പ്രവാസിയുടെ വേലി [ഡ്രാക്കുള] 34

Views : 1754

പ്രവാസിയുടെ വേലി

Author : ഡ്രാക്കുള

 

മഞ്ഞിൽ കുളിച്ച രാവിൽ, മങ്ങിയ വെളിച്ചത്തിൻ്റെ ചോട്ടിലിരുന്ന് ,ഒരുപാട് വെളിച്ചം നൽകുന്ന സ്വപ്നങ്ങളുമായ് …. നാളെ സ്വപ്ന ഭൂമിയിലേക്ക് ചിറകിട്ടടിച്ച് പറക്കാൻ പോകുന്ന സുധീഷ് !!!..
കൂട്ടുകാരുടെ പാർട്ടിയിൽ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുകൾ കണ്ണീർ കണങ്ങളാൽ അഴിച്ച് വെച്ചു ….
” സാരമില്ല ടാ ….നാളെ മുതൽ നിൻ്റെ ദിനങ്ങളാണ് “.കണ്ണൻ അവനെ ആശ്വസിപ്പിച്ചു .
“ഒന്ന് പോടാ… അതൊന്നുമല്ല അവൻ്റെ പ്രധാന പ്രശ്നം. കല്യാണം കഴിഞ്ഞ് രണ്ട് മാസമല്ലേ ആയുള്ളു .അവളെ പിരിഞ്ഞിരിക്കാൻ പറ്റാത്തതിൻ്റെ ആധിയാണ് അവന് “.
ജിഷ്ണു ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും ആ ചിരിയിൽ കൂട്ടുച്ചേർന്നു .

“എത്ര മണിക്കാണ് നീ ഇറങ്ങുന്നത്” . കണ്ണൻ ചോദിച്ചു .

“വൈകീട്ട് 6 മണിക്കാണ് ഫ്ലൈറ്റ് .ഉച്ചക്ക് 1 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങണം” .

“ഓക്കെ ഡാ … നീ എത്തിയ ഉടനെ വിളിക്ക്.നാളെ പണിയുണ്ട്.ഇല്ലെങ്കിൽ ഞാനും കൂടെ എയർപോട്ടിൽ വരുമായിരുന്നു” .കണ്ണൻ കുട്ടിച്ചേർത്തു .

“സാരമില്ലാടാ ….വീട്ടിൽ നിന്നും എല്ലാവരും വരണമെന്ന് പറയുന്നുണ്ട്”.

” എന്നാൽ ഓക്കെടാ ബ്രോ”…

ഒരോരുത്തരും വന്ന് കെട്ടിപ്പിടിച്ച് ആശംസ വാക്കുകൾ ചൊരിഞ്ഞു .
സുധീഷ് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഫോണൊന്ന് നോക്കി …’ദൈവമേ ….സമയം രണ്ട് മണിയായല്ലോ ‘.

‘ വീട്ടിൽ നിന്ന് സൗമ്യ യുടെ രണ്ടു മൂന്ന് കോളും ….,വാട്സപ്പ് വോയ്സും..’

നടത്തത്തിൻ്റെ സ്പീഡ് ക്കുറച്ച് വോയ്സ് തുറന്ന് നോക്കി ..

“ഏട്ടാ എവിടെയാ …..ഞാൻ എത്ര വട്ടം വിളിച്ചൂന്ന് അറിയൊ…? എന്താ ഫോൺ എടുക്കാത്തെ ….?പെട്ടന്ന് വാ ഏട്ടാ…”

സൗമ്യയുടെ ഇടറിയ ശബ്ദം സുധീഷിനെ വല്ലാതെ സങ്കടത്തിലാക്കി .

രണ്ട് വർഷം മുമ്പ് സൗമ്യയുടെ വീട്ടിൽ പെയ്ൻറ് പണിക്ക് പോയതാണ് സുധീഷ് .അവിടെ വെച്ചാണ് സൗമ്യയെ പരിചയപെടുന്നത് .ആ പരിചയം പിന്നിട് പ്രേമമായ് .
താഴ്ന്ന ജാതിക്കാരനായ സുധീഷിനെ ഒരിക്കലും ഉൾകൊള്ളാൻ സൗമ്യയുടെ വീട്ടുക്കാർക്ക്

Recent Stories

The Author

ഡ്രാക്കുള

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com