ധ്രുവായനം – 2 [ധ്രുവ്] 119

ധ്രുവായനം 2

Author : ധ്രുവ് | Previous Part

 
ടക് ടക് ടക്………

വാതിൽ പതുക്കെ തുറന്നു………

 

കിട്ടിയോ………

ധ്രുവ് : “കിടന്ന് കാറാതെ ശവമേ, നിന്റെ വീട്ടുകാരൊക്കെ കൂടും തൊറന്നിപ്പോവരും…..”

 

എന്നിട്ട് പതിയെ ബാഗ് തുറന്നു കാട്ടി. അത് കണ്ടതും ദാസന്റെ മുഖം തെളിഞ്ഞു?.

 

ദാസ് : “അല്ലെങ്കിലും, നീ പോയാ കാര്യം നടക്കും എന്നെനിക്ക് നേരത്തെ തോന്നിയതാ?. ആ പിന്നെ, വീട്ടിലാരും ഇല്ല രാജാവേ , നീ കേറി പോര്. അവരെല്ലാം ചിറ്റമ്മേടെ മോൾടെ കല്യാണത്തിന് പോയിരുവ,….നേരെ മോളിലെക്ക് വിട്ടോ, അവന്മാരൊക്കെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ 2 ആയി.”

 

ധ്രുവ് : “മതിയെടാ പതപ്പിച്ചത്,ഇന്നലെ അവന്മാരടെ കൂടെ ന്നെ കളിയാക്കാൻ നീയും ഉണ്ടായല്ലോ എന്നിട്ട് ഇപ്പൊ കാര്യം നടന്നപ്പോ അവന്റെ ഒരു സ്നേഹം……”

“അതൊക്കെ പോട്ടെ ആ മാരണവും കല്യാണത്തിന് തന്നെ പോയല്ലോ അല്ലെ???ആ നാശം അല്ലെങ്കിത്തന്നെ എനിക്കിട്ട് ഒണ്ടാക്കാൻ നടക്കുവാ…”

ദാസ് : “അവളും പോയെടാ, നീ പേടിക്കൊന്നും വേണ്ട ?.”

ധ്രുവ് : “പേടി നിന്റെ ഭാവി അമ്മായിഅച്ഛൻ . ???, അവള് നിന്റെ പെങ്ങൾ അല്ലായിരുന്നെങ്കിൽ ഞാൻ കാണിച്ച് തന്നേനെ ആർക്ക് ആരെയാണ് പേടിന്ന് ..”

 

അവൻ അകത്തു കേറി ഒന്ന് മൂരി നിവർന്നു, ഡൈനിങ് ടേബിളിൽ നിന്ന് ജഗ് വെള്ളം എടുത്ത് നേരെ വായിലേക്ക് കമഴ്ത്തി…..

Meanwhile….. ബാഗ് തുറന്ന് “സാധനം” എടുക്കുന്ന തിരക്കിൽ ആയിരുന്നു ദാസ്….

 

“ഇവൻ ആള് കൊള്ളാമല്ലോടാ, ഫ്രഞ്ചാ???എവിടുന്ന് ഒപ്പിച് നീ??”

ബോട്ടിലിലെ പരിചിതം അല്ലാത്ത ലേബൽ നോക്കി ദാസൻ ചോദിച്ചു

 

ധ്രുവ് : “അപ്പം തിന്നാ പോരെ മോനെ ദാസപ്പാ?, പൊട്ടിക്കാതെ നേരെ മോളിലേക്ക് എടുത്തോ..”

 

ടേബിളിൽ ഇരുന്ന 4 ഗ്ലാസും ആയി അവൻ മുകളിലേക്ക് പോയി. ഫസ്റ്റ് ഫ്ലോറിന്റെ ഡോർ തുറന്നതും.. മൊത്തം പൊക മയം.

 

ധ്രുവ് : “?എടാ മൈ%&മാരെ…നീയൊക്കെ നാട്ടുകാരെ കൊണ്ട് ഫയർ എഞ്ചിൻ വിളിപ്പിക്കോ?, ചുറ്റും കൊറേ വീടുള്ളതാ,ഇമ്മാതിരി വിടല് വിട്ടാൽ വീടിന് തീപ്പിടിച്ചെന്ന് കരുതും.”

 

3 Comments

  1. Nice bro ???

Comments are closed.