ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 273

അപ്പോൾ അവനൊരു പിമ്പാണല്ലേ… ജയാനന്ദൻ ചോദിച്ചു..

അല്ല ചേട്ടാ.. അവന് വേറെയും ബിസിനസുകൾ ഉണ്ട് …

അവൻറെ ഫോട്ടോ ഉണ്ടോ എന്ന് ചോദിക്കാൻ അമർ ജയാനന്ദനോട് ആംഗ്യത്തിൽ കാണിച്ചു …എടാ നിൻറെ കയ്യിൽ അവൻറെ ഫോട്ടോസ് ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് വാട്സ്ആപ്പ് ചെയ് …

ഇല്ല ചേട്ടാ… അവനെ ഞാൻ കണ്ടിട്ടില്ല ,  അവൻ ഇങ്ങോട്ടാണ് പരിചയപ്പെട്ടത് ഫോണിലൂടെ , പിന്നീട് കാര്യങ്ങൾ എല്ലാം ചെയ്തു തന്നതും അതിൻറെ പെയ്മെൻറ് വാങ്ങിയതു എല്ലാം അവൻറെ ഏജൻറ് ആണ് ..അല്ല.. ഇപ്പോൾ ചേട്ടൻ എവിടാ???
അമർ അവൻറെ ഫോൺ മേടിച്ചു കട്ട് ചെയ്തു.

അമർ : അപ്പോ ഇനി എംപി സാർ എനിക്ക് ഒരു സഹായം കൂടി ചെയ്തു തരണം… വീട്ടിലെത്തി തൻറെ അനിയനോട് ചോദിച്ചു അവൻറെ ഡീറ്റെയിൽസ് …അതായത് കാർത്തിക്കിന്റെ ജീവചരിത്രം മുഴുവൻ എനിക്ക് പറഞ്ഞു തരണം കേട്ടല്ലോ?? അങ്ങനെയാണെന്നുണ്ടെങ്കിൽ നമ്മൾ തമ്മിൽ കാണില്ല..

അപ്പോഴാണ് ആ വീടിൻറെ മുൻവാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത് . അമർനാഥ് ജയാനന്ദനെ പിടിച്ചെഴുന്നേൽപ്പിച്ചു എന്നിട്ട് തോളിലൂടെ കയ്യിട്ടു മുൻ വാതിൽ ലക്ഷ്യമാക്കി നടന്നു …നമുക്ക് രണ്ടുപേർക്കും കൂടി പോയി നോക്കാം ആരാണ് വന്നതെന്ന് …അനുരാധ കട്ടിലിൽ തന്നെയായിരുന്നു ,ഗാർഡ്സിൽ ഒരാൾ അവിടെത്തന്നെ നിന്നു , മറ്റേയാൾ അമറിന്റെ പിന്നിൽ ആയി നടന്നു .

ദയാനന്ദൻ ആണ് വാതിൽ തുറന്നത് , നോക്കുമ്പോൾ മുന്നിൽ നാലഞ്ച് പേർ ഉണ്ട് ഗുണ്ടകൾ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം.. അവരെ കണ്ടു ജയാനന്ദൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. തന്റെ തോളിൽ ഇരുന്ന അമറിന്റെ കൈ ജയാനന്ദൻ തട്ടിമാറ്റി എന്നിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് …നീ എന്താടാ വിചാരിച്ചേ ഞാൻ ഒറ്റയ്ക്കാണെന്നോ?? ഈ ജയാനന്ദൻ എപ്പോഴും പ്രൊട്ടക്ടഡ് ആണ്.. ഇവർ എൻറെ ആൾക്കാരാണ് …ഇവർ നിന്നെ അങ്ങ് കൊണ്ടുപോകും എന്നിട്ട് വല്ല കടലിലും കെട്ടി താഴ്ത്തും.. ദയാനന്ദൻ അട്ടഹസിക്കുകയായിരുന്നു..

ജയാനന്ദാ നീ അവരുടെ മുഖത്തേക്ക് ഒന്ന് നോക്ക്… അമർ ചിരിച്ചുകൊണ്ട് പറഞ്ഞു ജയാനന്ദൻ ചിരിച്ചുകൊണ്ട് തന്നെ വന്ന ഗുണ്ടകളുടെ മുഖത്തേക്ക് നോക്കി , അവരാണെങ്കിൽ അമർനാഥനെ കണ്ടു ചെകുത്താൻ കുരിശ് കണ്ടതുപോലെ വെട്ടിവിയർത്തു നിൽക്കുകയാണ്.. അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ ജയാനന്ദൻറെ മുഖത്തെ ചിരി മാഞ്ഞു …നിങ്ങൾ നായിക്കിന്റെ ആളുകൾ തന്നെയല്ലേ??? ജയാനന്ദൻ അവരോട് ചോദിച്ചു… അവർ ഉത്തരം പറയാതെ നിൽക്കുകയാണ് .

