ദേവലോകം 2 [പ്രിൻസ് വ്ളാഡ്] 160

Views : 16324

അമൻ : നീ എന്തൊക്കെയാ അർജുൻ ഈ പറയുന്നത് കണ്ടെയ്നർ നശിപ്പിക്കാനോ??? എടാ മൊത്തം 20 കോടിയുടെ മുതലാണ് അതിനകത്ത് ,നിനക്കെന്താ ഭ്രാന്തായോ?

   അർജുൻ: നീ ഇനി ഇവിടെ നിന്ന് കൂടുതൽ സംസാരിച്ചാൽ എനിക്ക് ഭ്രാന്ത് പിടിക്കും… ഞാൻ പറഞ്ഞതങ്ങോട്ട് ചെയ്താൽ മതി..

അതുകേട്ട് വെള്ളാരം കണ്ണും ചെമ്പിച്ച മുടിയുമുള്ള ചെറുപ്പക്കാരൻ അർജുൻറെ തോളിൽ വന്നു തള്ളി….എന്നിട്ട് കുഴഞ്ഞ ശബ്ദത്തോടെ ……

    …നിനക്കെന്താ അർജുൻ,,, നീ ആരെയാ പേടിക്കുന്നത് ,,,വി ആർ ദി ഫോർ ഡെവിൾസ് മാൻ …..

അർജുൻ :കാർത്തിക്,ആ വയറ്റിൽ ഉള്ളതുംകൊണ്ട് അവിടെങ്ങാണും അടങ്ങി ഇരിക്കാൻ നോക്ക്…..എന്ത് ചെയ്യണമെന്ന് എനിക്കറിയാം.

      കാർത്തിക്  : അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ???? ആ കണ്ടെയ്നറിലുള്ള പെണ്ണുങ്ങൾ മൊത്തം ഈ കാർത്തിക്കിൻെറയാണ് ….

അർജുൻ : അതെ …പക്ഷേ അതിൻറെ പുറകെ ഒരുത്തൻ ഇറങ്ങിത്തിരിച്ചാൽ നമ്മൾ എല്ലാരും പെടും …അത് ഒഴിവാക്കാനാണ് മൈ##.. ഞാൻ ഈ ചെയ്യുന്നത്.

കാർത്തിക്: ആര് ഇറങ്ങിത്തിരിക്കാൻ …നീ പേടിക്കാതെ വി ആർ ദി ഡെവിൾസ്… നമ്മളല്ല പേടിക്കേണ്ടത്… നമ്മളെ തേടി വരുന്നവരാണ്..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ……

അവൻറെ ആ നിൽപ്പ് സംസാരവും കണ്ട് അർജുൻ കോപം കൊണ്ട് വിറച്ചു…. ഡെവിൾ……..യൂ തിങ്ക് യു ആർ എ ഡെവിൾ…..ബിച്ച്….നീയൊരു പുല്ലുമല്ല ….ഈ മുഖവും ഫിഗറും വെച്ച്  പെൺപിള്ളേരെ മയക്കാനും, കണ്ണിൽ കണ്ടതെല്ലാം കുത്തിക്കേറ്റിയും, കോരി കുടിച്ചു ബോധം മറഞ്ഞു നടക്കാനുമേ നിനക്കൊക്കെ പറ്റൂ ….നീയൊക്കെ ശരിക്കുള്ള ഡെവളിനെ കണ്ടിട്ടുണ്ടോ?? ഞാൻ കണ്ടിട്ടുണ്ട്…. മനുഷ്യ ശരീരത്തിൽ നിന്നും പച്ചമാംസം ഒരു വികാരവുമില്ലാതെ അറുത്തെടുക്കുന്ന ……തൻറെ ശത്രുക്കളെ നിർധയം വെട്ടിനുറുക്കുന്ന….നല്ല ഒന്നാന്തരം  ചെകുത്താനെ…. നീയൊക്കെ അവൻറെ മുന്നിൽ ചെന്ന് നിന്നാൽ …..നിന്ന നിൽപ്പിൽ ആവിയായി പോകും .

കാർത്തിക്: എന്തൊക്കെ പറഞ്ഞാലും…. ഞാൻ ഇതിന് സമ്മതിക്കില്ല , എന്തുവന്നാലും ഞാൻ നോക്കിക്കോളാം…

അർജുൻ ദേഷ്യത്തിൽ തൻെറ പിന്നിൽ നിന്നും റിവോൾവർ വലിച്ചെടുത്ത് കാർത്തിക്കിൻെറ വായിലേക്ക് കുത്തി കയറ്റി …..മിണ്ടരുത് നായെ നീ…

അമൻ ഒരു ഞെട്ടലോടെ അർജുനെ നോക്കി

അർജുൻ: അമൻ….ഭായിയെ വിളിക്ക് ഞാൻ പറഞ്ഞത് അരമണിക്കൂറിനുള്ളിൽ നടന്നിരിക്കണം, അല്ലെങ്കിൽ അറിയാമല്ലോ. ഇത് സിൻഡിക്കേറ്റിന്റെയും കൂടെ തീരുമാനമാണ്..

അവർ മൂന്നുപേരും ഞെട്ടി

ഈസ് ഹി ദാറ്റ് ഡെയിഞ്ചറസ് …അവർ ചോദിച്ചു .

അർജുൻ: യെസ്…… ഹി ഈസ് .

ആരാണ് അവൻ…. അമൻ ചോദിച്ചു

Recent Stories

The Author

പ്രിൻസ് വ്ളാഡ്

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    സംഭവം ഇറുക്ക് , ee അർജുനും അവൻറെ അച്ഛനും തന്നെ ആവും lle വൈദ്ദേഹിടെ kudumbamthe കൊന്നത്

  2. Ipozha sreduche 2 partum orumich vayichu nannayitund kadhayude baki vekam poratte waiting aanu 🔥

  3. Interesting.but vaidhehiyudae karyathil alpam vishamam thonnunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com