ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 560

Views : 28138

നിൻറെ അളിയൻ ആയിട്ട് വരും പറയുമ്പോൾ…

അങ്ങനെ ആരാ???

സാക്ഷാൽ കർണ്ണൻ..

കർണ്ണനോ??? അന്വേഷിച്ചിട്ട് അവൻറെ ഒരു രീതി ഇതല്ല …

അത് ശരിയാണ് ..എങ്കിലും ഇന്ന് ഞാൻ അവനെ ഒന്ന് നേരിൽ കാണുന്നുണ്ട്… ഒരുപക്ഷേ ഇങ്ങനെ ഇതിനുവേണ്ടി കണ്ടുമുട്ടാൻ ആകും യോഗം …അപ്പോൾ ശരി എന്തെങ്കിലും ഡെവലപ്മെൻറ് ഉണ്ടായാൽ എന്നെ അറിയിക്കണം…

****************÷*******************
ഒരു കൊച്ചു ഫ്ലാഷ്ബാക്ക് ……
കൂടുതൽ കാലം ഒന്നുമില്ല 24 മണിക്കൂറുകൾ മുൻപുള്ള ഒരു സംഭവത്തിലേക്ക്….

രാവിലെ ഓഫീസിലെ കാര്യങ്ങളെല്ലാം ഏകദേശം ശരിയാക്കി പാലയ്ക്കലേക്ക് ഇറങ്ങാൻ തുടങ്ങിയതാണ് വൈഗ… അപ്പോഴാണ് അമർനാഥ് ലാപ്ടോപ്പും താങ്ങിപ്പിടിച്ചുകൊണ്ട് അവളുടെ മുന്നിലേക്ക് എത്തിയത്… അവൻ വല്ലാതെ ടെന്‍സ്ഡ് ആയിരുന്നു…

എന്തുപറ്റി അമർ???

നീ ഇതൊന്ന് നോക്കിയേ.. അമർനാഥ് തന്റെ ലാപ്ടോപ്പ് സ്ക്രീൻ വൈഗക്കുനേരെ പിടിച്ചുകൊണ്ട് പറഞ്ഞു…

അത് ദേവലോകം ഹോസ്പിറ്റൽസിന്റെ മുൻവശത്തെ സിസിടിവി വിഷ്വൽസ് ആയിരുന്നു.. അതിൽ വൈദേഹി ഉപയോഗിക്കുന്ന ദേവൻറെ കാർ കിടക്കുന്നത് കാണാം. അതിന് പുറത്ത് ഡ്രൈവർ സീറ്റിന്റെ സൈഡിലായി നിൽക്കുന്ന ഒരു യുവാവും …വൈദേഹി വരുന്നതിന് തൊട്ടുമുൻപായി അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു .വൈദേഹി സീറ്റിലേക്ക് കയറുന്നതും കാണാം.. അവൻ വിഷ്വൽ ഒന്നുകൂടി സൂം ചെയ്തു,, വളരെ വ്യക്തമല്ലെങ്കിലും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന യുവാവിനോട് വളരെ സന്തോഷത്തോടെ സംസാരിക്കുന്ന വൈദേഹിയെ കാണാമായിരുന്നു… അവൻ ആ ലാപ്ടോപ്പ് മടക്കിവെച്ചു..

Who is he??.. അവന് വൈദേഹിമായി എന്താണ് ബന്ധം???

വൈദേഹിയുമായി അവനുള്ള ബന്ധം അതെന്താണെന്ന് എനിക്കറിയില്ല.. പക്ഷേ അവൻ ആരാണ് എന്ന് ഞാൻ കണ്ടുപിടിച്ചു..

അതിത്ര കണ്ടുപിടിക്കാൻ എന്തിരിക്കുന്നു.. ഏതെങ്കിലും ഡ്രൈവർ ആയിരിക്കും.. അവളുടെ ഒരു പുതിയ ചേട്ടൻ ഉണ്ടല്ലോ അയാൾക്ക് എവിടെയെങ്കിലും പോകണമായിരുന്നിരിക്കും . അപ്പോൾ അയാൾ ഏർപ്പെടുത്തിക്കൊടുത്ത മറ്റൊരു ഡ്രൈവർ ..വൈഗ അലക്ഷ്യമായി പറഞ്ഞു…

അങ്ങനെ ഏതെങ്കിലും ഒരു ഡ്രൈവറിനോട് വൈദേഹി ഇത്രയും ക്ലോസ് ആയി സംസാരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ???

