ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 560

Views : 28138

ആദ്യം പരസ്പരം സംസാരിക്കുവാൻ രണ്ടുപേർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ലക്ഷ്മിയുടെ വായാടിത്തരത്തിനു മുന്നിൽ ആ മതിൽ നിഷ്കരുണം തകർന്നുവീണു …പിന്നീട് അവർ അങ്ങോട്ടുമിങ്ങോട്ടും പലതിനെപ്പറ്റിയും സംസാരിച്ചു… ഒടുവിൽ അത് കർണ്ണനിലും വൈഗയിലും വന്നെത്തി …

ഉടൻതന്നെ അവരെ രണ്ടുപേരെയും പിടിച്ച് കെട്ടിക്കാൻ പറ്റുമോ??? വൈദേഹി തൻറെ സംശയം ലക്ഷ്മിയോട് ചോദിച്ചു..

എൻറെ ഒരു വീക്ഷണത്തിൽ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും മുടിഞ്ഞ പ്രേമമാണ് ..പക്ഷേ രണ്ടുപേരും അത് പരസ്പരം പറയില്ല …പിന്നെന്ത് ചെയ്യാനാ??? ഏട്ടൻ എന്ത് തീരുമാനിച്ചാലും ഞാൻ വൈഗേച്ചിയെ എൻറെ ചേട്ടത്തിയായി ഫിക്സ് ചെയ്തതാണ് …നീ വന്ന് കയറിയപ്പോൾ എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു….

……..എന്ത്….?

അല്ല ,,എന്റെ ഏട്ടൻ വൈഗേച്ചിയെ തേച്ചിട്ട് ഒരു ദുർബല നിമിഷത്തിൽ നിന്നെ എപ്പോഴെങ്കിലും… എവിടെയെങ്കിലും വച്ച് ….ലക്ഷ്മി പറഞ്ഞ പൂർത്തിയാക്കാതെ തത്തി കളിച്ചു  കൊണ്ടിരുന്നു …

ആയ്യടി ഞാൻ ആദ്യമായിട്ടാ നിൻറെ ഏട്ടന് മുന്നിൽ ഇങ്ങനെ വന്നു നിൽക്കുന്നത് തന്നെ…. എപ്പോഴാ അവളുടെ ഒരു ദുർബല നിമിഷം ….വൈദേഹി അൽപം കനത്തിൽ പറഞ്ഞു ..

അത് കേട്ട് ലക്ഷ്മി നന്നായെന്ന് ചിരിച്ചു കാട്ടി ….

കർണൻ ചേട്ടന് മാത്രം മതിയോ നീ ആരെയും നോക്കുന്നില്ലേ??? വൈദേഹി നൈസ് ആയി ലക്ഷ്മിയുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന് അറിയാൻ ഒരു ശ്രമം നടത്തി… മറ്റാർക്കും വേണ്ടിയല്ല സ്വന്തം സൂര്യേട്ടന് വേണ്ടി ,,,അന്ന് പാർട്ടിക്കിടയിൽ ദേവൻ സൂര്യനോട് പറഞ്ഞതെല്ലാം അവൻ വൈദേഹിയോട് പങ്കുവെച്ചിരുന്നു.. അപ്പോഴേ അവൾ അവന് വാക്ക് കൊടുത്തതാണ് ലക്ഷ്മിയെ വളക്കാൻ വേണ്ടുന്ന സഹായങ്ങൾ സൂര്യന് ചെയ്തു കൊടുക്കാം എന്ന്… അതിൻറെ ആദ്യപടിയാണ് അവൾ ഇവിടെ എക്സിക്യൂട്ട് ചെയ്യുന്നത് …

നോക്കിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ….ഒരുപാട് പേരെ നോക്കിയിട്ടുണ്ട് ….ഓരോ സമയത്തും ഓരോ ഇഷ്ടമല്ലേ.. സിനിമാ നടന്മാരിൽ തുടങ്ങി ക്രിക്കറ്റ് ,,ബോക്സിങ്,, സീനിയർ ചേട്ടന്മാർ,, കാണാൻ കൊള്ളാവുന്ന സാറമ്മാര് ,,എല്ലാവരെയും നോക്കിയിട്ടുണ്ട് ..ലക്ഷ്മി പറയുന്നത് കേട്ട് വൈദേഹി വായും പൊളിച്ചിരുന്നു..

നിർത്ത് ..നിർത്ത് ..നീ എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നത് …ഞാൻ ചോദിച്ചത് ഈ സ്പാർക്ക് ഒക്കെ അടിക്കില്ലേ ചിലരെ കാണുമ്പോൾ.. അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നാണ്..

ലക്ഷ്മി കുറച്ചുനേരം ആലോചിച്ചിരുന്നു ..അവളുടെ കൈ പതിയെ അവളുടെ ഇടം കവിളിൽ വന്നെത്തി ..ഒരു പ്രാവശ്യം സ്പാർക്ക് അടിച്ച് ഒന്നും കയറി മുട്ടിയതാ കവിളിൽ തന്നെ കിട്ടി…്‌ അവൾ മെല്ലെ പറഞ്ഞുവെങ്കിലും അത് വൈദേഹി വ്യക്തമായി കേട്ടിരുന്നു …

എവിടെവച്ച് ???വൈദേഹി ഒരു ഒഴുക്കിനങ്ങ് ചോദിച്ചു ..

