ധ്രുവായനം – 2 [ധ്രുവ്] 119

ധ്രുവ് അവന്റെ പിന്നാലെ ചെന്ന് അവനോടായി പറഞ്ഞു

 

“ഇതിന്റെ എല്ലാമാണിക്കല്ല് നീയാണെന്ന് എനിക്കറിയാം, ഞാനീ പറഞ്ഞത് അവനെക്കണ്ട് മാത്രമല്ല, നിന്നോടും കൂടെയ.so മര്യാദക്ക്……. എന്നിട്ട് വിരൽ ചൂണ്ടി പുറകോട്ട് നീങ്ങി.”

 

 

വില്ലി മുന്നോട്ട് വന്നു ധ്രുവന്റെ മുന്നിൽ നിന്നു

 

“രാജാവ് പറഞ്ഞാ കേൾക്കാതിരിക്കാൻ പറ്റുവോ? പറ്റുവോട?”

 

ചുറ്റും നിന്ന അവന്റെ കൂട്ടരോടായി ചോദിച്ച്, വികൃതമായി ഒന്നട്ടഹസിച്ചു നീട്ടി ഒരു പഫ് എടുത്ത് ധ്രുവന്റെ മുഖത്തേക്ക് പുക വിട്ടു, അത് കൃത്യം ഒരു സ്‌മോക്ക് റിങ് ആയി അവന്റെ മുഖത്തടിച്ചു.എന്നിട്ട് തിരിഞ്ഞ് അവന്റെ വണ്ടിയുടെ അടുത്തേക്ക് നീങ്ങി.

 

**************************************************

ദാസ് : “സ്സ്, അമ്മേ ചൂട് “

 

ഞെളിപിരി കൊണ്ട് ദാസ് തിണ്ണയിൽ നിന്നെഴുന്നേൽക്കാൻ നോക്കി. നെഞ്ചിന്റെ ഇടത്തെ ഭാഗത്തായി നന്നായി നീരുവീഴ്ച വന്നിട്ടുണ്ടായിരുന്നു, അമ്മ സുനന്ദയുടെ ഹോം മെയ്ഡ് അങ്ങാടി മരുന്നിട്ട് കാച്ചിയ വെളിച്ചെണ്ണ കിഴി പിടിക്കൽ ആണ് സംഭവം.

 

“ഒന്നടങ്ങി കെടക്കെടാ, വല്ലവന്റേം കയ്യീന്ന് തല്ലും വാങ്ങി വന്നിരിക്കുന്നു, എന്നിട്ട് ഇവിടെ കിടന്ന് കാറിയാൽ, ദേ തെളച്ചെണ്ണയാ ഉരുളിയിൽ ഇരിക്കുന്നെ, എടുത്ത് ഒഴിക്കും ഞാൻ, പറഞ്ഞേക്കാം “ സുനന്ദ ദേഷ്യത്തിലും അല്പം പരിഭവത്തിലും പറഞ്ഞു.

 

“എന്നാലും ഏത് കണ്ണീ ചോരയില്ലാത്ത മഹാപാപിയാണോ എന്റെ പൊന്നുനെ, ഇങ്ങനെ ഉപദ്രവിക്കാൻ തോന്നിയത്” സുനന്ദ സങ്കടപ്പെട്ടുകൊണ്ട് സ്വയം ചോദിച്ചു.

 

“എങ്ങിനെ കിട്ടാതിരിക്കും, കൂട്ടതല്ലേ, ചങ്ങാതി നന്നായാൽ വാക്കിങ്ങ് സ്റ്റിക്ക് വേണ്ടെന്നാ ചൊല്ല്.”

വാതിൽ ചാരി നിന്നും കൊണ്ടത് പറഞ്ഞത് മറ്റാരുമല്ല, ദാസന്റെ എരുമ പെങ്ങൾ മിത്ര.

 

“ഒന്ന് പൊടി,എന്റെ ചെക്കൻ വയ്യാതെ കെടക്കുമ്പോളാ അവൾടെ ഒരു വളിച്ച കോമഡി.”

പറഞ്ഞതിഷ്ടപ്പെടാത്ത പോലെ സുനന്ദ പറഞ്ഞു.

 

“ഓ അല്ലേലും ഞാമ്പറഞ്ഞാ മാത്രാണല്ലോ കുറ്റം, ഞാനൊന്നും പറയാനില്ലേയ് “ എന്നും പറഞ്ഞ് കാറിന്റെ കീയ്യും എടുത്ത്, സോഫയിൽ നിന്ന് ഹാൻഡ്‌ബാഗും എടുത്ത് സ്റ്റൈർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ്, പുറത്തൊരു ബൈക്കിന്റെ ശബ്ദം കേട്ടത്, നോക്കുമ്പോൾ മുൻവശത്തെ വാതിലും തുറന്ന് ദേ വരുന്നു ധ്രുവൻ, പിന്നാലെ ടോണിയും .

 

3 Comments

  1. Nice bro ???

Comments are closed.