ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 561

അനിയത്തിയെ പോലെ …അപ്പോൾ വൈഗേച്ചിയെ തേക്കാൻ അല്ല.. സമാധാനമായി.. ലക്ഷ്മി ഒരു ദീർഘശ്വാസം എടുത്തു… ശേഷം വൈദേഹിയുടെ കരങ്ങളിൽ കൈകൾ ചേർത്ത ശേഷം ദേവദേവനെ നേരെ നോക്കി…

ദേവൻ അവൾക്ക് മനോഹരമായ ഒരു പുഞ്ചിരി നൽകി ..ലക്ഷ്മി ആ പുഞ്ചിരിയിൽ മയങ്ങി അങ്ങനെ തന്നെ നിന്നു …അതു മനസ്സിലാക്കിയ വൈദേഹി അവളുടെ കയ്യിൽ മെല്ലെയൊന്നു വലിച്ചു .പെട്ടെന്ന് ഞെട്ടി ഉണർന്നത് പോലെ ലക്ഷ്മി വൈദേഹിക്ക് നേരെ നോക്കി ..വൈദേഹിയുടെ മുഖഭാവത്തിൽ നിന്നും താൻ ദേവനെ നേരെ ഒലിപ്പിച്ചുനിന്നത് വ്യക്തമായി അവൾ കണ്ടു എന്ന് ലക്ഷ്മിക്ക് മനസ്സിലായി ..അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു ..

നിങ്ങൾ അകത്തേക്ക് പൊയ്ക്കോളൂ …ഞങ്ങൾക്ക് കുറച്ച് സംസാരിക്കാനുണ്ട്… കർണൻ ദേവനെ നോക്കി പറഞ്ഞു.

ലക്ഷ്മി വൈദേഹിയുടെ കൈയും പിടിച്ച് വീട്ടിനകത്തേക്ക് നടന്നു…

നീ ഇവിടെ നിക്ക്.. ഞാനിതാ വരുന്നു …ദേവനോട് അതും പറഞ്ഞ് കർണൻ അകത്തേക്ക് കയറി.. അല്പസമയത്തിനുള്ളിൽ തന്നെ അവൻ തിരിച്ചുവന്നു.. വെള്ള മുണ്ടും ജുബ്ബയും ആയിരുന്നു വേഷം….

ഡ്രൈവർ അല്ലേ ?₹അതാണ് വണ്ടി… വഴി ഞാൻ പറയാം …നമുക്ക് പുറത്ത് പോയി സംസാരിക്കാം ..കയ്യിലിരുന്ന തൻറെ ജീപ്പിൻറെ താക്കോൽ ദേവന് നേരെ എറിഞ്ഞുകൊണ്ട് കർണൻ പറഞ്ഞു ..

ദേവൻ ഒരു പുഞ്ചിരിയോടെ തന്നെ ആ താക്കോൽ ക്യാച്ച് ചെയ്തു… അതെ പുഞ്ചിരിയോടെ തന്നെ ജീപ്പ് സ്റ്റാർട്ട് ചെയ്തു റേസ് ചെയ്തു നിർത്തി.. കർണ്ണനും കൂടെ കയറിയ ശേഷം ,ജീപ്പ് പാലക്കലിൽ നിന്നും പുറത്തേക്ക് പോയി …..

കർണ്ണൻ പറഞ്ഞുകൊടുത്ത വഴിയനുസരിച്ച് ദേവൻ ഡ്രൈവ് ചെയ്തു ..ഒടുവിൽ അവർ ചെന്നെത്തിയത് ഒരു ചെറിയ കുന്നിൻറെ മുകൾഭാഗത്താണ്… അവിടെ നിന്നാൽ രാമപുരം ടൗണും അമ്പലവും പാടശേഖരങ്ങളും എല്ലാം നന്നായി കാണാം… വിശാലമായ കുന്നിൻറെ മുകളിൽ ഒരു വശത്തായി ചെറിയൊരു പ്രതിഷ്ഠയുണ്ട് …പ്രതിഷ്ഠയും കഴിഞ്ഞ് കുറച്ച് അകലെയായി കുന്നിൻറെ ഒരറ്റത്താണ് ജീപ്പ് കൊണ്ടു നിർത്തിയത്….

അവർ ഇരുവരും ജീപ്പിൽ നിന്നും പുറത്തിറങ്ങി ….

ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം നമുക്കിടയിൽ ഉണ്ടോ??? കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം ദേവൻ ചോദിച്ചു..

തീർച്ചയായും.. പരസ്പരം കാണാത്ത രണ്ടുപേർ തമ്മിൽ കാണുമ്പോൾ പരിചയപ്പെടുത്തൽ, അത് അനിവാര്യമാണ്…. രണ്ടുപേരും മുഖത്തോട് മുഖം നോക്കാതെ ഒരേ ദിശയിൽ അകലേക്ക് നോക്കി നിന്നാണ് സംസാരം …

ദേവദേവൻ… ദേവദേവ മന്നാടിയാർ… അച്ഛൻറെ പേര് രാജശേഖര മന്നാടിയാർ .അമ്മയുടെ പേര് പാലക്കൽ ലക്ഷ്മി.. അത്രയും പറഞ്ഞു അവനു നേരെ നോക്കാതെ നിന്ന് നിൽപ്പിൽ തന്നെ വലംകൈ അവന് നേരെ ഷേക്ക്ഹാൻഡ്നായി നീട്ടി ….

