ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 560

Views : 28164

അവനെന്താകും പറയാൻ ഉണ്ടാക്കുക ..ദേവൻ ആലോചിച്ചു.

അപ്പോഴാണ് അവൻറെ ഫോണിലേക്ക് ഒരു വീഡിയോ വന്നത് ഹോട്ടലിന്റെ സിസിടിവി ഫൂട്ടേജ് ആയിരുന്നു …അത് അവനത് ചെക്ക് ചെയ്തു. അതുവരെ മുഖത്തുണ്ടായിരുന്ന ടെൻഷൻ മാറി അവിടെ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു…

അപ്പോൾ നിങ്ങൾ ആണല്ലേ അവനെ പൊക്കിയത് …..
ഫോണിന്റെ സ്ക്രീനിൽ കണ്ട അമർനാഥിന്റെയും വൈഗയുടെയും മുഖം നോക്കി അവൻ പറഞ്ഞു..
പക്ഷേ അവർ എങ്ങനെ സമറിന് അടുത്തെത്തി….

ദേവൻ തങ്ങൾ ഒരുമിച്ചുള്ള യാത്രകളെല്ലാം കണ്ണുകൾ അടച്ച് ഒന്ന് റിവൈൻഡ് അടിച്ചു.. അല്പസമയത്തിനു ശേഷം അവൻ കണ്ണുകൾ വലിച്ചു തുറന്നു…. ഹോസ്പിറ്റൽ…. സിസിടിവി…. അവൻറെ ചുണ്ടുകൾ ചലിച്ചു.. യെസ് ഹോസ്പിറ്റലിന്റെ പാർക്കിംഗിൽ വച്ച് വൈദേഹിയോടൊപ്പം അവനെ അവർ കണ്ടു കാണണം അതിനർത്ഥം …THEY ARE WATCHING    VYDEHI CLOSELY…..BUT WHY???

ഏതായാലും അവർ അവനെ ഉപദ്രവിക്കില്ല ..ആദ്യം കർണനെ കാണണം.. ബാക്കി പിന്നെ.

രാവിലെ വൈദേഹിയെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്തതിനുശേഷം ദേവൻ കർണ്ണനെ കാണാനായി ആ കുന്നു കയറി …..ദേവനെ പ്രതീക്ഷിച്ച് കർണൻ അവിടെ ഉണ്ടായിരുന്നു..

അവൻറെ ജീപ്പിനടുത്തായി ദേവൻ വണ്ടി കൊണ്ടുവന്ന് ചവിട്ടി…
ശേഷം ഡാഷിൽ കിടന്ന് ഒരു കുപ്പി ഹിബിക്കി വിസ്കിയുമെടുത്ത് ദേവൻ പുറത്തിറങ്ങി ..

ഇതിനുവേണ്ടി വിളിച്ചതല്ല… എന്നാലും കൊണ്ടുവന്നതല്ലേ ഇവിടെ ഇരിക്കട്ടെ ???ദേവൻറെ കയ്യിലിരുന്ന കുപ്പികണ്ട് കർണ്ണൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.

അതിവിടെ ഇരുന്നോളും ..നീ വിളിച്ച കാര്യം പറ ??

കർണ്ണൻ കുറച്ച് ഫോട്ടോഗ്രാഫ് ദേവന് നേരെ നീട്ടി… അതിൽ രണ്ട്  ജീപ്പിന്റെയും സ്പോർട്സ് ബൈക്കിന്റെയും പടം ഉണ്ടായിരുന്നു… സ്പോർട്സ് ബൈക്കിൽ ഇരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു.. അതിൻറെ നമ്പറും അത്ര വ്യക്തമല്ല.. ജീപ്പുകളുടെ നമ്പർ വ്യക്തമായി തന്നെ കാണാം ..

ദേവൻ ആ ചിത്രങ്ങളിലേക്കും കർണന്റെ മുഖത്തേക്കും മാറിമാറി നോക്കി …

ആ ദിവസവും അതിന് മുന്നത്തെ ദിവസവും സംശയാസ്പദമായി അവിടെ കണ്ട വാഹനങ്ങളാണ്.. പ്രത്യേകിച്ചും ജീപ്പുകൾ… രണ്ട് ജീപ്പുകൾ മാത്രമാണ് അന്ന് അവിടെ വന്നു പോയത്.. അതിലൊന്ന് നിന്റേതാകും അതെനിക്കറിയാം ,നീ അന്വേഷിക്കുന്ന ആൾ വന്നത് മറ്റേ ജീപ്പിൽ ആകും …കർണ്ണൻ ദേവൻ കൊണ്ടുവന്ന കുപ്പി ഉയർത്തിപ്പിടിച്ച് അതിൻറെ ഭംഗി നോക്കി പറഞ്ഞു.

ദേവൻ സംശയത്തോടെ കർണനെ നോക്കി.

ഇത് എനിക്കങ്ങനെ കിട്ടി എന്നാകും നിൻറെ സംശയം, അല്ലെ?? കർണ്ണൻ ദേവനോട് ചോദിച്ചു .

സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രി അല്ലേ നിൻറെ ഗോഡ് ഫാദർ ??അപ്പോൾ ഇതൊക്കെ കിട്ടാൻ വളരെ നിസ്സാരമായിരിക്കും… എന്നെനിക്കറിയാം ദേവൻ പറഞ്ഞു.

ആഭ്യന്തരം മാത്രമല്ല വിജിലൻസും പുള്ളിയുടെ കയ്യിൽ തന്നെയാണ്.. കർണ്ണൻ വീണ്ടും രണ്ട് ഫോട്ടോഗ്രാഫ് ദേവൻറെ കയ്യിലേക്ക് കൊടുത്തു …

അതിലും ആ ബൈക്കിന്റെയും ജീപ്പിന്റെയും ദൃശ്യം ഉണ്ടായിരുന്നു..

Recent Stories

The Author

പ്രിൻസ് വ്ളാഡ്

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good 👍 part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. 😍

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    💐💐💐

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. 🦋 നിതീഷേട്ടൻ 🦋

    ത്രില്ലിംഗ് ആയല്ലോ മൊത്തം 🔥🔥🔥🔥 അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting 😃

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com