ലൈഫിന്റെ പ്രൂഫ്ക്കൾ, എന്താ നിനക്ക് കാണണോ, ഞാൻ അച്ഛനും അമ്മയ്ക്കും അത് കൊടുക്കട്ടെ? അവരറിയട്ടെ മോൾടെ തനി സ്വരൂപം. ആ നീയാണ് എന്റെ കൂട്ടുകെട്ടിനെകുറിച്ച് കുറ്റം പറയാൻ വന്നിരിക്കുന്നത്, എടി നീ അവിടെ മൂന്നു കൊല്ലം കൊണ്ട് കാണിച്ചതിന്റെ നാലിലൊന്ന്, ഞാനോ ഇവരോ ഞങ്ങടെ ജീവിതത്തി കാണിച്ചിട്ടില്ല.”
“You know what, it’s really annoying,…poking your nose into my affairs.You should stop that, I know how to take care of myself without your assistance “
ഒരു പുച്ഛത്തോടെ അതും പറഞ്ഞ് ദാസൻ തിരിഞ്ഞു നടക്കാൻ തുടങ്ങി, പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു നിന്നിട്ട്
“ആഹ് അതുപോലെതന്നെ, എന്റെ ഫ്രണ്ട്സ് എന്റെ വീട്ടിൽ എന്നെ കാണാൻ വരുന്നതിന് നിനക്കെന്താടി ഇത്ര അസുഖം. ഈ ശ്രുതി ചേച്ചി അടക്കം നിന്റെ കൊറേ ഫ്രണ്ട്സ് നമ്മടെ വീട്ടി വരാറില്ലേ, ഞാനെന്തെങ്കിലും അവരോട് മോശമായി പറയാറുണ്ടോ ? അതുകൊണ്ട് ഇനി ധ്രുവന്റെയോ ടോണിയുടെയൊ ആത്തൂവിന്റെ അടുത്തു നീ മോശമായ എന്തെങ്കിലും പറഞ്ഞു എന്ന് ഞാൻ അറിഞ്ഞ………. ഞാനപ്പ നിനക്ക് കാണിച്ച് തരാം.”
ആ പറഞ്ഞത് മുഴുവൻ ഒരക്ഷരം എതിർത്തത് പറയാതെ അവൾ നിന്നു കേട്ടു. ശ്രുതിയുടെ കൈയും പിടിച്ച് ധ്രുവന്റേം, ടോണിയുടെയും മുന്നിലൂടെ അവരെ തുറിച്ചൊന്ന് നോക്കിക്കൊണ്ട് ക്‌ളാസിലേക്ക് ഓടി.
കാര്യം നല്ല വെടിപ്പായിട്ട് നാല് കാച്ചു കാച്ചിയെങ്കിലും അവസാനം പറഞ്ഞ തെളിവിന്റെ കാര്യം വെറും പുളുവായിരുന്നു, എല്ലാം ധ്രുവന്റെ ബാംഗ്ലൂർ ഉള്ള ഫ്രണ്ട്, മാത്യു വഴി അറിഞ്ഞതാണ്,ആളവിടെ രണ്ട് മൂന്ന് ബാർ ഒക്കെ നടത്തുന്ന പാവം ബിസിനസ്കാരൻ ആണ്, അവൾ ബാംഗ്ലൂരിൽ പഠിക്കാൻ പോയ കാലം മുതലേ അവൾക്ക് മേലെ ഒരു കണ്ണ് വേണമെന്ന് പറഞ്ഞത് ദാസ് ആയിരുന്നു, പണ്ട് അവള് തന്ന പണികൾ നന്നായി അറിയാവുന്നത് കൊണ്ട് അവൾക്കെതിരെ ഉപയോഗിക്കാൻ ഉള്ള വജ്രായുധം, അവള് എന്നെങ്കിലും ഇങ്ങോട്ട് വന്നു വിളച്ചിൽ എടുത്താൽ തിരിച്ചു പ്രയോഗിക്കാൻ ആയിട്ട്.എല്ലാം ധ്രുവന്റെ കയ്യിൽ ഭദ്രമായി ഉണ്ട്, ഇത് വരെ അതവൻ ദാസനെ പോലും കാണിച്ചിട്ടില്ല .
