ഒന്ന് കറങ്ങി ….അവൻറെ കയ്യിലെ കോടാലി ഒന്നുകൂടി ഉയർന്ന് താണു അത് തറച്ചുനിന്നത് അവനോടൊപ്പം ഓടിവന്ന രണ്ടാമന്റെ ഉച്ചിയിലാണ് ..കനത്ത ഐസ് പാളികളിൽ തുളഞ്ഞു കയറുന്ന ആ കോടാലി രണ്ടാമന്റെ തലയോട്ടിയും പൊട്ടിച്ച് തലച്ചോറിലൂടെ കീഴ്ത്താടിയിൽ വന്നിടിച്ചു നിന്നു ..അവൻറെ വാ തുറന്നു പോയി ..തുറന്ന വായയിലൂടെ ആ കോടാലിയുടെ മുന കാണാമായിരുന്നു.. പ്രഹരത്തിന്റെ ആഘാതത്തിൽ അവൻ മുട്ടുകാലിൽ ഇരുന്നു പോയി. അമർ അവന്റെ ഉച്ചിയിൽ തറഞ്ഞ കോടാലി രണ്ട് സൈഡിലേക്കും തിരിച്ചു ലൂസ് ആക്കി വലിച്ചൂരി എടുത്തു അവൻറെ ഉച്ചയിലൂടെ ഫൗണ്ടൻ തുറന്നുവിട്ടത് പോലെ രക്തവും തലച്ചോറും പുറത്തേക്ക് കുതിച്ചൊഴുകി അത് കണ്ട മാത്രയിൽ തന്നെ പിറകിൽ നിന്ന രണ്ടു ഗുണ്ടകൾ നെഞ്ചും പൊത്തിപ്പിടിച്ച് ശർദ്ദിക്കാൻ തുടങ്ങി.. അമർനാഥ് അത് കണ്ട് ചിരിച്ചു മാലിക്കിനെ നോക്കി പറഞ്ഞു… ഈ പിള്ളേരെ കൊണ്ടാണോടാ അമറിന്റെ തലയെടുക്കാൻ വന്നത് ???മോശം.. മോശം. മാലിക്കിന്റെ കൈകൾ തൻറെ അരക്കെട്ടിൽ ഇരുന്ന റിവോൾവറിലേക്ക് നീളാനായി തുടങ്ങിയതും അമർ തൻറെ ആയുധം മാലിക്കിന് നേരെ വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു… റിവോൾവർ വലിച്ചെടുത്ത് അമറിന് നേരെ ചൂണ്ടിയ മാലിക് കണ്ടത് തൻറെ കണ്ണിന് മുൻപിൽ ആയി കറുത്ത നിറത്തിൽ ഒരു പിടി പൊങ്ങി നിൽക്കുന്നതാണ് കണ്ണുകളിലൂടെ ചോര ഒലിച്ച് ഇറങ്ങുന്നു തൻറെ തലയിൽ അമറിന്റെ കോടാലി ആഴ്ന്നിറങ്ങിയിരിക്കുന്നു എന്ന് മനസ്സിലാകുന്നതിനു മുന്നേ തന്നെ അയാൾ ഇഹലോകവാസം വെടിഞ്ഞു…. വന്നവരിൽ ഇനി മൂന്നുപേർ ശേഷിക്കുന്നുണ്ട്. അതിൽ രണ്ടുപേർ തറയിലിരുന്ന് ഛർദിക്കുകയാണ്.. ജനാനന്ദൻ ആണെന്നുണ്ടെങ്കിൽ ഇതെല്ലാം കണ്ടു പേടിച്ച് വിറച്ചിരിക്കുകയാണ് ..
അമർ ബാക്കിയുള്ള ഗുണ്ടകളോടായി പറഞ്ഞു , നിങ്ങൾക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഓപ്ഷൻ നമ്പർ വൺ.. നിങ്ങൾക്ക് ഇവിടെ കിടന്നു മരിക്കാം ..ഇവരെപ്പോലെ , ഓപ്ഷൻ നമ്പർ ടു ….ഇവരെ എടുത്തുകൊണ്ടുപോയി എവിടെയെങ്കിലും കളഞ്ഞ്..ഇവർ ഉണ്ടാക്കിയ ഏരിയയും പണവും പരസ്പരം പങ്കിട്ടെടുക്കാം ..ഏതു വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം..
ഞങ്ങൾ… ഞങ്ങൾ ..പൊയ്ക്കോളാം അവരിൽ ഒരാൾ വിറച്ചു കൊണ്ട് പറഞ്ഞു..
