ദേവലോകം 2 [പ്രിൻസ് വ്ളാഡ്] 160

Views : 16324

അവൻ  റൂമിൽ നിന്നു പുറത്തിറങ്ങി ആ കോൾ അറ്റൻഡ് ചെയ്തു .

അർജുൻ …….

പറയൂ ഡാഡി……. അർജുന് ഡാഡിയുടെ ശബ്ദത്തിന് വല്ലാത്ത വിറയൽ ഉണ്ടെന്ന് തോന്നി….വല്ലാതെ ശ്വാസം എടുത്തുവിടുന്നു.

എന്തു പറ്റി… ഡാഡിയെന്താ കിതക്കുന്നത്??

അർജുൻ… ….ആ കണ്ടെയ്നർ …….കണ്ടെയ്നർ പുറപ്പെട്ടോ?

പുറപ്പെട്ടല്ലോ ഡാഡി …ഇപ്പോൾ പോർട്ടിൽ എത്തി കാണും

അതിനെ സ്റ്റോപ്പ് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ???

ഡാഡി  എന്താ ഈ പറയുന്നത്‌..

ആ കണ്ടെയ്നർ എങ്ങനെയെങ്കിലും പുറത്തെത്തിക്കണം..

ഡാഡി എന്ത്പറ്റി??

അത് അർജുൻ …..ഒരു പ്രശ്നമുണ്ട്  ഒന്നെങ്കിൽ കണ്ടെയ്നർ പുറത്ത് എത്തിക്കണം….. അല്ലെങ്കിൽ ആ കണ്ടെയ്നറും അതിൻറെ കൂടെ പോയവരും തീർന്നിരിക്കണം …..

അവരെ തീർക്കാനോ ശങ്കറിൻെറ ടീം ആണ് അവിടെ പോയിരിക്കുന്നത്…

അത് ആരാണെങ്കിലും അവൻറെ കയ്യിൽ പെടുന്നതിനു മുമ്പ് അവർ തീർന്നിരിക്കണം..

ആരുടെ കയ്യിൽ പെടുന്ന കാര്യം ആണ് ഡാഡി ഈ പറയുന്നത് …

ആ പോർട്ട് ഇപ്പോൾ കോൺട്രാക്ടിൽ എടുത്തിരിക്കുന്നത് ദേവ്‌ എക്സ്പോർട്സ് ആണ്.

ദേവ്‌ എക്സ്പോർട്സ് ……….വാട്ട് ..

അതെ ദേവൻറെ സ്വന്തം ദേവ് എക്സ്പോർട്സ്..

വാട്ട് ദി ഹെൽ ….അർജുൻറെ നെഞ്ചിലൂടെ ഒരു ഇടി മിന്നി അവസാന നിമിഷത്തിലാണോ ഡാഡി ടി ഈ കാര്യം പറയുന്നത്????

അതെ ….ഇതെൻറെ ഭാഗത്ത് നിന്നും വന്ന ഒരു മിസ്റ്റേക്ക് ആണ്, പോർട്ടിന്റെ ലേലത്തിൽ പങ്കെടുക്കാൻ പോയത് ഹരിയാണ്… കഴിഞ്ഞ പ്രാവശ്യത്തെക്കാൾ 50 ലക്ഷം കൂട്ടിയാണ് ഇപ്രാവശ്യം ദേവ്‌ എക്സ്പോർട്സ് മറിയം പോർട്ട് സ്വന്തമാക്കിയത്… ഞാൻ ആരാണ് പോർട്ട്
ലേലത്തിൽ പിടിച്ചതെന്ന് ചോദിച്ചപ്പോൾ ആ ഫൂൾ പറഞ്ഞത് അത് ഒരു  അപ്പാവി  ടീമാണ്, ഇതുവരെ ഒരു  ബ്ലാക്ക് മാർക്കും വാങ്ങാത്ത  ഒരു പാവം കമ്പനിയാണ്  എന്നാണ്…..അവന്മാരെ ഒന്നു ഭീഷണിപ്പെടുത്തിയാൽ കൂടെ നിന്നോളും എന്ന് കൂടെ അവൻ പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും അന്വേഷിക്കാൻ പോയില്ല…. ഇപ്പോൾ നമ്മുടെ കമ്പനിയുടെ വക്കീലാണ് വിളിച്ച്‌ കാര്യം പറഞ്ഞത്..

ഡാഡി ..ഇപ്പോൾ അവർ പോർട്ടൽ എത്തി കാണും..

എന്നാൽ ഉടൻ തന്നെ അവരെ പുറത്തെത്തിക്കാൻ നോക്കൂ… ഇനി അതിനു പറ്റിയില്ലെങ്കിൽ എങ്കിൽ വേറെ ഒരു വഴിയുമില്ല ഫിനിഷ് ദേം…

     ഞാൻ നോക്കട്ടെ ഡാഡി …

    പിന്നെ ഞാൻ ഏൽപ്പിച്ച് മറ്റേ കാര്യം എന്തായി??

Recent Stories

The Author

പ്രിൻസ് വ്ളാഡ്

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    സംഭവം ഇറുക്ക് , ee അർജുനും അവൻറെ അച്ഛനും തന്നെ ആവും lle വൈദ്ദേഹിടെ kudumbamthe കൊന്നത്

  2. Ipozha sreduche 2 partum orumich vayichu nannayitund kadhayude baki vekam poratte waiting aanu 🔥

  3. Interesting.but vaidhehiyudae karyathil alpam vishamam thonnunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com