അമർനാഥ് ഗ്ലാസിൽ ഒഴിച്ച മദ്യം അവിടെ അടുത്തുണ്ടായിരുന്ന വാഷ്ബേസിനിലേക്ക് കമഴ്ത്തി കളഞ്ഞു…..
hope that ,the day will come soon.. നമ്മൾ ഒരുമിച്ച് ചിയേഴ്സ് പറയുന്ന ഒരു ദിനം.. അമർനാഥ് പറഞ്ഞു…
ശേഷം വൈഗയും അമർനാഥും ആ റൂമിന് പുറത്തേക്ക് നടന്നു….
വൈഗ മാഡം… സമർ പിന്നിൽ നിന്നും വിളിച്ചു …
വൈഗ തിരിഞ്ഞ് സമറിനെ നോക്കി…. എനിക്കറിയാം എന്നെ ഇവിടെ എത്തിച്ച ഈ ബുദ്ധി മാമിൻറെ തലയിൽ നിന്നും വന്നതാണെന്ന് ……ബ്യൂട്ടി വിത്ത് ബ്രെയിൻ… It’s a great combination… സമർ പറഞ്ഞു.
It’s deadly…toooo വൈഗ ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അമറിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി..
ഹോട്ടലിലെ സിസിടിവി ക്യാമറയിൽ നമ്മുടെ രണ്ടുപേരുടെയും മുഖം പതിഞ്ഞിട്ടില്ല അമർ???? വൈഗ അമർനാഥനോട് ചോദിച്ചു???
നല്ല വ്യക്തമായി പതിഞ്ഞിട്ടുണ്ട്…
അപ്പോൾ അവൻറെ പവർഫുൾ പേഴ്സൺ നമ്മേ തേടി വന്നു കൊള്ളും …ജസ്റ്റ് വെയിറ്റ് അണ്ടിൽ ദാറ്റ്….
************************************
ഇന്ന് വൈകിട്ട് തന്നെ പോകണമെന്നോ??? അതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തോന്നാൻ??? വൈദേഹി ദേവനോട് ചോദിച്ചു..
വൈകിട്ട് പാലക്കൽ വരെ ഒരുമിച്ചു പോകണം എന്ന് ദേവൻ പറഞ്ഞതിനെ ചൊല്ലിയുള്ള സംസാരമാണ് അവിടെ നടക്കുന്നത്.
നിനക്കറിയാമല്ലോ ,അവൻ എൻറെ അമ്മാവൻറെ മകനാണ്.. വന്നപ്പോൾ തൊട്ട് അവിടെ പോകണം എന്ന് കരുതിയതാണ്.. പല പ്രശ്നങ്ങളായി അങ്ങോട്ടേക്കുള്ള യാത്ര നടന്നില്ല..
അതുമാത്രമല്ല വേറെ എന്തോ കാരണം കൂടിയുണ്ട് ???വൈദേഹി ആലോചിച്ചുകൊണ്ട് പറഞ്ഞു.
ഉണ്ട് …മറ്റൊരു കാരണം കൂടിയുണ്ട് പക്ഷേ അത് പറഞ്ഞു കഴിഞ്ഞ് ഇവിടെ ഒരു സീൻ ഉണ്ടാക്കാൻ നീ നിൽക്കരുത് ….ദേവൻ അഡ്വാൻസായി പറഞ്ഞു .
എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയോടെ വൈദേഹി ദേവനെ നോക്കി…
നീ രാവിലെ ചോദിച്ചില്ലേ കൂമൻ പാറയിൽ നിന്നും കണ്ടെത്തിയ മറ്റേ മൃതദേഹം ആരുടേതാണ് എന്ന്???? അത് അനന്തൻേറതാണ് …നിൻറെ അമ്മാവൻറെ …..അനിരുദ്ധനെ കൊന്നതിലും വളരെ മൃഗീയമായി അയാളെ ആരോ കൊന്നു… ശേഷം അവിടെ കൊണ്ട് ഇടുകയായിരുന്നു… അതിനെപ്പറ്റി അവനോട് ഒന്ന് ചോദിക്കണം.. അതിനും കൂടിയാണ് ഈ യാത്ര…
ദേവൻ വൈദേഹിയുടെ മുഖത്തേക്ക് നോക്കി… അവളുടെ മുഖത്ത് ചെറിയ രീതിയിലുള്ള വിഷാദത്തിന്റെ നിഴലുകൾ കണ്ടപ്പോൾ തന്നെ ദേവൻ പറഞ്ഞു, അമ്മാവൻറെ പേരും പറഞ്ഞ് കരയാനാണ് നിൻറെ ഭാവമെങ്കിൽ.. മകൻറെ സ്വഭാവം അറിയാമല്ലോ???? അതിൽ നിന്നും ഒട്ടും മോശമായിരുന്നില്ല അമ്മാവന്റെയും… അറിഞ്ഞുകൊണ്ടുതന്നെ ആരോ പണി കൊടുത്തതാണ്… അയാൾ ജീവനോടെ ഈ തറവാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ അയാൾക്കൊരു പണി വെച്ചിരുന്നതാണ്… അത് ഇങ്ങനെയായി എന്നോർത്താൽ മതി ….
