ദേവൻറെ മുഖത്തിന് ഒരു വല്ലാത്ത രൗദ്രഭാവം കൈവന്നിരുന്നു…. അവൻറെ മുഖത്തേക്ക് നോക്കിയ കർണ്ണൻ പതർച്ചയോടെ മുഖം വെട്ടിച്ചുമാറ്റി …ആ ഒരു നിമിഷം അവൻറെ കണ്ണുകളിലെ രൗദ്രതയെ താങ്ങാൻ കർണ്ണന് കഴിഞ്ഞില്ല… അന്നേവരെ ദേവൻ രാമപുരത്തേക്ക് എന്തുകൊണ്ട് വന്നില്ല എന്നതിന് വ്യക്തമായ ഒരു ഉത്തരം കർണ്ണന് അവൻറെ മുഖഭാവത്തിൽ നിന്നും കിട്ടിയിരുന്നു……
വീണ്ടും ഒരു വല്ലാത്ത നിശബ്ദത അവരുടെ ഇടയിൽ കടന്നുവന്നു… അതിൻറെ ലാഘവം ഒന്ന് കുറയ്ക്കുന്നതിനു വേണ്ടി കർണ്ണൻ തൻറെ ജീപ്പിൻറെ ഡാഷ്ബോർഡ് തുറന്നു പണ്ടെങ്ങോ അതിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി കോണിയാക്ക് പുറത്തെടുത്തു…. അവൻ ബോട്ടിൽ ഓപ്പൺ ചെയ്തു ഒരു സിപ്പ് എടുത്ത് ശേഷം ദേവന് നേരെ നീട്ടി ….ദേവൻ കുപ്പിയിലേക്കും അവൻറെ മുഖത്തേക്കും മാറിമാറി നോക്കി…. ശേഷം ആ കുപ്പി വാങ്ങി വായിലേക്ക് കമിഴ്ത്തി……. കുപ്പിയുടെ പകുതിയോളം അവൻ ഒറ്റയടിക്ക് തീർത്തു ,വീണ്ടും കർണ്ണന് കൊടുത്തു… അവൻ ആ കുപ്പി ഉയർത്തിയൊന്ന് നോക്കി….
എന്നാ അടി ആടാ ഇത് !!!എൻറെ ഒരാഴ്ചത്തെ ക്വാട്ട ആണ് ….കർണ്ണൻ കപട ദേഷ്യത്തിൽ ദേവനോട് പറഞ്ഞു….
ദക്ഷിണ മലബാറിലെ റേഞ്ചുകൾ അടക്കി ഭരിക്കുന്ന കർണ്ണനും കള്ളിന് ക്ഷാമമോ ???ദേവൻ അതേ നാണയത്തിൽ തിരിച്ചടിച്ചു …
വീട്ടിലെ ഭരണമൊക്കെ ലച്ചുവിന്റെ കയ്യിലാ… അവളെ വെട്ടിച്ചാണ് ഇതെങ്കിലും ഒപ്പിക്കുന്നത്… ഇപ്പോൾ വേറൊരുത്തി കൂടി വന്നിട്ടുണ്ട്… ആദ്യമാദ്യം ഉടക്കായിരുന്നെങ്കിലും ഇപ്പോൾ രണ്ടും ഒറ്റക്കെട്ടാ…..
അത് കേട്ട് ദേവൻ മന്ദഹസിച്ചു….
ചിരിക്കണ്ട നിൻറെ പെങ്ങളുടെ കാര്യമാ പറഞ്ഞത് …വൈഗയുടെ….
അപ്പോഴും ദേവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു …
ഭദ്രനെ അച്ഛൻ എന്ന് പറയാൻ ഇഷ്ടമില്ലാത്തവൻ വൈഗയേ സഹോദരിയായി സ്വീകരിച്ചിരിക്കുന്നു …അവന്റെ ആ പുഞ്ചിരിയിൽ നിന്നും കർണ്ണന് മനസ്സിലായത് അതാണ്…
നീ ഞങ്ങളെ അന്വേഷിച്ചിരുന്നില്ലേ?? ഒട്ടു നേരത്തിന് ശേഷം ദേവൻ കർണ്ണനോട് ചോദിച്ചു…
തീർച്ചയായും… സ്വയം ഒന്ന് കാലൂന്നി നിൽക്കാറായപ്പോൾ, കർണ്ണൻ തേടിയിറങ്ങിയതാണ് നിങ്ങളെ …കണ്ടുപിടിക്കുകയും ചെയ്തു …ഇൻറർ സ്റ്റേറ്റ് ലോറികളിൽ ഡ്രൈവറായും മാനേജറായും പോയിരുന്നതിൻെറയും ഒരു പ്രധാന ഉദ്ദേശം അതായിരുന്നു…. അങ്ങനെയാണ് ഒരിക്കൽ അമരാവതിയിൽ എത്തുന്നതും അപ്പച്ചിയെ ദൂരെ നിന്ന് കാണുന്നതും…….. കണ്ടു അമരാവതി ഭരിക്കുന്ന രാജശേഖര മന്നാടിയാരുടെ പ്രിയ പത്നിയായി… അദ്ദേഹത്തിൻറെ മക്കളുടെ അമ്മയായി ……എൻറെ അപ്പച്ചിയുടെ സന്തോഷത്തോടെയുള്ള ജീവിതത്തിൽ അപ്പോൾ വന്നു കയറാൻ എനിക്ക് തോന്നിയില്ല….. എനിക്ക് വളരണമായിരുന്നു,,, ദേവലോകം തറവാടിന് മുകളിലേക്ക് …പിന്നീട് അതിലായി എൻറെ ശ്രദ്ധ… ഇതിനിടയിൽ പലപ്പോഴും ഞാൻ അമരാവതിയിൽ വന്നിട്ടുണ്ട്…. ദേവനെയും സൂര്യനെയും ദേവരുദ്രയും ഒക്കെ മാറി നിന്ന് കണ്ടിട്ടുമുണ്ട് …
ദേവദേവന് അതെല്ലാം പുതിയ അറിവുകൾ ആയിരുന്നു ….