കർണ്ണൻ …പാലക്കൽ കർണ്ണൻ… അച്ഛൻ സഖാവ് രാഘവൻ ..അമ്മ രാധാമണി …ദേവൻ ചെയ്തത് പോലെ തന്നെ നിന്നു നിൽപ്പിൽ അവൻറെ മുഖത്തേക്ക് നോക്കാതെ നീട്ടിപ്പിടിച്ച് ദേവൻറെ വലം കയ്യിലേക്ക് തൻറെ വലം കയ്യ് ചേർത്തുപിടിച്ചു..

കുറച്ചു നേരത്തെ തന്നെ നിന്നെ ഒന്ന് കാണണമെന്ന് കരുതിയതാണ്…. ദേവൻ സംസാരിച്ചു തുടങ്ങി..

ഭംഗി വാക്കുകൾ വേണമെന്നില്ല… കർണ്ണൻ കുറച്ചു കടുപ്പത്തിൽ തന്നെ പറഞ്ഞു…

വേണ്ടിവരും… കർണാ പ്രത്യേകിച്ചും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ,, ഭംഗി വാക്കുകളും ഔപചാരിതകളും വേണ്ടിവരും …..അമ്മയുടെ നാടിവിടെയാണ് എന്നല്ലാതെ എനിക്ക് ഈ നാടിനെ പറ്റിയോ നിങ്ങളെ പറ്റിയോ ഒന്നും വലിയ അറിവ് ഉണ്ടായിരുന്നില്ല,, കുറച്ചുകാലം മുൻപ് വരെ…… അറിഞ്ഞപ്പോൾ വരണമെന്നും വന്നു കാണണമെന്നും പലപ്പോഴും കരുതിയതാണ് …പക്ഷേ എന്തോ ഒന്ന് എന്നെ പിന്നിലേക്ക് വലിച്ചിരുന്നു അതൊരു സത്യമാണ്….

ഇപ്പോഴെങ്കിലും വന്ന് കണ്ടല്ലോ???? സന്തോഷം…. കർണൻ പറഞ്ഞു..

അങ്ങനെയല്ല കർണാ, നീ അറിയാത്ത ഒരു പിടി കാര്യങ്ങൾ ഉണ്ട് ….ഞാൻ പോലും മറക്കാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ….. അത് എന്നെ ഇവിടേക്ക് വരുന്നതിൽ നിന്നും പലപ്പോഴും തടഞ്ഞു ….പക്ഷേ എന്നെങ്കിലും അമ്മ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ തീർച്ചയായും വരുമായിരുന്നു…. പക്ഷേ അമ്മയ്ക്കും ഞാൻ ഇവിടേക്ക് എത്തുന്നതിൽ താല്പര്യമില്ല എന്ന് എനിക്ക് മനസ്സിലായി  ..അതും ഒരു കാരണമാണ് …

ഇരുവരും കുറച്ചുനേരം നിശബ്ദരായി അകലേക്ക് നോക്കി നിന്നു ….

കർണനാണ് ആ നിശബ്ദത മുറിച്ചത് ….നിൻറെ പിതൃത്വം അതാണോ നിന്നെ വരുന്നതിൽ നിന്നും തടഞ്ഞത് ?????

ദേവൻ കർണ്ണനെ അത്ഭുതത്തോടെ നോക്കി …

എനിക്കറിയാം ദേവ… എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ,,,നിന്റെ അപ്പച്ചിയുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ ഉണ്ടെന്ന് അവൻ നിൻറെ കൂടപ്പിറപ്പ് ആണെന്ന്… ഒരുനാൾ അവൻ വരുമെന്നും അപ്പോൾ അവനെ വിട്ടു കളയരുത് എന്നും… ആ കൂടപ്പിറപ്പ് നീയാണെങ്കിൽ നിൻറെ ജീവൻറെ ഒരു പാതി ദേവലോകം തറവാട്ടിലെ ഭദ്ര…….

നിർത്തു……കർണ്ണാ!!!!!! ദേവൻറെ അലർച്ചയിൽ ഒരു നിമിഷം കർണൻ നടുങ്ങി നിന്നുപോയി….

ദേവൻറെ പിതൃത്വം അതിന് ഒരേയൊരു അവകാശിയെ ഉള്ളൂ….. അത് അമരാവതിലെ രാജശേഖര മന്നാടിയാർ ആണ്…. അവിടെ മറ്റൊരാളുടെ പേര് ചേർക്കാനുള്ള സാഹസം നീ കാട്ടരുത് കർണ്ണാ… അത് നിനക്ക് നല്ലതിനാവില്ല…. വല്ലാത്ത ഒരുറപ്പോടെ കർണ്ണന് നേരെ നോക്കി ദേവൻ പറഞ്ഞു….

Updated: April 12, 2023 — 10:55 pm

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good ? part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    ???

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.