എന്താണ് കാര്യമെന്ന് ടോണി ദാസാനോട് കൈകൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന രീതിയിൽ അവൻ മറുപടി കൊടുത്തു, അവരുടെ അടുത്തേക്ക് നടന്നു .ക്‌ളാസിലേക്ക് ഉള്ള വഴി മുഴുവൻ ടോണി, അവിടെ എന്താണ് നടന്നത് എന്ന് ദാസാനോട് ചോദിച്ചു കൊണ്ടേ ഇരുന്നു, അവന് കൃത്യമായ മറുപിടി ഒന്നും കൊടുത്തില്ല.
ധ്രുവാണെങ്കിൽ ഒന്നും മിണ്ടാതെ ചെറു പുഞ്ചിരി ചുണ്ടിൽ വരുത്തിക്കൊണ്ട് അവരുടെ പിറകെ പോയി.
ക്ലാസ്സിലേക്ക് ഉള്ള ഇടനാഴിയിൽ വച്ച് ദാസൻ
“”എന്താടാ, നിനക്കൊന്നും ചോദിക്കാനില്ലേ””
“എന്ത് ചോദിക്കാൻ, ഞാൻ ഇന്നുമിന്നലേം കാണാന്തുടങ്ങിയതല്ലല്ലോ അവളെ,അവള് ഞങ്ങളെക്കുറിച്ചെന്തേലും പറഞ്ഞിട്ടുണ്ടാവും,നീ അതിന് മറുപിടീം കൊടുത്തിട്ടുണ്ടാവും. നിങ്ങൾ ആങ്ങളയും പെങ്ങളും തമ്മിലുള്ള കാര്യത്തിൽ ഞാനായിട്ട് ഒന്നും പറയുന്നില്ല, അല്ലെങ്കിലും ഞാൻ അവളെന്നെ ടോപ്പിക്കിനെ കഴിവതും ഒഴിവാക്കി വിടാനാണ് ശ്രമിക്കാറ്. നീയത് വിട്ടുകള.”
*************************************************
“ഇടതു മാറി, വലതു മാറി, ഇടതു കാൽ തറയിൽ ഉറപ്പിച്ചു, വലതുകാൽ മുന്നോ……, എന്റെ കൊച്ചെർക്കാ നീയെന്തുവാടാ അവിടെ കാണിക്കുന്നത്.”
ആശാൻ കുറച്ച് നാൾ ആയുർവേദ ചികിത്സയുടെ ഭാഗമായി തോന്നയ്ക്കൽ ഉള്ള, അദ്ദേഹത്തിന്റെ ശിഷ്യൻ നടത്തുന്ന ആര്യവൈദ്യ ശാലയിൽ ആണ്, ഉഴിച്ചിൽ, പിഴിച്ചിൽ,ധാര,വസ്ഥി, എന്ന് വേണ്ട സകല പരിപാടികളും നടത്തും. കുറേ വർഷങ്ങളായി തുടർന്നുപോരുന്ന ഒരു ചടങ്ങാണിത്. അപ്പോഴൊക്കെ വിശ്വസ്തനായ ഒരു ശിഷ്യനെ കളരി ഏൽപ്പിച്ചാണ് ആശാൻ പോകാറ്, കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി കളരിയുടെ ചുമതല ധ്രുവൻ ആണ് ഏറ്റെടുക്കാറ്, അങ്ങനെ അധികം സമയമൊന്നും ചെലവഴിക്കേണ്ട കോളേജ് വിട്ടുകഴിഞ്ഞുള്ള സമയവും, പിന്നെ ശനിയും,ഞായറും.നോക്കാൻ വേറെ ആളുകൾ ഉണ്ട് പക്ഷേ എല്ലാത്തിനും ഒരു മേൽനോട്ടം വഹിക്കുക നുള്ള ചുമതലയാണ് അവന് ഗുരുനാഥൻ കൊടുത്തിരിക്കുന്നത്. കളരിയിൽ മുടങ്ങാതെ നടക്കുന്ന നിത്യപൂജ, കളരിയുടെ വൃത്തി,ശുദ്ധി, പുതിയതായി ചേർന്ന കുട്ടി ശിഷ്യന്മാരുടെ അഭ്യാസ പ്രകടനങ്ങളുടെ മേൽനോട്ടം,കോൽത്താരിപയറ്റും മെയ്യ്പ്പയറ്റും ഒക്കെയാണ് മെയിൻ , എല്ലാറ്റിനുമുപരിയായി പൂത്തറയിലെ കെടാവിളക്ക് അണയാതെ നോക്കേണ്ടതും അവനാണ്.
???
Nice bro ???
1 st