ശ്രുതി…..,മിത്രയുടെ കോളേജിലെ വളരെ ചുരുക്കം കൂട്ടുകാരിൽ ഒരാൾ. കേരളത്തിൽ നിന്നും മൂന്നുകൊല്ലം വീട്ടീന്ന് ബാംഗ്ലൂരിൽ പോയി പഠിച്ചതിന്റെ ഹുങ്കോന്നും മിത്രക്ക് തീരെ ഇല്ലാട്ടോ, കയ്യിൽ ഇരിപ്പുകൊണ്ട് മൂന്നാം കൊല്ലം കഴിഞ്ഞതും വീട്ടുകാർ പിടിച്ച പിടിയാലേ അവളെ നാട്ടിൽ ഉള്ള കോളേജിൽ കൊണ്ട് ചേർത്തു. എം എസ് സി ക്ക് ബാംഗ്ലൂരിൽ ചേർത്താൽ മതി എന്ന് എത്ര കാല് പിടിച്ച് പറഞ്ഞിട്ടും അവളുടെ അച്ഛൻ അത് സമ്മതിച്ചില്ല. കുറച്ചു നേരം കൂടി അവിടെ നിന്നാ തന്റെ കൊച്ചിനെ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് അങ്ങേർക്ക് മനസ്സിലായി (മനസ്സിലാക്കി കൊടുത്തു, അതും വഴിയേ പറയാം). മൂന്നുകൊല്ലം കൊണ്ടുതന്നെ അത്യാവശ്യം വേണ്ട എല്ലാ “സൽസ്വഭാവങ്ങളും” ആശാട്ടി പഠിച്ചെടുത്തിട്ടുണ്ടായിരുന്നു, അതുകൊണ്ട് പെട്ടിയും കിടക്കയും എടുത്തു പോന്നോളാൻ പറഞ്ഞു, പിതാശ്രീ. കൈയിലുള്ള കുരുത്തക്കേട് ഒന്നും അത്ര കണ്ട് ഈ നാട്ടിൽ വിലപ്പൊകില്ല എങ്കിലും, അത്യാവശ്യ കുൽസിത പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പുള്ളിക്കാരി എങ്ങനെയെങ്കിലും വഴികൾ കണ്ടെത്താറുണ്ട്.
പാർക്കിംഗ് ഏരിയയിൽ ഡിയോ കൊണ്ട് വച്ചിട്ട് രണ്ടും കൂടെ മെയിൻ എൻട്രൺസിലേക്ക് ഓടി.
“അവിടെ നിക്ക് രണ്ടും”
ഹാളിൽ എത്തിയ അവർ ആ ശബ്ദം കെട്ട് നിന്ന് പോയി.ശബ്ദം കേട്ടിടത്തേക്ക് അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കയ്യിൽ ഒരു ലോഡ് പുസ്തകങ്ങളുമായി നിൽക്കുന്ന മെറിൻ ടീച്ചറെ ആണ്
മെറിൻ : “മ്മ്, എന്താ മക്കളെ, നിങ്ങക്ക് ഇന്ന് നേരം വെളുത്തപ്പോ വൈകിയോ? ഇപ്പൊ സമയം എന്തായി? ഇങ്ങിനെ തോന്നുന്ന സമയത്ത് വന്ന് കേറാൻ ഇത് നിങ്ങളുടെ വീടല്ല, ഈ ഇൻസ്റ്റിറ്റ്യൂഷന് ചില നിയമങ്ങൾ ഒക്കെ ഉണ്ട്,അതൊന്നും പാലിക്കാൻ പറ്റാത്തവർ ഇങ്ങോട്ട് വന്നേക്കരുത്. നിങ്ങളേതിയറാ ?”
ശ്രുതി : “മാം, എം എസ് ഇ സെക്കന്റ് ഇയർ.സോറി മാം, പ്ലീസ് എക്സ്‌യൂസ് അസ്.”
“ആഹാ അത് കൊള്ളാം, നിങ്ങക്കിന്ന് മോഡൽ തുടങ്ങുവല്ലേ, എന്നിട്ട് ആണൊ punctuality ഇല്ലാതെ തോന്നിയ സമയത്ത് കേറി വന്നേക്കുന്നെ.”
ടീച്ചർ ഒന്നു നിർതിയിട്ട്…..
“പോ പോയി ക്ലാസ്സിൽ കേറ്,ഇന്ന് തന്നെ നിങ്ങടെ എച്ഒഡിയേ കണ്ട് ലേറ്റ് സ്ലിപ് വാങ്ങി വെകുന്നേരത്തിന് മുന്നേ എന്നെ കാണിച്ചിരിക്കണം. മനസ്സിലായോ? മ്മ് പൊക്കോ സ്വല്പം ഗൗരവത്തിൽ തന്നെ ആണ് മെറിൻ മിസ്സ് അത് പറഞ്ഞത്.”
ഇതെല്ലാം കെട്ട് ഹാളിലേക്ക് വാസുകിയും,പിള്ളേരും നടന്നടുത്തു. വാസുകിയെ കണ്ടതും.
മെറിൻ : “ഗുഡ് മോർണിംഗ് മാം, ഇന്നെന്നതാ സാരി ഒക്കെ?”
വേഗം ഇടക്ക് കേറി ടോണി “ഇന്ന് മാനേജർ മാഡത്തിന്റെ പിറന്നാളാ ടീച്ചറെ”
ആത്തൂ പതുക്കെ അവന്റെ ചെവിയിൽ,
” മാനേജർ അല്ലടാ മണ്ടാ,ചെയർ പേഴ്സൺ,”
ടോണി :“അങ്ങനോക്കെ തന്നാഡേയ് ഞാനും ഉദ്ദേശിച്ചത്, എനിക്ക് നിന്നെ പോലെ കൂടിയ ഇംഗിരീസ് ഒന്നും നാക്കില് വരില്ല.”
വാസുകി അവനെ കടുപ്പിച്ചോന്നു നോക്കിയിട്ട്,ധ്രുവനെ ചേർത്ത് നിർത്തി മെറിനോടായി പറഞ്ഞു.
???
Nice bro ???
1 st