ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 560

Views : 28142

ഒരു ഞെട്ടലോടെയാണ് വൈദേഹി അത് കേട്ടത് ….അവൾക്കും പലപ്പോഴും ഭദ്രനും ദേവദേവനും തമ്മിൽ ചെറിയ സാദൃശ്യങ്ങൾ തോന്നിയിരുന്നു …അപ്പോഴൊക്കെ അത് അവൾ തന്നെ തോന്നലായി വിട്ടുകളയുകയായിരുന്നു.. അപ്പോൾ ദേവേട്ടൻ ദേവലോകം തറവാട്ടിലെ മൂത്ത സന്തതിയാണ്… ഭദ്രൻ അമ്മാവന്റെയും ലക്ഷ്മി അമ്മയുടെ മകൻ …..
ആ നിമിഷം തന്നെ അവളുടെ ഉള്ളിൽ രാജശേഖരനോട് ചേർന്ന് നിൽക്കുന്ന ദേവൻറെ ചിത്രം തെളിഞ്ഞു വന്നു… രൂപത്തിൽ വലിയ സാമ്യമില്ലെങ്കിലും സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം രാജശേഖരന്റെ തനി പകർപ്പാണ് ദേവൻ …അവരുടെ ഇടയിലെ ബോണ്ടും അത്രയ്ക്ക് ശക്തമാണ് ..ദേവേട്ടന് ഇത് അറിയാമായിരിക്കുമോ??? തീർച്ചയായും അറിയാം …അവളുടെ ഉള്ളു തന്നെ അവൾക്കുള്ള ഉത്തരം കൊടുത്തു …..ദേവേട്ടന് അറിയാത്തതായി ഒന്നുമില്ല …പക്ഷേ അംഗീകരിക്കില്ല… ഈ ജന്മം തൻറെ അച്ഛൻറെ സ്ഥാനത്ത് ദേവേട്ടൻ ഒരാളെ മാത്രമേ കണ്ടിട്ടുള്ളൂ അത് അമരാവതിയിലെ രാജശേഖര മന്നാടിയാർ ആണ്…. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും ….
പക്ഷേ എന്തോ തനിക്കിപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു….. ദേവേട്ടന്റെ സിരയിൽ ഓടുന്ന രക്തത്തിൻറെ ഒരു പങ്ക് തന്നെയാണ് തന്റെയും എന്നറിഞ്ഞതിന്റെ സന്തോഷം…..

തിരികെ ദേവനോടൊപ്പം പാലക്കൽ നിന്ന് തറവാട്ടിലേക്ക് പോകുമ്പോൾ കാറിനുള്ളിൽ ദേവനെ തന്നെ നോക്കിയും ഇടയ്ക്കിടെ അവന്റെ തോളകളിലേക്ക് ചാഞ്ഞും തൻറെ ആഹ്ലാദം അവൾ പ്രകടിപ്പിച്ചു…

എന്തുപറ്റി എൻറെ മോൾക്ക്…. വല്ലാത്ത സന്തോഷത്തിൽ ആണല്ലോ ???അവളുടെ ഈ കാട്ടിക്കൂട്ടൽ ഒക്കെ കണ്ട് ദേവൻ അവളോട് ചോദിച്ചു…

അതെ ഞാനന്ന് വല്ലാത്ത സന്തോഷത്തിലാണ് …എൻറെ സ്വന്തം ചേട്ടൻ അല്ലേ ???അവൾ ഒന്നുകൂടി ദേവൻറെ തോളിലേക്ക് ചാഞ്ഞു കിടന്നു …

അല്ലെങ്കിലും നീയെന്റെ സ്വന്തം തന്നെയല്ലേ ???ദേവൻ തൻറെ തല അവന്റെ തോളിൽ ഇരുന്ന വൈദേഹിയുടെ തലയിലേക്ക് മുട്ടിച്ചുകൊണ്ട് പറഞ്ഞു ….

ഭദ്രൻ അമ്മാവനാണ് ദേവൻറെ അച്ഛൻ എന്ന് താൻ തിരിച്ചറിഞ്ഞത് അവനെ കൂടി അറിയിക്കാൻ അവൾ മുതിർന്നില്ല… അവൾക്കറിയാമായിരുന്നു ദേവന് രാജശേഖര മന്നാടിയാരോടുള്ള ഇഷ്ടം …അതിനെതിരെ ചോദ്യം ഉയർത്താൻ അവൾ തയ്യാറായിരുന്നില്ല …..അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് തൻറെ ഏട്ടനെ…….
***********************************
കർണ്ണൻ അല്ലെങ്കിൽ മറ്റാര്????? അതായിരുന്നു ദേവൻറെ ചിന്ത…. അനന്തനോട് അത്രമാത്രം പക സൂക്ഷിക്കുന്ന മറ്റൊരാൾ ….ദേവന് ഒരു എത്തും പിടിയും കിട്ടിയില്ല.

അപ്പോഴാണ് ദേവന് സമർ പറഞ്ഞ ഒരു കാര്യം ഓർമ്മ വന്നത് …കൂമൻ പാറയിൽ ചിലയിടങ്ങളിലായി സ്ഥാപിച്ച സെക്യൂരിറ്റി ക്യാമറകളുടെ കാര്യം സഞ്ചാരികളുടെയും ഫോറസ്റ്റ് ഓഫീസേഴ്സിന്റെയും നീക്കങ്ങൾ ആദ്യമേ നിരീക്ഷിക്കാനായി ആണ് സമർ ചിലയിടങ്ങളിലായി ക്യാമറകൾ ഫിറ്റ് ചെയ്തത് ….അതിൽ ഏതെങ്കിലും ഒരു ക്യാമറയിൽ അവിടെ ശവം ഉപേക്ഷിച്ചവന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിൽ….. അതെ അതുതന്നെയാണ് വഴി ….

