ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 560

Views : 28164

സിമ്പിൾ????? അവൻ എറണാകുളത്തെ പാരഡൈസ് ഹോട്ടലിലാണ് തങ്ങുന്നത് .അവിടെ നിന്ന് അവനെ പോകാൻ അത്രയ്ക്ക് സിമ്പിളാണോ???

വൈഗ അൽപ്പസമയം ആലോചിച്ച് നിന്നു…
ഒരു ഐഡിയ ഉണ്ട്… ഞാൻ ക്ലീനിങ് സ്റ്റാഫിന്റെ വേഷത്തിൽ അവൻറെ റൂമിൽ കയറുന്നു… മാസ്കും ഹെയർ കവറും വെച്ചാൽ ആളെ തിരിച്ചറിയില്ലല്ലോ ..അകത്തു കയറിയ ശേഷം നീ വന്ന് ഡോർ നോക്ക് ചെയ്യുന്നു ..അവൻ ഡോർ തുറക്കാനായി തിരിയുമ്പോൾ ഞാൻ പിന്നിൽ നിന്നും ക്ലോറോഫോം അപ്ലൈ ചെയ്യുന്നു… ആ സമയം നീ അവനെ മുന്നിൽ നിന്നും ലോക്ക് ചെയ്യണം ….. ഒന്ന് രണ്ട് മിനിറ്റ് അത്രയും സമയം അവനെ ഹോൾഡ് ചെയ്യാൻ നിനക്ക് പറ്റില്ലേ???? ശേഷം ഒരു വീൽചെയറിൽ, ഹോസ്പിറ്റലിൽ എന്ന വ്യാജേന നമ്മുടെ ഫാം ഹൗസിലേക്ക് കടത്താം…

അമർനാഥിനും അത് മികച്ച ഒരു ഐഡിയ ആയി തോന്നി.. അവർ ആ ഐഡിയ വളരെ നന്നായി എക്സിക്യൂട്ട് ചെയ്തു …അതിൻറെ ഫലമാണ് ഇപ്പോൾ സമർ അവരുടെ ഫാം ഹൗസിൽ അവരുടെ മുന്നിൽ എത്തിയിരിക്കുന്നത്…

റൂമിലേക്ക് കയറിയ അമർനാഥും വൈഗയും സമറിനു മുന്നിലായി ഇരുന്നു ….

ആദ്യമായി ഒരു സോറി പറയുന്നു,, ഈ വിധം സമറിനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ.. അമർനാഥ് കസേരയിൽ അല്പം മുന്നിലേക്ക് ഇരുന്നുകൊണ്ട് സംഭാഷണത്തിന് തുടക്കമിട്ടു.

ഡോണ്ട് മെൻഷൻ ….സമർ കാലിന്മേൽ കാൽ കയറ്റി വച്ചുകൊണ്ട് പറഞ്ഞു.

അവൻറെ ആ പ്രവർത്തി അമർനാഥിന് അവനെപ്പറ്റി കൂടുതൽ മതിപ്പുണ്ടാക്കി…

എനിക്കറിയാം ….സമർ ഞങ്ങൾക്ക് ഒരു ശത്രു അല്ല എന്ന്, മാത്രമല്ല വൈദേഹിയെ രക്ഷിച്ചതിൽ ഒരു പങ്കും താങ്കൾക്കുണ്ട് എന്ന് ഞങ്ങൾക്കറിയാം….

ഓഹോ …നിങ്ങളുടെ കുടുംബത്തിൽ ആരെയെങ്കിലും രക്ഷിച്ചാൽ അവരെ നിങ്ങൾ ഈ വിധം ആണോ  ട്രീറ്റ് ചെയ്യുക ???സമർ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.

അമർനാഥ് എഴുന്നേറ്റ് സമറിനെ ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചുവിട്ടു, തിരികെ തൻറെ കസേരയിൽ തന്നെ വന്നിരുന്നു. സമർ മോചിതമായ തൻറെ കൈകളെ ബന്ധിച്ച സ്ഥലത്ത് അമർത്തി തടവി രക്തയോട്ടം ശരിയാക്കി …ശേഷം അമർനാഥിനെയും വൈഗയെയും മാറിമാറി നോക്കി .