എടോ ജയാനന്ദ തന്നെ ഞാൻ കൊല്ലില്ല.. പേടിച്ചിട്ടല്ല ..താനൊക്കെ ചത്താ പിന്നെയും ഇലക്ഷൻ നടത്തണം.. സർക്കാരിന് അതൊക്കെ അധിക ചെലവല്ലേ??ഞാനായിട്ട് അത് ഉണ്ടാക്കുന്നില്ല… പിന്നെ ഇനി നമ്മൾ കാണാൻ പാടില്ല കേട്ടല്ലോ.. നാളെത്തന്നെ താൻ വീട്ടിലെത്തി അനിയനോട് ചോദിച്ചു അവൻറെ ഫുൾ ഡീറ്റെയിൽസ് എനിക്ക് പറഞ്ഞു തരണം , അതിനെന്തെങ്കിലും താമസം വന്നാൽ… നമ്മൾ ഒരിക്കൽ കൂടി കാണേണ്ടിവരും …അപ്പോൾ സർക്കാരിൻറെ അധിക ചെലവിനെപ്പറ്റി ഞാൻ ഓർക്കില്ല … മനസ്സിലായി എന്ന് കരുതുന്നു.
ഞാൻ ..ഞാൻ …ഇപ്പോൾ തന്നെ അവനോട് പോയി ചോദിച്ചു പറയാം.. ജയനന്ദൻ വിക്കി വിക്കി പറഞ്ഞു.
അതിൻറെ ആവശ്യമില്ല. താൻ തണുത്ത് പോയെങ്കിലും അകത്ത് ഒരാൾ കട്ടിലിൽ നല്ല ചൂടായി കിടപ്പുണ്ട് …താൻ പോയി അവളെ തണുപ്പിച്ചിട്ട് നാളെ പോയാൽ മതി അപ്പോൾ ഗുഡ് നൈറ്റ് ..
അതും പറഞ്ഞു ജയാനന്ദൻറെ തോളിൽ രണ്ട് തട്ടും തട്ടി അമറും അവൻറെ ആൾക്കാരും ആ വീട്ടിൽ നിന്ന് ഇറങ്ങി
*********************************
ദേവൻ രാവിലെ തന്നെ കാറുമെടുത്ത് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിരുന്നു… കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ ദേവനും വൈദേഹയും തമ്മിൽ ഒരു നല്ല ബന്ധം വളർന്നിരുന്നു ..ഡോക്ടർ സണ്ണി ആയിരുന്നു എല്ലാത്തിനും കൂട്ട് , അവർ മൂന്നുപേരും ഒരുമിച്ച് ചില ദിവസങ്ങളിൽ പുറത്തൊക്കെ പോകാറുണ്ടായിരുന്നു.. സാധാരണ രോഗികളെ അതിന് അനുവദിക്കില്ല എങ്കിലും ദേവൻറെ സ്പെഷ്യൽ കൺസിഡറേഷൻ… അവർ അതെല്ലാം നടത്തി .സണ്ണി ഇന്ന് ലീവിലാണ് , അതുകൊണ്ട് കൂടി തന്നെയാണ് ദേവൻ രാവിലെ തന്നെ വൈദേഹിയുടെ അടുത്തേക്ക് പുറപ്പെട്ടത്.. അവൾക്കൊരു ഒറ്റപ്പെടൽ തോന്നരുന്നല്ലോ. ദേവൻ നോക്കുമ്പോൾ വൈദേഹി റൂമിൽ ഇല്ലായിരുന്നു ..ഇവിടെ നിന്ന നേഴ്സിനോട് അവൾ എവിടെയെന്ന് ചോദിച്ചപ്പോൾ ക്ഷേത്രത്തിൽ ഉണ്ട് എന്നായിരുന്നു മറുപടി. ഹോസ്പിറ്റലിനോട് ചേർന്ന് തന്നെ ഒരു നാരായണ ക്ഷേത്രം ഉണ്ട് , ഇന്നെന്താ പ്രത്യേകിച്ച് അമ്പലത്തിൽ ദേവൻ ചിന്തിച്ചു… ശേഷം അമ്പലത്തിലേക്ക് തന്നെ നടന്നു ദേവൻ നോക്കുമ്പോൾ അമ്പലത്തിന്റെ ഒരു സൈഡിൽ ഉള്ള കൽബഞ്ചിൽ വൈദേഹി ഇരിപ്പുണ്ടായിരുന്നു.. കാലുകൾ രണ്ടും ബെഞ്ചിലേക്ക് എടുത്ത് വെച്ച് അതിൽ മുഖം പൊത്തി ഇരിക്കുകയാണ് കക്ഷി ദേവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് അവളുടെ തലയിൽ തലോടി.. എന്താ മോളെ… ഒറ്റയ്ക്ക് ഇരിക്കുന്നത് .
Yaa mone കൊലമാസ് ??????
സൂപ്പർ ബ്രോ
അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു
Kollam poli kadha ishtapettu waiting for next part ❤️?
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????
Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…
Page kuravanelum ellam nanayirunnu… Nalla ezhuth..
Kathirikam nthakumennariyan
Nalloru part and also nalloru twist ayirunu devane brother akiyathu
Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.
ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്