ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 560

പറഞ്ഞു …. കാർത്തിക്……….. അമൻ ……….അമർനാഥ്….

അമർനാഥ് ????കർണ്ണൻ ഒരു ഞെട്ടലോടെ ചോദിച്ചു .

അതെ …….അമർനാഥ്….

നിനക്ക് തോന്നുന്നുണ്ടോ അവൻ അങ്ങനെ ചെയ്യുമെന്ന് ,വൈഗയുടെ വാക്കുകളിലൂടെ ഞാൻ കേട്ടറിഞ്ഞ അമർനാഥ്…. അവൻ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ല…കർണ്ണൻ ഉറപ്പിച്ചുപറഞ്ഞു..

എനിക്കറിയാം അത് …എങ്കിലും ഞാനതൊന്നു കൂടി കൺഫോം ചെയ്തു …സ്വന്തം നിഴലിനെ പോലും ചില സമയങ്ങളിൽ വിശ്വസിക്കാൻ പാടില്ല എന്നാണ് മുത്തശ്ശൻ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്… അതുകൊണ്ടുതന്നെ ഞാൻ അവൻറെ ഡിഎൻഎ ചെക്ക് ചെയ്തിരുന്നു …..അവനല്ല…. അനിരുദ്ധൻ കള്ളം പറഞ്ഞതാണ്…

പക്ഷേ എന്തിന്??????

ആ മൂന്നാമനെ അവൻ അത്രമാത്രം ഭയക്കുന്നുണ്ട് എന്നാണ് അതിനർത്ഥം ….സാരമില്ല ബാക്കി രണ്ടുപേർ ഉണ്ടല്ലോ അവന്മാരിലൂടെ ആ മൂന്നാമനിലേക്ക് എത്താം….

അവരുടെ മറ്റെന്തെങ്കിലും ഡീറ്റെയിൽസ് ….ഫോട്ടോ ???അഡ്രസ് ???അങ്ങനെയെന്തെങ്കിലും.

അനിരുദ്ധിൻെറ ഫോൺ ഹാക്ക് ചെയ്തിട്ടുണ്ട് …അതിൽ കുറെയേറെ ഫോട്ടോസ് ഉണ്ട്.. അതെല്ലാം ഒന്ന് പരിശോധിച്ചു വരികയാണ് ഉടൻതന്നെ ആ രണ്ടുപേരെ തിരിച്ചറിയാൻ നമുക്ക്  സാധിക്കും …ദേവൻ പറഞ്ഞു….

എന്തിനും ഇനി നിന്നോടൊപ്പം ഞാനും ഉണ്ടാകും ……കർണ്ണൻ അവനോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു…….
********************************

കർണ്ണൻ!!!!!!!! എൻറെ പെണ്ണിനെ മോഹിക്കാൻ എന്ത് യോഗ്യതയുണ്ട് നിനക്ക്….. കർണ്ണന്റെ ഫോട്ടോയിലേക്ക് നോക്കി നകുൽ അലറി…. മറ്റവന്റെ വിവരം ഒന്നും ലഭിച്ചില്ലേ????? തൻറെ അടുത്തുനിൽക്കുന്നവരോട് അവൻ ചോദിച്ചു …

അന്വേഷിക്കുന്നുണ്ട് സാർ… പക്ഷേ അവനെ തിരിച്ചറിഞ്ഞ ആരെയും ഇതുവരെ ലഭിച്ചില്ല…. ഇനി തമിഴ്നാട്ടിലും കർണാടകത്തിലും കൂടി അന്വേഷിക്കാം… അയാൾ നകുലിനോട് പറഞ്ഞു..

ഉടൻതന്നെ കണ്ടെത്തണം ….എൻറെ വൈഗയെ ചേർത്തുപിടിച്ച ഇവനെ തന്നെ ആദ്യം പറഞ്ഞയക്കാം…. കേരളത്തിൽ നിന്നുള്ള ടീംസ് ഒന്നും വേണ്ട ബീഹാറിൽ നിന്നോ ജാർഖണ്ഡിൽ നിന്നോഉള്ള നല്ല പണി അറിയാവുന്നവന്മാർ മതി…. നടുറോഡിലിട്ട് വെട്ടി തീർത്തേക്കണം …കേട്ടല്ലോ ??

സർ ,നാളെ കഴിഞ്ഞ് അവിടെ ഒരു അമ്പലത്തിൽ ഉത്സവമാണ്… അന്ന് ആ ആൾക്കൂട്ടത്തിൽ ഇട്ട് തീർത്തു കളയാം ….