ഞങ്ങൾക്കൊരു കാര്യം അറിയണം അത് പറഞ്ഞാലും ഇല്ലെങ്കിലും സമറിനെ ആരും ഉപദ്രവിക്കില്ല.. കാരണം താങ്കളെ ഒരു ശത്രുവിന്റെ സ്ഥാനത്ത് ഞങ്ങൾ കാണുന്നില്ല എന്നതുതന്നെ…

ഹൃദയ വിശാലതയ്ക്ക് നന്ദി… എന്താണ് അറിയേണ്ടത് ??സമർ ചോദിച്ചു .

അവൻറെ മറുപടിയിൽ അമർനാഥും വൈഗയും പരസ്പരം നോക്കി പുഞ്ചിരിച്ചു…
ഞങ്ങൾക്കറിയാത്ത വൈദേഹിയുടെ ജീവിതത്തിലെ ഒരു അഞ്ചുമാസക്കാലം ..അത് സമറിനറിയാം എന്ന് ഞങ്ങൾ വിചാരിക്കുന്നു… അതാണ് ഞങ്ങൾക്കറിയേണ്ടത് …

എനിക്കത് അറിയാം ..പക്ഷേ അത് പറയാനുള്ള അനുവാദം എനിക്കില്ല.. സമർ ഒട്ടും ഭയമില്ലാതെ പറഞ്ഞു .

അനുവാദമില്ല !!എന്നാൽ നിങ്ങൾക്ക് മുകളിൽ നിങ്ങളെ നിയന്ത്രിക്കുന്ന ഒരാളുണ്ട് എന്നാണോ???

എന്നെ നിയന്ത്രിക്കുന്ന ആൾ അല്ല, ഞാൻ ബഹുമാനിക്കുന്ന… അതാവും ശരി..

ഓക്കേ… ഓക്കേ ..അപ്പോൾ അങ്ങനെ ഒരാൾ ഉണ്ട് അല്ലേ?? അമർനാഥ് ആകാംക്ഷയോടെ ചോദിച്ചു ..

തീർച്ചയായും… പ്രതാപിയായ കരുത്തനായ ഒരാൾ…

Is that a threat……samar????? അമർനാഥ് ചോദിച്ചു

No, it’s a fact…..He is powerful… ഇതൊരു ഭീഷണിയായി കണക്കാക്കേണ്ട.. ഒരു മുന്നറിയിപ്പായി കൂട്ടിയാൽ മതി..

Why… ഞങ്ങളെ അത്രയ്ക്ക് ഇഷ്ടപ്പെട്ടോ?? അമർനാഥ് കളിയായി ചോദിച്ചു…

ഒരു പ്രതിപക്ഷ ബഹുമാനം to be Frank.. എന്നെ ഇത്ര സിമ്പിൾ ആയി ഇവിടെ എത്തിക്കാൻ നിങ്ങൾ കാണിച്ച ആ ബുദ്ധിക്ക്… അതിന് എന്റെ ഭാഗത്തുനിന്നും ചെറിയൊരു. …what we say…. A tip.

We are flattered….Samar… അപ്പോൾ ഞാൻ ആദ്യം ചോദിച്ച ചോദ്യം ഇനി ആവർത്തിക്കണ്ട…. ആവർത്തിച്ചാലും സമറിൻെറ ആൻസർ ഒരു നോ ആയിരിക്കും. അതുകൊണ്ട് കുറച്ചു നാൾ വളരെ കുറച്ച് നാൾ ഇവിടെ ഈ റൂമിൽ ഒരു അതിഥിയായി കഴിയുക ഫുഡും മറ്റ് എല്ലാ സൗകര്യങ്ങളും ഇവിടെ കിട്ടും സമർ ഞങ്ങളുമായി സഹകരിക്കുമെന്ന് വിശ്വസിക്കുന്നു….

സമർ എങ്ങനെയാണ് മദ്യപിക്കുമോ ???അമർനാഥ് ഷെൽഫിലിരുന്ന ഒരു ബോട്ടിൽ തുറന്നു ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് ചോദിച്ചു…

തീർച്ചയായും …..പക്ഷേ എൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊപ്പം മാത്രം…. വല്ലാത്ത ഒരു ഉറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക് …

Recent Stories

The Author

പ്രിൻസ് വ്ളാഡ്

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good 👍 part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. 😍

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    💐💐💐

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. 🦋 നിതീഷേട്ടൻ 🦋

    ത്രില്ലിംഗ് ആയല്ലോ മൊത്തം 🔥🔥🔥🔥 അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting 😃

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com