ദൗത്യം 12 [ശിവശങ്കരൻ] 233

 

അവസാനം, ഒരു തറയിലേക്ക് വീഴുമ്പോൾ പേടിയോടെ അവൻ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു… കണ്ണ് തുറക്കുമ്പോൾ ചുറ്റും തൂവെള്ള നിറമുള്ള ചുമരുകളും റൂഫും ഉള്ള ഒരു റൂമിലായിരുന്നു അവൻ. ജനലുകളോ വാതിലുകളോ ഇല്ലാത്ത ആ റൂമിനുള്ളിൽ എങ്ങനെ എത്തി എന്നത് അവനു അത്ഭുതമായിരുന്നു… മാത്രമല്ല, ശക്തമായ വീഴ്ചയിലും തനിക്കൊന്നും പറ്റാത്തിരുന്നത് കുറച്ചു നേരം നീരജിനെ സ്‌തബ്ധനാക്കി. പിന്നീടാണ് തനിക്കിപ്പോൾ ശരീരമില്ലല്ലോ എന്ന കാര്യം അവൻ ആലോചിച്ചത്…

 

ആ റൂമിനുള്ളിൽ ചുറ്റും നോക്കിയ അവൻ തന്നെത്തന്നെ നോക്കി നിൽക്കുന്ന ഒരാളെ കണ്ടു…

 

തൂവെള്ള വസ്ത്രം ധരിച്ചു പുഞ്ചിരിയോടെ നിൽക്കുന്ന ആ ആൾ നല്ലൊരു പോസിറ്റീവ് എനർജി ആണ് തന്നിരുന്നത്… വീണു കിടന്നിടത്തു നിന്നും പതുക്കെ എഴുന്നേറ്റ നീരജ് തന്നെത്തന്നെ പുഞ്ചിരിയോടെ നോക്കുന്ന ആ ആളുടെ നേരെ ചെന്നു…

 

“താൻ ആരാ… എന്നെപ്പോലെ തന്നെ വീണതായിരിക്കും അല്ലേ… എങ്ങനെയാ ഇവിടെ നിന്നൊന്നു രക്ഷപെടുക?”

 

നീരജ് ഒന്ന് ഞെട്ടി… താൻ ചുണ്ടുകൾ ഒന്നനക്കുക പോലും ചെയ്യാതെ മനസ്സിൽ മാത്രം വിചാരിച്ച കാര്യങ്ങൾ മുഴങ്ങിക്കേട്ടപ്പോൾ അവനു ആശ്ചര്യം അടക്കാനായില്ല…

 

അവസാനം കണ്ട Chaos Walking എന്ന ടോം ഹോളണ്ട് സിനിമയിൽ ഉള്ളിലെ വിചാരങ്ങൾ നോയ്‌സ് ആയി പുറത്തു വരുന്നത് കണ്ടത് അവൻ ഓർത്തു… അതിലെ ട്രിക്ക് പുറത്തെടുക്കുവാൻ അവൻ ശ്രമിച്ചു…. അയാൾക്ക് പുറം തിരിഞ്ഞു നിന്നുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു മനസ്സിൽ അവൻ I’m Neeraj… I’m Neeraj…

എന്നാവർത്തിച്ചുകൊണ്ടിരുന്നു…

 

“നീരജ്… നീ ഇത്ര കഷ്ടപ്പെടേണ്ട കുട്ടീ… നീ എത്ര മറച്ചു പിടിച്ചാലും നിന്റെ വിചാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന നിന്റെ കൂട്ടുകാരനാണ് ഞാൻ…”

 

“കൂട്ടുകാരനോ… ഇയാളോ… ന്നിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ…”

 

“കാണുവാൻ നീയെപ്പോഴാ എന്നെ നോക്കിയത്… ശ്രദ്ധിച്ചത്… അറിയാൻ ശ്രമിച്ചത്… നിന്റെ ജീവിതത്തിൽ ഓരോ മണ്ടത്തരങ്ങൾ ചെയ്തു വച്ചു അതിനെല്ലാം എന്നെ കുറ്റക്കാരനാക്കി എന്നിൽ നിന്നും അകലുകയല്ലേ നീ ചെയ്തിട്ടുള്ളു… എന്നിട്ടും അവസാനം ഞാൻ നിന്നെ വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ പോലും മര്യാദക്ക് ചെയ്തു തീർക്കാതെ, ഞാൻ തന്ന ജീവിതവും ഇല്ലാതാക്കി തിരിച്ചു വന്നിട്ട് എന്നോട് ചോദിക്കുന്നോ, ഞാൻ ആരാണെന്ന്… അടിപൊളി… ഇതാണീ ന്യൂ ജെൻ പിള്ളേരുടെ കുഴപ്പം… കാണേണ്ടതൊന്നും കാണില്ല… കൊടുക്കുന്ന അവസരങ്ങളൊന്നും ഉപയോഗിക്കുമില്ല… എന്നിട്ട് ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്തതിന്റെ പേരിൽ സങ്കടപ്പെട്ടു ഉള്ള ജീവിതവും നശിപ്പിച്ചു ഇവിടെ വന്നു കണക്കു പറയും ഇതുപോലെ…”

 

നീരജിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി…

 

“ദൈവം…???!!!” അവന്റെ ചുണ്ടുകൾ ആശ്ചര്യപൂർവം മന്ത്രിച്ചു…

 

20 Comments

  1. Anna super

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  2. ?❤️❤️❤️
    Baki epozhaa kitaaa??

    1. ശിവശങ്കരൻ

      Ethrayum vegam ???

  3. പാവം പൂജാരി

    Good,♥️♥️?
    Eagerly waiting for the next part

    1. ശിവശങ്കരൻ

      കഴിവതും വേഗം തരാട്ടോ അടുത്ത part ???

  4. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. മോനുട്ടൻ

    Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.

    1. ശിവശങ്കരൻ

      സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???

  6. kadha pwoliyayi
    avan neerajinte karyam parayo ellarodum
    adutha part pettann tharane valiya part aayikotte

    1. ശിവശങ്കരൻ

      അടുത്ത part ഉടനെ വരും ???

  7. ????

    1. ശിവശങ്കരൻ

      ????

  8. ???kathirikkunnu dhowthyathinayi

    1. ശിവശങ്കരൻ

      ???വരും ഉടനെ

    1. ശിവശങ്കരൻ

      ???

Comments are closed.