ധ്രുവായനം – 2 [ധ്രുവ്] 119

ടോണി : “രാജാവേ… നീ വന്നോ ? നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു.”

 

ധ്രുവ് : “രാജാവ് നിന്റെ തന്ത,അബ്കാരി തൊമ്മി?. നീ എന്ത് മാങ്ങതൊലിയാടാ ഈ വലിച്ച് കേറ്റുന്നെ, സിഗററ്റ് അല്ല, എന്താ സാധനം.”

അവിടെ ഇരുന്ന് ഒരു സിഗററ്റ് പുകച്ചു കൊണ്ട്

അതുൽ : “കഞ്ചാ…”

 

നിർത്തെടാ…… ടോണി ഇടക്ക് കേറി പറഞ്ഞു, “ഇത്രക്ക് മഹത്തായ ഒരു സാധനത്തെ അപമാനിക്കുന്നോ… മോനെ ടാ രാജാ, ഇത് ശിവമൂലി, ഹിമാലയ സാനുക്കളിൽ സന്യാസിമാ…. ആ……..”

 

അവന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.

ധ്രുവ് അവന്റെ കൈ പിടിച്ചു തിരിച്ചു ഭീതിയിൽ ചേർത്ത് നിർത്തിയിട്ടുണ്ടായിരുന്നു.

 

ധ്രുവ് : “നീയൊക്കെ എന്നെ കോടതി കേറ്റാനാണോടാ ഇറങ്ങിയിരിക്കുന്നത്….. അവന്റെ അപ്പൂപ്പന്റെ ഒരു ഹിമാലയ സാനു, ആരാടാ നിനക്ക് ഇത് തന്നത് .”

 

ടോണി : “വിട്…. വിട്….. വിട്, എൻെറ പൊന്നു രാജാവേ വിട്.”

 

“എങ്കി പറ ആരാ തന്നത്”, ധ്രുവ് കൈ വിടാതെ തന്നെ ചോദിച്ചു…

ടോണി : “രാജാ നീ അത് മാത്രം ചോദിക്കരുത് അതെന്റെ പ്രൊഫഷണൽ എത്തിക്സിന് എതിരാണ്… Plz എന്നെ വിട്.”

ടോണിയുടെ കൈയ്യിലെ പിടി വിടാതെ തന്നെ ധ്രുവ് : “ആത്തൂ, ഇത് നീയും കൂടെ അറിഞ്ഞോണ്ടാണോ,അല്ലെ പറ ആരാ ഇവന് ഇത് കൊടുത്തത്.”

 

അതുൽ മടിച്ചു കൊണ്ട് പറഞ്ഞു

 

“ആ ഇനി എൻറെ മേക്കെട്ട് കേറ്,ടാ ഇത്… ആ സഹലാണ്, ഞാൻ വേണ്ട മേടിക്കേണ്ട എന്നൊക്കെ ഇവനോട് കൊറേ പറഞ്ഞു നോക്കിയത , അപ്പൊ ഇവനതിന്റെ “രുചി” അറിയണമെന്ന്… അതുൽ ടോണിയെ കൂർപ്പിച്ചു നോക്കി” 

 

ധ്രുവ് : “ഏത് നമ്മളുമായിട്ട് ഇന്നാള് ആ അമ്പലക്കവലയിൽ വച്ച് തല്ലുണ്ടാക്കാൻ വന്ന ടീമിൽ ഉള്ളവനോ… അവന് ഇതിന്റെ ഇടപാട് ഒക്കെ ഉണ്ടോ ?”

 

അതുൽ : “ആ, അവൻ തന്നെ, അവനെ ഇതിനു മുന്നേ പഠിച്ചിരുന്ന സ്ഥലത്ത് നിന്ന് ടിസി കൊടുത്ത് പറഞ്ഞു വിട്ടതാണെന്ന് ഒക്കെ കേട്ടു,എന്തോ പെണ്ണ് കേസ്,പോരാത്തത്തിന് അവനിപ്പോ ആ വില്ലിടേം ഗാങ്ങിന്റേം കൂടെയാണ്, അത് കൊണ്ട് പിള്ളേർക്ക് ഒക്കെ അവനെ തൊടാൻ പേടിയാ.”

 

“ടാ മല% കഥ ഒക്കെ പിന്നെ പറയാം, എന്നെ വെറുതെ വിടാൻ ഈ കാലമാടനോട് പറയെടാ ആത്തൂ,..”

ടോണി മാക്സിമം ദയനീയത മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു.

 

ധ്രുവ് കൈ പതുക്കെ അയച്ചു കൊടുത്ത് ടോണിയെ ഫ്രീ ആക്കി

 

3 Comments

  1. Nice bro ???

Comments are closed.