതിലൊട്ടും ആരുമ്പറയില്ല.”

 

വാസുകി – “എടാ ബെഡുക്കൂസേ, ഞാനിന്നെ ഒരു പിരി കേറ്റാൻ പറഞ്ഞതാടാ, നീ അപ്പോഴേക്കും അത് കാര്യായിട്ട് എടുത്തോ??? ശെടാ, ഒരു തമാശയാടിക്കാൻ പോലും പാടില്ലേ.”

 

“പാടില്ല, ഇമ്മാതിരി വളിച്ച തമാശ അടിക്കുന്നവർ എന്റോടെ വേണ്ട”” ധ്രുവ് വാസുകിയുടെ തോളത്തിട്ടിരുന്ന കൈ എടുത്ത് കൊണ്ട് പറഞ്ഞു.”

 

“” എന്താണ്,അമ്മയും മോനും രാവിലെതന്നെ ഒരു സ്നേഹപ്രകടനം, ഇന്ന് കോളേജിന് അവധി വെക്കുവോ😁 “” അങ്ങോട്ട് കേറി വന്ന ദാസൻ കളിയാക്കി ചോദിച്ചു

 

മറുപടി പറയാൻ ധ്രുവ്ന് സമയം കൊടുക്കാതെ വാസുകി കൌണ്ടർ ഇട്ടു “” അല്ലെടാ, നിനക്ക് ഒരു പെങ്ങളുണ്ടല്ലോ, അവളെ, ഇവന് കെട്ടിച്ചു കൊടുക്കോന്ന് ചോദിക്കാൻ നിന്റെ വീട്ടിലേക്ക് വരുന്ന കാര്യം സംസാരിച്ചോണ്ടിരുന്നതാ , നിനക്കെന്തേലും എതിർപ്പൊണ്ടോ??? ഒണ്ടേ ഇപ്പ പറഞ്ഞോണം “”

 

ദാസൻ : “എതിർപ്പോ, എനിക്കോ, എന്തെതിർപ്പ്, സന്തോഷം മാത്രമേ ഒള്ളു, വെറുതെ സംസാരിച്ചു വൈകിക്കേണ്ട നാളെ തന്നെ നടത്താം,പെട്ടെന്ന് തന്നെ ആ സാധനത്തെ ഒഴിവാക്കാൻ ഒരു വഴി നോക്കുവായിരുന്നു.ഇവനെക്കാൾ പ്രായക്കൂടുതൽ ഉണ്ടെന്നെ ഒള്ളു, അതൊക്കെ ഈ കാലത്ത് വല്യ കാര്യമാണോ? നാളെ കെട്ട് നടന്നാൽ കൃത്യം പതിനാറാം ദിവസം, രണ്ടാമതൊരു സദ്യ കൂടെ ഒക്കും,ഇവന്റെ അടിയന്തിരത്തിന്റെ. അവള് ജയിലിലും പോകും, അതോടെ എന്റെ രണ്ട് ശല്യങ്ങൾ ഒഴിഞ്ഞു പോകും. 😜

Recent Stories

The Author

ധ്രുവ്

3 Comments

  1. Nice bro 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com