ധ്രുവായനം – 2 [ധ്രുവ്] 119

**************************************

“ഡാ നീ വല്ലോം പഠിച്ചിട്ടാണോ ഈ വന്നിരിക്കുന്നെ”?

 

ദാസൻ കോളേജിന്റെ സൈഡിൽ ഉള്ള മതിൽ കെട്ടിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

 

ടോണി : “എവിടെന്ന്, ഞാനിന്നലെ രാജാവിന്റെ കൂടെ ക്ലബ്ബിൽ ആയിരുന്നു, കളി കണ്ട് വീട്ടിൽ എത്തിയപ്പോഴത്തേയ്ക്കും വെളുപ്പിനെ 5മണി ആയി, ഒറക്കം വന്നിട്ട് തൂങ്ങുവാ മനുഷ്യനിവിടെ. കോപ്പിലെ ടെസ്റ്റ്‌, ആ മാങ്ങാത്തൊലിയൻ നികേഷിന് കളി നടക്കുമ്പോ തന്നെ എക്സാം ഉണ്ടാക്കാൻ എങ്ങനെ തോന്നിയോ എന്തോ. ആ കിഴട്ട് വാ& എന്നോട് ഉള്ള സ്നേഹം കാരണം ഞാൻ ജയിച്ചാലും എന്നെ പിടിച്ച് നൈറ്റ്‌ ക്ലാസ്സിന്റെ ലിസ്റ്റിൽ ഇടും.”

 

ദാസ് – “ഓ പിന്നെ, നികേഷിന് എന്നെ പിന്നെ വല്യ കാര്യമാണല്ലോ, എടാ നീ ഇരിന്നിട്ടുള്ള എല്ലാ നൈറ്റ്‌ ക്ലാസ്സിലും ഞാനുമില്ലായിരുന്നോടാ, അത് കൊണ്ട് വല്യ ഷോ ഒന്നും വേണ്ട,കഴിഞ സെമെസ്റ്ററിലെ പുള്ളിടെ പേപ്പർ സപ്പ്ളി അടിച്ചത് നീ മാത്രമല്ല, ആ മുടിഞ്ഞ പേപ്പർ ആണെങ്കിൽ ഇതിപ്പോ രണ്ടാം തവണയായി അടിച്ച് കിട്ടാൻ തുടങ്ങിയിട്ട്. എന്നെ കൊണ്ട് അത് പാസ്സ് ആകാൻ പറ്റും എന്നു തോന്നണില്ലടാ.”

“അതുമാത്രമല്ല, എനിക്ക് സപ്പ്ളി ഉണ്ടെന്നു ഉള്ള കാര്യം ഞാൻ വീട്ടി പറഞ്ഞിട്ടില്ലായിരുന്നു, ഇന്നലെ അതാ താടക, അമ്മേടെ അടുത്ത് പറഞ്ഞ് കൊടുത്തു, അമ്മ എന്നെ ഇനി പറയാനൊന്നും ഇല്ല.”

 

ടോണി –???“അതൊക്കെ എന്റെ അപ്പൻ, ഞാൻ ചത്തോ ജീവിച്ചിരിപ്പുണ്ടെന്നോ പുള്ളിക്ക് അറില്ല, ജാൻസി ചേച്ചി പ്രേഗ്നെന്റ് ആയി എന്നറിഞ്ഞത് മുതൽ പുള്ളി നെലത്തല്ല.കരുനാഗപ്പിള്ളിയിൽ നിന്ന്‌ വീട്ടി കോണ്ട് വന്ന്, ആയുർവേദ ചികിത്സയോ മറ്റോ ചെയ്യുവാണ്,ഇപ്പൊ നമ്മളെ ഒന്നും വേണ്ട, അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.”

 

പെട്ടെന്ന് ഒരു ബൈക്കിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ കണ്ടത്, ബുള്ളറ്റിൽ വരുന്ന ധ്രുവനെ ആണ് ,പിൻ സീറ്റിൽ നല്ല പച്ച കാഞ്ജീപുരം, പട്ടുസാരി ചുറ്റി ഐശ്വര്യമുള്ള ഒരു സ്ത്രീ, അവരെ കണ്ടതും, പാർക്കിംഗ് ലോട്ടിൽ ഉള്ള പൂവാല സംഘങ്ങൾ ഒക്കെ പതിയെ പിൻവലിഞ്ഞു.

 

ബൈക്ക് നിർത്തി റിയർ വ്യൂവിൽ തലേന്ന് വെട്ടി ഒതുക്കിയ താടിയുടെ സൗന്ദര്യം നോക്കി അവൻ നിന്നു.

 

വാസുകി – “ഡാ ബെടുക്കൂസേ, ഗ്ലാമറും നോക്കി നിന്ന് സമയം കളയാതെ വേഗം വരണുണ്ടോ നീയ് ?”

 

ബൈക്ക് സ്റ്റാൻഡിൽ നിർത്തി ഇറങ്ങി ഷർട്ടിന്റെ സ്ലീവ് ഒക്കെ നേരെ ആക്കി, വാസുകിയെ നോക്കി ചിരിച്ചുകൊണ്ട്

“കേട്ടോ വാസുമോളെ, വാസുമോൾടെ ഗ്ലാമർ കണ്ടിട്ട് ചെക്കമാരൊക്കെ ഓടുവാണല്ലോ. പണ്ട് കോളേജി പഠിച്ചപ്പോ കിട്ടിയ ലവ് ലെറ്റർ കഥകൾ ഒന്നും ഞാൻ അപ്പാടെ വിഴുങ്ങിയിട്ടില്ല.

സത്യം പറ അന്നും ഇതുപോലൊക്കെ തന്നല്ലായിരുന്നോ, ഇച്ചേയേ കാണുമ്പോൾ ആമ്പിള്ളേര് ജീവനും കൊണ്ട് ഒടുവല്ലായിരുന്നോ, കൊറേ പേര് പൊറകെ വന്നൂ എന്നൊക്കെ എന്നോട് തള്ളിയതല്ലേ ????”” കണ്ണാടിയിൽ നിന്ന് കണ്ണെടുക്കാതെ ധ്രുവൻ ചോദിച്ചു”

 

3 Comments

  1. Nice bro ???

Comments are closed.