ദൗത്യം 12 [ശിവശങ്കരൻ] 233

മനസ്സില്ലാ മനസ്സോടെ അരുൺ മുറി വിട്ടു പുറത്തിറങ്ങുമ്പോൾ നീരജ് അവനേ വിളിച്ചു…

“അരുൺ….നീ പറഞ്ഞത് പോലെ… ഇന്ന് രാത്രി വരെ നമുക്ക് സമയമില്ല…അരുൺ… നിന്റെ അമ്മയും അച്ഛനും മടങ്ങി വരുന്ന വരെയേ നമുക്ക് സമയമൊള്ളൂ…”
അതെന്താ എന്ന് ചോദിക്കാൻ ഭാവിച്ചപ്പോഴേക്കും നീരജ് വായുവിൽ അലിഞ്ഞു ചേർന്നിരുന്നു…

***************************************

മണിക്കുട്ടീടെ കൂടെ അവളുടെ കുറുമ്പുകൾക്ക് കൂട്ടിരുന്നു സമയം പോയത് അവൻ അറിഞ്ഞില്ല…

അവൾ ചായയെടുക്കാൻ അടുക്കളയിൽ പോയപ്പോഴാണ് അരുൺ ഫ്രീയായത്… അവൻ തിരിച്ചു റൂമിലേക്ക് വന്നപ്പോൾ കൂടെ ചായയുമായി മണിക്കുട്ടിയും എത്തി…

അവളെ മനപ്പൂർവം ഒഴിവാക്കി താഴേക്ക് പറഞ്ഞുവിട്ടു ഡോർ അടക്കുമ്പോൾ അവൾ സ്റ്റേയറിന്റെ അടുത്ത് നിന്നു പരുങ്ങുന്നത് പുഞ്ചിരിയോടെ അരുൺ കണ്ടു…

ബെഡിലേക്ക് ചാടിക്കേറിക്കൊണ്ട് അരുൺ വിളിച്ചു “നീരജേട്ടാ….”

“അലറണ്ട….”

“ഹാ… വേം പറ… ആ പയ്യനെ തടഞ്ഞോ…”

“നിന്നെ തടഞ്ഞില്ലേ ഞാൻ… അതിലും വലുതാണോ ആ പയ്യൻ…”

“ആ… സുഖിച്ചു സുഖിച്ചു… പറ ബാക്കി പറ… പിറ്റേ ദിവസം എന്താ നടന്നെ… ആരാ ആ നൂറാമൻ…???”

“പിറ്റേ ദിവസം, ഞാൻ ആ കടലോരത്തുകൂടി നടക്കുകയായിരുന്നു…”

**********************************

കടലോരത്തു കിടന്ന പ്ലാസ്റ്റിക് കുപ്പികൾ തട്ടാൻ ശ്രമിച്ചുകൊണ്ട് നടക്കുകയാണ് നീരജ്… ഭൂമിയിൽ മനുഷ്യനിർമിതങ്ങളായ ഒന്നിലും സ്പർശിക്കാൻ ആവില്ലെന്നത് അവനേ നിരാശനാക്കിയിരുന്നു…

ഇംഗ്ലീഷ് സിനിമകളിൽ കണ്ട പ്രേതങ്ങൾക്ക് വികൃതമായ രൂപങ്ങളാണെങ്കിലും എല്ലാത്തിലും തൊടാൻ പറ്റും…
മലയാളസിനിമയിൽ സുന്ദരികളായ യക്ഷികളും അതിനൊപ്പിച്ചു മാരകമായ കഴിവുകളും ഉണ്ട്… ഞാനെന്താ വേറെ വലതുമാണോ…
കഴിവുകളുമില്ല… രൂപവുമില്ല…. പുല്ല്….

ഇങ്ങനെ ഓരോന്നാലോചിച്ച് നടക്കുമ്പോഴാണ് ഒരു ആൾക്കൂട്ടം കണ്ടത്…

ഒരു ഗ്യാപ് കിട്ടി അതിനുള്ളിലേക്ക് കയറി…

ഓ… ഒരു ഡെഡ്ബോഡിയാണ്…

തിരിഞ്ഞു നടക്കാനൊരുങ്ങിയ നീരജിന് പെട്ടെന്നൊരു സ്പാർക് കത്തി…

ആരോ ആ ഡെഡ്ബോഡി തിരിച്ചിട്ടു…

‘ദൈവമേ ഞാൻ…’ നീരജ് സ്വയം പറഞ്ഞു…

അവൻ കുറെ നേരം ആ ബോഡിക്ക് ചുറ്റും നടന്നു…

തന്റെ ബോഡിയിൽ ഒന്ന് സപ്ർശിച്ച നീരജിന് ഷോക്ക് ഏറ്റ പോലെ തോന്നി… അതെന്തെന്നറിയാൻ വീണ്ടും തൊട്ടപ്പോൾ ചില രംഗങ്ങൾ അവന്റെ കണ്ണിൽ തെളിഞ്ഞു…