അവളത് കുറച്ചുനേരം ആലോചിച്ചു …
ശരി നീ അവനെ കണ്ടെത്തി എന്നല്ലേ പറഞ്ഞത് …ആരാണ് അവൻ???

അവന്റെ പേര് സമർ….. സമർ ആനന്ദ്… നീ വിചാരിക്കുന്ന പോലെ വെറുമൊരു ഡ്രൈവർ അല്ല…
He is an Ex NSG commando.. എന്തൊക്കെയോ പേഴ്സണൽ കാര്യങ്ങൾ സർവീസ് ഡിസ്കണ്ടിന്യൂ ചെയ്തു ..ഇപ്പോൾ ഇന്ത്യയിലെ തന്നെ നമ്പർ വൺ പ്രൈവറ്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പിനെ ഹെഡ് ചെയ്യുന്നത് അവനാണ്… ദേവ് ഗ്രൂപ്പിൻറെ കീഴിലുള്ള ഫാൽക്കൺ പ്രൈവറ്റ് പ്രൊട്ടക്ഷൻ ആൻഡ് സെക്യൂരിറ്റി ടീം …ഹൈലി പ്രൊഫഷണൽ ഷൂട്ടർ …ഇന്ത്യൻ ആർമിയിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് സ്നൈപ്പറുകളിൽ ഒരാളായിരുന്നു അവൻ…. ഈ വിവരങ്ങളെല്ലാം വൈഗ വളരെ ആകാംഷയോടെയാണ് കേട്ടിരുന്നത് ….

അപ്പോൾ ഇവനുമായി വൈദേഹിക്കുള്ള ബന്ധം???

And that’s the part make me curious… വൈദേഹിയുമായുള്ള ബന്ധം ….പക്ഷേ അയാൾ മാരീഡ് ആണ്… ലവ് മാരേജ് ആയിരുന്നു…. ഒരു ആശ്വാസത്തിന് എന്നവണ്ണം അമർനാഥ് പറഞ്ഞു.

അപ്പോൾ പ്രേമമല്ല സമാധാനം.. അമർനാഥനെ ചെറുതായി കളിയാക്കിക്കൊണ്ട് വൈഗ പറഞ്ഞു.

അപ്പോൾ നമ്മൾക്കറിയാത്ത വൈദേഹിയുടെ പാസ്റ്റ് ഇയാൾക്ക് അറിവ് ഉണ്ടാകണം… അല്ലേ അമർ???

  അതറിയണമെങ്കിൽ അവനോട് തന്നെ ചോദിക്കേണ്ടിവരും…

അപ്പോൾ അവനെ നമ്മുടെ കസ്റ്റഡിയിൽ കിട്ടണം എന്നർത്ഥം…

അങ്ങനെ പെട്ടെന്നൊന്നും ചെന്ന് പൊക്കാൻ പറ്റുന്ന മുതലല്ല അത്.. ഹി ഈസ് എ കമാൻഡോ ..
ഒറ്റക്കൊറ്റയ്ക്ക് മുട്ടിനിൽക്കാൻ ചിലപ്പോൾ പറ്റിയെന്ന് വരില്ല …

അപ്പോൾ ബുദ്ധി ഉപയോഗിക്കണം സിമ്പിൾ… വൈഗ നിസ്സാരമായി പറഞ്ഞു….

Recent Stories

The Author

പ്രിൻസ് വ്ളാഡ്

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good 👍 part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. 😍

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    💐💐💐

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. 🦋 നിതീഷേട്ടൻ 🦋

    ത്രില്ലിംഗ് ആയല്ലോ മൊത്തം 🔥🔥🔥🔥 അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting 😃

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com