ധ്രുവായനം – 2 [ധ്രുവ്] 119

അത്രയും നേരം പുലിക്കുട്ടിയെ പോലെ ചീറ്റിക്കൊണ്ടിരുന്ന അവളുടെ മുഖത്തിപ്പോൾ, ഭയവും,ദൈന്യതയും ആണ് നിഴലിച്ചിരുന്നത്.കാലേ കൂട്ടി തീരുമാനിച്ചുറപ്പിച്ചെന്ന പോലെ ധ്രുവൻ അവളുടെ മുഖത്തിന്‌ നേരെ മുഖമടുപ്പിച്ചു കൊണ്ടിരുന്നു.

അവളാകെ ഭയന്ന് വിറച്ചു, അവളുടെ ഓരോരോ രോമങ്ങൾ വരെ തളർന്നു പോയിരുന്നു, ബാംഗ്ലൂരിൽ പഠിച്ചിരുന്ന കോളേജിലെ തന്നെക്കാൾ മൂത്ത സീനിയർ സ്റ്റുഡന്റസിനെ വരെ ഒരു നോട്ടം കൊണ്ട് വിറപ്പിച്ചിരുന്ന അവളിപ്പോൾ തന്നെക്കാൾ മൂന്നു വയസ്സു താഴെ ഉള്ള ഒരു ചെക്കന്റെ മുന്നിൽ തീർത്തും നിസ്സഹായയായി,സ്വന്തം കണ്ണുകളടച്ചു മുഖം വെട്ടിച്ചു കൊണ്ടിരിക്കേണ്ട അവസ്ഥയായി .

 

പാത്രങ്ങളിലും ടീവി ന്യൂസുകളിലും അവളിങ്ങിനെ പല വാർത്തകളും കണ്ടിരുന്നു, അന്നത് നിസ്സാരമായെ കണ്ടിരുന്നുള്ളു, അങ്ങിനെ ഉള്ള വാർത്തകളിൽ സ്ക്രോളായി വരുന്ന “ഇര” എന്ന വാക്ക് മനസ്സിൽ തട്ടി വന്നു അതവളുടെ ഭീതിയെ പതിന്മടങ്ങു കൂട്ടി.

അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ അവന്റെ മൂക്ക് അവളുടെ മൂക്കുമായി തൊട്ടു തൊട്ടില്ല എന്ന കണക്കിൽ നിൽക്കുന്നു. ആകെ മൊത്തം വിയർത്തു കുളിച്ച അവളുടെ കണ്ണിൽ ഭയമിരച്ചു കേറി, അവന്റെ കണ്ണിലാകട്ടെ, അവളിന്നുവരെ കാണാത്ത ഒരു ഭാവവും, ഭയപ്പൊയെടുത്തുന്ന ഒരു ഭാവം………

To be continued….

3 Comments

  1. Nice bro ???

Comments are closed.