ബാംഗ്ലൂര് വച്ച് …ലക്ഷ്മി അറിയാതെ ഉത്തരവും പറഞ്ഞു ..പിന്നീടാണ് അവൾക്ക് വൈദേഹി എന്താണ് ചോദിച്ചതെന്നും താൻ അതിന് എന്താണ് ഉത്തരം നൽകിയത്,,
എന്നും ഉള്ള ബോധം ഉണ്ടായത്…

നീയിപ്പോൾ എന്തെങ്കിലും എന്നോട് ചോദിച്ചായിരുന്നോ??? തലയൊന്ന് വെട്ടിച്ചുകൊണ്ട് ലക്ഷ്മി ചോദിച്ചു…

ഏയ് ഒന്നും ചോദിച്ചില്ല …വൈദേഹി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

അപ്പോൾ നീ കേട്ടു അല്ലേ?? ഒരു ചമ്മിയ സ്വരത്തിൽ ലക്ഷ്മി ചോദിച്ചു..

നല്ല വ്യക്തമായി.. വൈദേഹി അതേ ചിരിയോടെ ഉത്തരവും കൊടുത്തു .
ഏതെങ്കിലും പോലീസുകാരൻ ആണോ ??വൈദേഹി പെട്ടെന്ന് അവളോട് ചോദിച്ചു ..

ലക്ഷ്മി അത്ഭുതത്തോടെ അവളെ നോക്കി… അതേസമയം തന്നെ സൂര്യൻ അവൾക്കിട്ടു കൊടുത്തത് ലക്ഷ്മിയുടെ ഉള്ളിൽ മിന്നി മാഞ്ഞു…
അത് വീണ്ടും ഓർക്കാൻ താല്പര്യം ഇല്ലാതെ അവൾ വിഷയം മാറ്റാനായി ചോദിച്ചു…. അല്ല നിൻറെ കൂടെ ഇവിടെ വന്ന ആ ചുള്ളൻ ചേട്ടൻ ഏതാണ്???

നീ ഏട്ടനെയും  നോക്കുന്നത് ഞാൻ കണ്ടു… വൈദേഹി ലക്ഷ്മിയെ ഒന്ന് കുത്തി പറഞ്ഞു…

കാണാൻ കൊള്ളാവുന്ന ആമ്പിള്ളേരെ കണ്ടാൽ നമ്മൾ സൗന്ദര്യമുള്ള പെൺകുട്ടികൾ നോക്കണ്ടേ??? അവൾ വൈദേഹിയുടെ താടിയിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു..

അതെന്റെ ഏട്ടനാ.. വിഷ്ണുവേട്ടൻ.

അപ്പോൾ ഈ അമർനാഥ് എന്ന് പറയുന്ന കക്ഷി …..വൈഗേച്ചിയുടെ ബ്രദർ…. ഞാൻ കരുതി പുള്ളി ആയിരിക്കുമെന്ന് …ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ..

അമർ ഏട്ടൻ എൻറെ അമ്മാവൻറെ മകനാണ്… വൈഗേച്ചി മകളും…

ഓഹോ അപ്പോൾ അമർനാഥ് നിൻറെ മുറച്ചെറുക്കൻ ആണല്ലേ??? എങ്ങനെയുണ്ട് ആള് ??ചുള്ളൻ ആണോ??

അപ്പോൾ ഈയിടെയായി തന്നെ എപ്പോഴും ശ്രദ്ധിച്ചു നിൽക്കുന്ന അമർനാഥന്റെ മുഖം വൈദേഹിയുടെ മനസ്സിലും തെളിഞ്ഞു ….എനിക്കറിയില്ല…. അവൾ അലസമായി പറഞ്ഞു.

എൻറെ അപ്പച്ചി ഉണ്ടായിരുന്നെങ്കിൽ…. അപ്പച്ചിയുടെ വാവ ആണായിരുന്നെങ്കിൽ… എനിക്കുമുണ്ടായേനെ ഒരു മുറ ചെറുക്കൻ ….ലക്ഷ്മി അല്പം സങ്കടത്തോടെ വൈദേഹിയോട് പറഞ്ഞു …

നിൻറെ അപ്പച്ചിയുടെ വാവയോ???? അവളുടെ അപ്പച്ചിയാണ് ദേവേട്ടന്റെ അമ്മ എന്ന് വൈദേഹിക്ക് അറിയാം.. അതുകൊണ്ടാണ് അവൾ പെട്ടെന്ന് അങ്ങനെയൊരു ചോദ്യം ചോദിച്ചത് …

അതെ ….അമ്മ പറഞ്ഞു ഉള്ള അറിവാണ് ഇവിടെനിന്ന് പോകുമ്പോൾ എൻറെ അപ്പച്ചി ഗർഭിണിയായിരുന്നു… വൈദേഹിക്ക് അത് പുതിയ ഒരു അറിവായിരുന്നു..

ഗർഭിണിയോ????

അതെ എൻറെ ലക്ഷ്മി അപ്പച്ചിയും വൈഗേച്ചിയുടെ അച്ഛനില്ലേ.. ഭദ്രൻ.. അദ്ദേഹവുമായി ഇഷ്ടത്തിലായിരുന്നു …അപ്പച്ചി ഇവിടെ നിന്ന് പോകുമ്പോൾ ഭദ്രൻ അങ്കിളിന്റെ കുഞ്ഞുണ്ടായിരുന്നു ആ വയറ്റിൽ….

Recent Stories

The Author

പ്രിൻസ് വ്ളാഡ്

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good 👍 part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. 😍

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    💐💐💐

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. 🦋 നിതീഷേട്ടൻ 🦋

    ത്രില്ലിംഗ് ആയല്ലോ മൊത്തം 🔥🔥🔥🔥 അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting 😃

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com