*******************************

രാത്രിയാണ്…ആളൊഴിഞ്ഞ സ്ഥലം… കുറെ പേർ ചേർന്ന് വലിയ ഭാരമുള്ള കോൺക്രീറ്റ് സ്ലാബ് എടുത്ത് കുറെ നേരത്തെ പ്രയത്നത്തിന് ശേഷം ആ പാറക്കെട്ടിന്റെ മുകളിലേക്കെത്തിച്ചു… വീണ്ടും തിരിച്ചു വന്നു നീരജിന്റെ ശരീരവും എടുത്ത് പാറക്കെട്ടിനു മുകളിൽ വന്നു… അവന്റെ ശരീരം ആ സ്‌ലാബിനോട് ചേർത്ത് ചങ്ങല കൊണ്ട് വരിഞ്ഞു താഴെക്കിട്ടു… കടലിലേക്ക് തള്ളി നിൽക്കുന്ന മുനമ്പിൽ നിന്നും ഇട്ടതിനാൽ എങ്ങും തട്ടാതെ കൃത്യമായി വെള്ളത്തിലേക്ക് തന്നെ പതിച്ചു…
മുകളിൽ പറഞ്ഞ ജോലി കൃത്യമായി ചെയ്തു എന്ന വിശ്വാസത്തിൽ കൈ തട്ടിക്കുടഞ്ഞു തമിഴ് ഭാഷ സംസാരിക്കുന്ന കുറെ പേർ തിരിച്ചിറങ്ങി…

മുന്നിലെ വണ്ടിയിൽ ബാക്‌ഡോർ തുറന്നു കയറിയ ആളോട് ആ ബ്ലാക്ക് സ്കോർപിയോയിൽ ഇരുന്ന ആൾ ചോദിച്ചു…

“എന്നാച്ചു മണീ, മുടിഞ്ചിതാ…”

“ആമണ്ണേ… ഇതെല്ലാം സപ്പ മാറ്റ്റ്… എന്നാ… മേലെ തൂക്കർത് കൊഞ്ചം കഷ്ടം താ… പസംഗളുക്ക് ഏതാച്ച് സെഞ്ചു കൊടുത്താ പോതും…” മണി വിനയാന്വീതനായി…

“സെയ്റേണ്ടാ… അതെപ്പറ്റിയെതും കവല വേണ്ടാ… അണ്ണൻ പാത്തുക്കുവാര്… നീ വണ്ടിയെടുങ്കടാ സുമ്മാ പാത്ത്ക്കിട്ട്…” വണ്ടിയെടുക്കാൻ ഡ്രൈവറോട് ദേഷ്യപ്പെട്ടു സിഗററ്റ് ചുണ്ടിൽ വച്ച് തീകൊളുത്തിയ ആളുടെ മുഖം ഉള്ളിൽ കണ്ട് നീരജിന്റെ പല്ലുകൾ ഞെരിഞ്ഞു…

“കാശിമാമ…”

*********************************

അതിനിടയിൽ നൈസ് ആയിട്ട് നീരജിന്റെ പോക്കറ്റിൽ നിന്നു പേഴ്സ് അടിച്ചുമാറ്റി, അതുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഒരാൾ ചെന്നുപെട്ടത് പോലീസ്‌കാരുടെ മുൻപിൽ…

“എന്താടാ കയ്യിൽ…”

അയാൾ വേഗം കയ്യിലുണ്ടായിരുന്ന പേഴ്സ് അവരുടെ നേരെ നീട്ടി… നിഷ്കളങ്കമായി ഇളിച്ചുകൊണ്ട് വേഗം സ്ഥലം വിട്ടു…

പോലീസ്‌കാർ ആ പേഴ്സ് പരിശോധിച്ചു… തിരിച്ചു ജീപ്പിന് അടുത്തെത്തി അവന്റെ ലൈസൻസ് എടുത്ത് SIക്ക് നൽകി.
“നീരജ് ദിവാകർ…” Sl പതുക്കെ മന്ത്രിച്ചു… “ഈ പേര്… എവിടെയോ… എടോ… ഇത്… സച്ചിയേട്ടന്റെ അനിയനാ…”

“ഏതാ സർ… ആ പാർട്ടിയുടെ…”

“അതന്നെടോ… സഖാവ് സച്ചിദാനന്ദൻ… ഈ ചെക്കനെന്തിനാണാവോ കടലിൽ ചാടിയെ… വാടോ”

അവർ വേഗം ബോഡിക്ക് അരികിലേക്ക് ചെന്നു…

‘സച്ചിയേട്ടന് എന്തോരം ഫാൻസ്‌ ആണ്…എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടാവും… അച്ഛൻ പറയുംപോലെ, വീട്ടുകാർക്ക് ഗുണമില്ലെങ്കിലും നാട്ടുകാർക്ക് ഉണ്ടല്ലോ’ നീരജ് അപ്പോൾ ചിന്തിച്ചത് അതാണ്…

20 Comments

  1. Anna super

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  2. ?❤️❤️❤️
    Baki epozhaa kitaaa??

    1. ശിവശങ്കരൻ

      Ethrayum vegam ???

  3. പാവം പൂജാരി

    Good,♥️♥️?
    Eagerly waiting for the next part

    1. ശിവശങ്കരൻ

      കഴിവതും വേഗം തരാട്ടോ അടുത്ത part ???

  4. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. മോനുട്ടൻ

    Kadha super aayirunnu. Korach speed koodiya pole tonni.chelapo tonniyat aayirikum. Anyway super aayirunnu e bagavum.

    1. ശിവശങ്കരൻ

      സ്പീഡ് തോന്നിയോ… നോർമൽ ആക്കാൻ ശ്രമിക്കാട്ടോ ???

  6. kadha pwoliyayi
    avan neerajinte karyam parayo ellarodum
    adutha part pettann tharane valiya part aayikotte

    1. ശിവശങ്കരൻ

      അടുത്ത part ഉടനെ വരും ???

  7. ????

    1. ശിവശങ്കരൻ

      ????

  8. ???kathirikkunnu dhowthyathinayi

    1. ശിവശങ്കരൻ

      ???വരും ഉടനെ

    1. ശിവശങ്കരൻ

      ???

Comments are closed.