ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 273

ദേവനാണ് മുന്നിൽ നിൽക്കുന്നത് എന്ന് മനസ്സിലായതും.. ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു അവൾ  ,   ദേവൻറെ അരയിലൂടെ കൈയ്യിട്ട് അവൻറെ വയറ്റിൽ മുഖം ചേർത്ത് പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു …എന്താ മോളെ …എന്തുപറ്റി ..മോള് പറ …ദേവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ വൈദേഹി കരഞ്ഞുകൊണ്ട് തന്നെ ഇരുന്നു കുറേനേരം കഴിഞ്ഞപ്പോൾ അത് ഏങ്ങലടികൾ മാത്രമായി മാറി. അപ്പോഴും ദേവൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് നിൽക്കുകയായിരുന്നു.. അവൾക്ക് എന്താ സങ്കടമുണ്ടെന്നും , അത് അവൾ കരഞ്ഞു തീർക്കട്ടെ എന്നും ദേവൻ കരുതി.

അവൾ മുഖമുയർത്തി ദേവൻറെ മുഖത്തേക്ക് തന്നെ നോക്കി കരച്ചിലോടെ  ചോദിച്ചു ….ഏട്ടന്…ഏട്ടന്.. എൻറെ വിഷ്ണു ഏട്ടൻ ആകാൻ കഴിയുമോ …… ഞാൻ ഏട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു…ഴഴ. വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് എനിക്ക് അവരെ നഷ്ടമായത്.. ഏട്ടന് കുറച്ചു നേരത്തേക്ക് എങ്കിലും എൻറെ വിഷ്ണുവേട്ടൻ ആകാൻ കഴിയുമോ…….കണ്ണ് നിറച്ചുള്ള ആ ചോദ്യം ദേവൻറെ  നെഞ്ചിൽ ആണ് വന്നുതറച്ചത് ….ഏഴുവർഷം മുൻപ് അവളെ വിട്ടു പിരിഞ്ഞ അവളുടെ സ്വന്തം ഏട്ടൻ ആവാനാണ് അവൾ എന്നോട് പറയുന്നത് …ദേവന് അവളെ ഓർത്ത് അഭിമാനം തോന്നി… സാധാരണ രക്ഷിക്കുന്ന ആളെ പ്രേമിക്കുന്ന പാരമ്പര്യം ആണല്ലോ പെണ്ണുങ്ങൾക്കുള്ളത്.. ഒരിക്കൽ അവൾ നല്ല മൂഡിൽ ഇരിക്കുമ്പോൾ സണ്ണി തന്നെയാണ് പറഞ്ഞത് ദേവനാണ് അവളെ രക്ഷിച്ച് ഇങ്ങോട്ട് കൊണ്ടുവന്നതെന്ന്… ഇനി ഒരു പക്ഷേ അവൾ തന്നെ ഒരു കാമുകന്റെ രൂപത്തിൽ കാണുമോ എന്ന് ദേവന് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.. അതെല്ലാമാണ് ഒറ്റ നിമിഷം കൊണ്ട് അവനിൽ നിന്ന് അകന്നുപോയത്.

ദേവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു ..വിഷ്ണുവേട്ടൻ ആകാനോ…. ഞാൻ മോളുടെ വിഷ്ണുവേട്ടൻ തന്നെയല്ലേ???ഇങ്ങോട്ട് നോക്കിയെ ഞാനെങ്ങും പോയിട്ടില്ല മോളുടെ ഒപ്പം തന്നെ ഉണ്ട് …എന്നും ഉണ്ടാവുകയും ചെയ്യും… മോള് കരയാതെ.

        അവൾ പിന്നെയും ദേവനെ  കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു , എന്തിനാ മോളെ ഇനിയും കരയുന്നേ ??അതെല്ലാം കഴിഞ്ഞില്ലേ …ഇപ്പോൾ മോള് വിഷ്ണുവേട്ടനോടൊപ്പം അല്ലേ? പിന്നെന്തിനാ പേടിക്കുന്നത് ?

എന്തിനാ ഏട്ടാ ..എന്തിനാ ഏട്ടാ അവർ എന്നെ ഉപദ്രവിച്ചത്?? ഒരു പെണ്ണിന് വേണ്ടതെല്ലാം അവർ എന്നിൽ നിന്ന് ചീന്തിയെടുത്തു.. അവൾ അപ്പോഴും പൊട്ടി പൊട്ടി കരയുകയായിരുന്നു …….മോൾക്ക് ഒന്നും പറ്റിയിട്ടില്ല …മോളെ ആരും ഒന്നും ചെയ്തിട്ടില്ല ..ഇങ്ങോട്ട് നോക്ക് വിഷ്ണുവേട്ടനെ നോക്ക്.. വൈദേഹി വിതുമ്പിക്കൊണ്ട് ദേവനെ നോക്കി , ഒന്നുമില്ല മോളെ …നിനക്കൊന്നും സംഭവിച്ചിട്ടില്ല …

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.