അതുമതി… പേരറിയാത്ത ആ ദൈവത്തിന് നകുലിന്റെ ബലിയാവട്ടെ കർണ്ണൻ …..പിന്നെ എൻറെ പെണ്ണുങ്ങളെ കൂടി ഒന്ന് ഓർമ്മിപ്പിച്ചേക്കണം… അവർ എൻറെ ആണെന്ന് ..ജസ്റ്റ് എ വാണിംഗ് ….നകുൽ തൻറെ മുന്നിൽ നിൽക്കുന്നവരോട് പറഞ്ഞു…..
***********************************
കാർ ഒരു സൈഡിലായി ഒതുക്കിയിട്ട് ആർക്കോ വേണ്ടി വെയിറ്റ് ചെയ്യുകയാണ് ദേവൻ …അവിടേക്ക് വച്ച് ഒരു സ്കോർപിയോ വന്നു നിന്നു. അതിൽനിന്നും സൂര്യൻ പുറത്തിറങ്ങി… കയ്യിൽ ഒന്ന് രണ്ട് ഫയലുകൾ ഉണ്ട് …

എന്തായി സൂര്യ കാര്യങ്ങൾ??? എത്തിയ പാട് ദേവൻ ചോദിച്ചു..

നമ്മൾ പ്ലാൻ ചെയ്തതുപോലെ എല്ലാം പെർഫെക്റ്റ് ആയി തന്നെ നടന്നു …ഇത് എഫ്ഐആറിന്റെ കോപ്പിയാണ്… അനന്തന്റെ മരണം വന്യജീവികളുടെ ആക്രമണത്താൽ ആണ് എന്ന് ഡോക്ടർ കൺഫോം ചെയ്തു… അനിരുദ്ധന്റെ കാര്യത്തിൽ ഡോക്ടറെ കൺവിൻസ് ചെയ്യാൻ കുറച്ച് പാടുപെടേണ്ടി വന്നു …പക്ഷേ അതും ശരിയാക്കി…

എങ്ങനെ???? ദേവൻ ആകാംക്ഷയോടെ ചോദിച്ചു…

അവന്റെ മരിച്ചത് പോലീസ് എൻകൗണ്ടറിൽ ആണ്…. ദേഹത്തുള്ള മുറിവുകൾ ചോദ്യം ചെയ്യലിന്റെ ഇടയിൽ പറ്റിയതാണ്.. എന്ന ഒരു കള്ളം പറഞ്ഞു.. സ്ഥലം S.P നേരിട്ട് പറയുമ്പോൾ ഡോക്ടർക്ക് അത് തഴയാൻ ആവില്ലല്ലോ… സൊ അതും ക്ലീൻ…
അനിരുദ്ധിൻെറ മൊബൈലിൽ നിന്നും നീ അയച്ചുതന്ന ഫോട്ടോസ് ഞാൻ നമ്മുടെ പോലീസിന്റെ ഡേറ്റാബേസിൽ മാച്ച് ചെയ്തു നോക്കുന്നുണ്ട് ..വിവരം കിട്ടുന്ന മുറക്ക് നിന്നെ അറിയിക്കാം …പിന്നെ നീ ലച്ചുവിനെ കണ്ടോ??? വിടർന്ന മുഖത്തോടെ സൂര്യൻ ദേവനോട് ചോദിച്ചു..

ലച്ചുവിനെ കണ്ടില്ല ,പക്ഷേ അവളുടെ ആങ്ങളയെ കണ്ടിട്ടാണ് ഞാനിപ്പോൾ വരുന്നത് …കർണ്ണനെ.. പിന്നീട് കർണൻ പറഞ്ഞ കാര്യങ്ങൾ ദേവൻ സൂര്യനുമായി ഷെയർ ചെയ്തു …കൂടെ സമറിൻെറ കാര്യവും…

എടാ എൻറെ എന്തെങ്കിലും ഹെൽപ്പ് വേണോ ???

നീ ആ വാഹനങ്ങൾ …അതിൻറെ നമ്പർ.. നീ അതൊന്നു ട്രൈ ചെയ്തു നോക്കൂ എന്തെങ്കിലും ക്ലൂ കിട്ടുമോ എന്ന് …പിന്നെ ഞാൻ കണ്ടില്ലെന്നേയുള്ളൂ വൈദേഹി അവളോട് സംസാരിച്ചിരുന്നു …നീ അവളെ ഒന്ന് വിളിച്ചു നോക്ക്….

രണ്ടുദിവസമായി ഈ കേസിന് പിന്നാലെ ആയിരുന്നു അതുകൊണ്ടുതന്നെ ആരെയും വിളിക്കാൻ സമയം കിട്ടിയില്ല…. പിന്നെ അമരാവതിയിൽ നിന്ന് ഒരു ന്യൂസ് ഉണ്ട് ..

Updated: April 12, 2023 — 10:55 pm

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good ? part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    ???

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.