ദേവൻ ഉടനെ സമറിനെ വിളിച്ചു… എന്നാൽ കോൾ പോകുന്നതല്ലാതെ ആരും അറ്റൻഡ് ചെയ്തില്ല …ദേവൻ പിന്നെയും കുറച്ച് സമയത്തിന് ശേഷം അവനെ വിളിച്ചു കൊണ്ടിരുന്നു.. എന്നാൽ ഒരു കോളും കണക്റ്റായില്ല…

ഫാൽക്കൺ സെക്യൂരിറ്റിസിന്റെ ഹെഡ് കൂടി ആയതുകൊണ്ട് 15 മിനിറ്റ് കൂടുമ്പോൾ തൻറെ ഫോൺ ചെക്ക് ചെയ്യുന്ന സ്വഭാവം സമറിന് ഉണ്ട് …അവൻ കണ്ടിട്ടുണ്ടെങ്കിൽ തീർച്ചയായും തന്നെ തിരിച്ചു വിളിക്കും…എവിടെയോ ഒരു അപകടം മണത്ത ദേവൻ ഉടൻ തന്നെ സമറിന്റെ കൂടെയുള്ളവരുടെ നമ്പർ എടുത്തു അവരെ വിളിച്ചു….

സമർ ഹോട്ടലിൽ തന്നെയാണ് എന്നായിരുന്നു അവരുടെ മറുപടി എത്രയും പെട്ടെന്ന് സമറിനെ അന്വേഷിച്ചിട്ട് തന്നെ വിളിക്കാനായി ദേവൻ അവരോട് പറഞ്ഞു… ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം അന്വേഷിച്ചു പോയവരുടെ കോൾ ദേവനെ തേടിയെത്തി …സമർ ഹോട്ടലിൽ വച്ച് ബോധംകെട്ട് വീണു എന്നും അവനെ രണ്ടുപേർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നുമാണ് അവർക്ക് പറയാൻ ഉണ്ടായിരുന്നത്.. അവരോട് എല്ലാ ഹോസ്പിറ്റലുകളിലും നേഴ്സിങ് ഹോമുകളിലും സമറിനെ പറ്റി അന്വേഷിക്കാൻ ദേവൻ പറഞ്ഞു…

സമറിൻെറ തിരോധാനത്തിൽ ദേവൻ വളരെയധികം അസ്വസ്ഥനായി…. സമർ ,ദേവന് വെറുമൊരു ജോലിക്കാരൻ മാത്രമല്ല .. വിശ്വസ്തനായ തൻറെ ബഡ്ഡി ആയിരുന്നു ..ഒരു അനുജന്റെ സ്ഥാനത്തായിരുന്നു ദേവൻ അവനെ കണ്ടിരുന്നത്..

രാത്രി വളരെ വൈകിയും സമറിനെ ലൊക്കേറ്റ് ചെയ്യാൻ കഴിയാത്തതിനാൽ അവർ ദേവനെ വിളിച്ച് കാര്യം പറഞ്ഞു ..ദേവൻ സമർ താമസിച്ചിരുന്ന ഹോട്ടലിന്റെ സിസിടിവി വിഷ്വൽസ് ചെക്ക് ചെയ്യാനായി അവരോട് പറഞ്ഞു…

പുലർച്ചെ ഫോണിൻറെ റിങ്ടോൺ ആണ് ദേവനെ വിളിച്ചുണർത്തിയത്.. ദേവൻ ഫോണെടുത്ത് നോക്കി

….കർണൻ കോളിംഗ് …….

ഇവൻ എന്താ ഈ നേരത്ത്??? ദേവൻ കോൾ അറ്റൻഡ് ചെയ്തു..

ഹലോ എന്താ ഇത്ര രാവിലെ??

എനിക്ക് നിന്നെ ഒന്ന് കാണണം.. അത്യാവശ്യമാണ് രാവിലെ മറ്റ് എന്തെങ്കിലും പ്രോഗ്രാംസ് ഉണ്ടോ??

ദേവൻ ഒന്ന് ആലോചിച്ചു.. മൊത്തം പ്രശ്നങ്ങളാണ് ..സമറിൻെറ കാര്യം.. വൈദേഹിയെ ഹോസ്പിറ്റലിൽ ചെയ്യണം.. എങ്കിലും ദേവൻ അവനോട് കാണാം എന്ന് പറഞ്ഞു…

ശരി 11 മണിയാകുമ്പോൾ നമ്മൾ ഇന്നലെ കണ്ട അതേ കുന്നിന്‍റെ നെറുകിലെത്തുക ഞാനവിടെ നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടാകും …
കർണ്ണൻ കോൾ കട്ട് ചെയ്തു.

Recent Stories

The Author

പ്രിൻസ് വ്ളാഡ്

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good 👍 part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. 😍

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    💐💐💐

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. 🦋 നിതീഷേട്ടൻ 🦋

    ത്രില്ലിംഗ് ആയല്ലോ മൊത്തം 🔥🔥🔥🔥 അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting 😃

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com