അമർ : തന്നെ ..തന്നെ …നായ്ക്കിന്റെ ആൾക്കാർ തന്നെ ..നിങ്ങളുടെ ഒരു ബോസ് ഒരുത്തൻ ഉണ്ടായിരുന്നല്ലോ ..അവൻ എവിടെ???

അമറേ… പിറകിത്തിൽ നിന്നും പരുക്കൻ ശബ്ദത്തിൽ ഒരാൾ വിളിച്ചു.. അപ്പോഴേക്കും മുന്നിൽ നിന്ന് ഗുണ്ടകൾ രണ്ടു വശത്തേക്കായി മാറിനിന്നു.. നിന്നെ ഞാൻ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല ..നിൻറെ തല വെട്ടിയെടുത്ത് കൊണ്ട് നായിക്ഭായിയുടെ മുന്നിൽ വച്ചാൽ ഭായിക്ക് വളരെ സന്തോഷം ആകും അല്ലേ???

അമർ : തീർച്ചയായും മാലിക് …പക്ഷേ അത് ചെയ്യാൻ തണ്ടെല്ലിനുറപ്പുള്ള ഒരുത്തനും ഇപ്പോൾ ഇവിടെയില്ല.. നീ അടക്കം..

വെട്ടി കൊല്ലടാ അവനെ….. മാലിക് വിളിച്ചു പറഞ്ഞു.. പെട്ടെന്നു കിട്ടിയ ഒരു ധൈര്യത്തിൽ മുന്നിൽ നിന്ന രണ്ടു ഗുണ്ടകൾ അവൻറെ നേരെ ഓടിയടുത്തു.. അമർ തന്റെ ജാക്കറ്റിനകത്തേക്ക് കൈയിട്ട് എന്തോ ഒന്ന് പുറത്തെടുത്തു.. തന്റെ മുന്നിലേക്ക് ഓടിയെടുത്ത ഗുണ്ടയുടെ കഴുത്ത് ലക്ഷ്യമാക്കി അത് വീശി ..അത് അവൻറെ കഴുത്തിന്റെ ഒരു ഭാഗത്ത് തറഞ്ഞുനിന്നു.. അതിൻറെ ഒരറ്റം കഴുത്തും കടന്ന് ഇപ്പുറം വന്നിരുന്നു ..ഐസ് ക്ലയിബിങ്ങിനു ഉപയോഗിക്കുന്ന ഇരു തലയുള്ള ചെറിയ തരം കോടാലി ആയിരുന്നു അമറിന്റെ കയ്യിൽ ..അതിൻറെ ഫൈബറിൽ തീർത്ത പിടി അവൻറെ കയ്യിൽ ഭദ്രമായിരുന്നു ..അമറാപിടിയിൽ പിടിച്ച് ശക്തിയായി പുറത്തേക്ക് വലിച്ചു ….ആ ഗുണ്ടയുടെ കഴുത്തിൽ നിന്നും കുറച്ച് എല്ലിൻ കഷ്ണങ്ങളും മാംസവും അതോടൊപ്പം ചോരയും പുറത്തേക്ക് ചാടി.. അവൻ തളർന്ന് അവിടെ വീണു , കഴുത്തിൽ നിന്നും ചോര വളരെ ശക്തിയായി താഴേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്. അമർ നിന്ന് നിൽപ്പിൽ

Updated: July 19, 2022 — 9:51 pm

9 Comments

  1. ? നിതീഷേട്ടൻ ?

    Yaa mone കൊലമാസ് ??????

  2. മാവേലി

    സൂപ്പർ ബ്രോ

  3. സൂര്യൻ

    അടുത്ത പാർട്ട് ഉടനെ കാണൂന്ന് പ്രതീക്ഷിക്കുന്നു

  4. Kollam poli kadha ishtapettu waiting for next part ❤️?

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ???????????❤️ ഇനി അവൾക്ക് വേണ്ടി ദേവൻറെ തിരുവിളയാടൽ ആയിരിക്കും അല്ലേ ??? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️ കൂടുതൽ വൈകാതെ തന്നെ തരണേ ??????

  6. Ho ang koduk kumaretta ellathinem avalk… Narakich marikkanam avanmar.. Nthina ee bhoomiyil janichathennorth chakanam…

    Page kuravanelum ellam nanayirunnu… Nalla ezhuth..
    Kathirikam nthakumennariyan

  7. Nalloru part and also nalloru twist ayirunu devane brother akiyathu

  8. Powlichu ending Nalla thrillingodae avasanippichu.superb.pennayal inganae venam.

    1. ഇപ്പോഴാ ആണ് 5 പാർട്ടും വായിച്ചേ വളരെ നന്നായിട്ട് ഉണ്ട് പിന്നെ പേജ് കുട്ടി എഴുതണേ വായിക്കാൻ നല്ല ഇന്റർസ്റ്റിംഗ് ആണ്

Comments are closed.