വൈദേഹിയുടെ തിരോധാനത്തിന് പിന്നിൽ അനിരുദ്ധനായിരുന്നല്ലേ??? കർണ്ണൻ പെട്ടെന്ന് ചോദിച്ചു…..
അവനും കൂടിയായിരുന്നു… ദേവൻ വൈദേഹിക്ക് സംഭവിച്ച കാര്യങ്ങൾ എല്ലാം കർണ്ണനോട് പറഞ്ഞു…. കർണ്ണന് അതിനെപ്പറ്റി ഏറെക്കുറെ ഒരു ഐഡിയ കിട്ടിയിരുന്നു പ്രത്യേകിച്ചും അനിരുദ്ധനും അനന്തനും മരിച്ച സാഹചര്യത്തിൽ….
നീ ചെയ്തത് എന്തായാലും നന്നായി അച്ഛനും മകനും ആ മരണം ചോദിച്ചു വാങ്ങിയതാണ്… കർണ്ണൻ പറഞ്ഞു..
അപ്പോൾ നീയല്ലേ അനന്തനെ???? ദേവൻ ഒരു സംശയത്തോടെ കർണ്ണനോട് ചോദിച്ചു …
അനന്തനെ …എന്ത് ???കർണ്ണൻ തിരികെ ചോദിച്ചു.
അനിരുദ്ധനെ തീർത്തത് എന്നിലൂടെ വൈദേഹിയാണ് …പക്ഷേ അനന്തൻ??? അത് ഞങ്ങളല്ല…
പിന്നെ????
ഞാൻ കരുതി നിൻറെ അറിവോടെ ആയിരിക്കുമെന്ന്….
ഇല്ല….. അനന്തനെ കൊല്ലാനായിരുന്നുവെങ്കിൽ എനിക്കത് പണ്ടേ ആകാമായിരുന്നു…. എനിക്ക് അവൻറെ തോൽവികൾ ആയിരുന്നു ലഹരി …അവനെ പറ്റുന്നിടത്തെല്ലാം ഞാൻ പരാജയപ്പെടുത്തി,,, എൻറെ മുന്നിൽ തികച്ചും പരാജയമായി മാറിയ അവനെ ഞാൻ എന്തിന് കൊല്ലണം ……അല്ല ദേവാ ഞാനല്ല അവനെ തീർത്തത് …കർണ്ണൻ തന്റെ കയ്യിലിരുന്ന കോണിയാക് രണ്ട് സിപ്പും കൂടി എടുത്തു…
നീയും അല്ലെങ്കിൽ പിന്നെ ആരാകും? അതും ആലോചിച്ച് കർണ്ണൻറെ കയ്യിൽ നിന്നും കുപ്പി വാങ്ങി വീണ്ടും ദേവൻ വായിലേക്ക് കമിഴ്ത്തി …..
പുല്ല് മൊത്തം തീർത്തു…. കർണ്ണൻ ഒരു കൈ തലയിൽ താങ്ങി കൊണ്ട് പറഞ്ഞു…
പുതിയ കുപ്പി വാങ്ങി തരാം …ദേവൻ പുച്ഛത്തോടെ കർണ്ണനോട് പറഞ്ഞു .
വാങ്ങി തന്നാൽ മതി ..കർണ്ണനും തിരിച്ചു പുച്ഛിച്ചു…
അപ്പോഴാണ് താഴെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേഘൻ തിടമ്പും ഉയർത്തി പോകുന്നത് കണ്ടത്…
അതെന്താണ് ???ദേവൻ കർണ്ണനോട് ചോദിച്ചു …
ഇന്നേക്ക് നാലാം നാൾ രാമപുരത്തപ്പന്റെ ഉത്സവമാണ്… അതിൻറെ വിളംബരം ആണത് ..ആ തിടമ്പേറ്റി പോകുന്നത് പാലക്കലെ മേഘനാണ്..
ഞാൻ കണ്ടിട്ടുണ്ട് ഒരിക്കൽ അവനെ…
കുറച്ച് സമയത്തിനകം തന്നെ ദേവന് സൂര്യനെപ്പോലെ ഒരു അടുപ്പം കർണനോടും തോന്നി…. കർണ്ണന് തിരിച്ചു ….അവർ പരസ്പരം വീണ്ടും പലതും സംസാരിച്ചു…. അന്ന് ആ കുന്നിറങ്ങുമ്പോൾ അവരുടെ ഇടയിൽ ഊഷ്മളമായ ഒരു ബന്ധം വളർന്നിരുന്നു..
ഇതേസമയം പാലക്കൽ …
എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.
പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun
ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ
അടുത്ത പാർട്ട് ഉടനെ ഒന്നും ഇല്ലേ
മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം
ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല
…….Vlad
Next part enna broiii,
Good ? part weighting for next part.
Very good waiting for next part
എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?
എന്താണ് saho എഴുത്തു പോസ്റ്റിങ്ങ് ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ
Super excited!!!! Waiting!!!!
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ
Superb mannn
സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.
???
കുറച്ചു പേജ് കൂട്ടമയിരുന്ന്
ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു
സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?
Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??
കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി
Vere level
❣️❣️❣️❣️
എന്തെ ഇത്രേം താമസിച്ചത്
അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ
ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്
വന്നല്ലോ വനമാല