ആര്യ ….ആര്യയോട് പറയണ്ടേ???? വൈദേഹി ചെറിയ വിഷമത്തോടെ ദേവനോട് ചോദിച്ചു.
ഈ കുറച്ചുനാൾ കൊണ്ട് തന്നെ ആര്യയുമായി വല്ലാത്തൊരു ആത്മബന്ധം വളർത്തിയെടുത്തിരുന്നു വൈദേഹി..
വേണ്ട …അവളിപ്പോൾ ഒന്നും അറിയേണ്ട.. ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാം എല്ലാവരും അറിയും… അക്കൂട്ടത്തിൽ അറിഞ്ഞാൽ മതി അവളും… ഇതറിയുമ്പോൾ അവളോടൊപ്പം കാണണം നീ… ഒരിക്കലും അവിടെ ഒറ്റയ്ക്ക് ആക്കരുത്.
വൈകിട്ട് അമ്പലത്തിലേക്ക് എന്ന പേരിൽ ദേവനും വൈദേഹിയും കൂടി പാലക്കലേക്ക് പുറപ്പെടാനായി ഇറങ്ങി…. അവർ ഇരുവരെയും ഭദ്രൻ തറവാടിന്റെ മുകളിലെ മട്ടുപ്പാവിൽ നിന്നും നോക്കി നിന്നു… ദേവനെ കാണുമ്പോഴെല്ലാം തൻറെ ഹൃദയം വല്ലാതെ പിടയ്ക്കുന്നത് ഭദ്രന് അസ്വസ്ഥമാക്കി ….എന്തോ പറഞ്ഞറിയിക്കാനാകാത്ത ഒരു ബന്ധം അവനോട് തോന്നുന്നു ,,,ആ മുഖത്തിന് ലക്ഷ്മിയുടെ മുഖവുമായി സാദൃശ്യം ഉണ്ടോ??? താനുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ,, എന്നീ ചിന്തകളാണ് എപ്പോഴും മനസ്സിലേക്ക് കടന്നു വരുന്നത്… അവനെ പറ്റിയുള്ള ചിന്തകൾക്ക് കടിഞ്ഞാൺ ഇടാൻ സാധിക്കുന്നില്ല… അറിയണം… അവൻ ആരാണെന്ന് ….ഭദ്രൻ മനസ്സിന് ഉറപ്പിച്ചു…
ദേവനും വൈദേഹിയും കാറിൽ കയറി പാലയ്ക്കലേക്ക് പുറപ്പെട്ടു…. വൈകുന്നേരം ആയതുകൊണ്ട് തന്നെ വൈഗ അവിടെ കാണില്ല, എന്ന് ദേവന് ഉറപ്പുണ്ടായിരുന്നു …വൈദേഹി ദാവണി ആയിരുന്നു ധരിച്ചത് ദേവന് ഡെനിമിൻെറ ബ്ലൂ ഷർട്ടും നീലക്കരയുള്ള മുണ്ടുമായിരുന്നു വേഷം… പാലക്കൽ അർജുനനെ കരിമ്പും പനമ്പട്ട വെട്ടിയിട്ടു കൊടുക്കുന്നത് നോക്കി നിൽക്കുകയായിരുന്നു കർണ്ണൻ അപ്പോഴാണ് അവിടേക്ക് ഒരു കാർ വന്നു നിന്നത് .
അതിൻറെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ദേവൻ പുറത്തേക്കിറങ്ങി… കോഡ്രൈവർ സീറ്റിൽ നിന്നും വൈദേഹിയും ….അവിടെ എത്തിയപ്പോൾ മുതൽ വൈദേഹിക്ക് വല്ലാത്ത പരിഭ്രമം തോന്നി തുടങ്ങിയിരുന്നു കാരണം കർണ്ണനെ അറിയാം എന്നല്ലാതെ ഒരു മുഖാമുഖത്തിന് ഇന്നേവരെ വഴിയൊരുങ്ങിയിട്ടില്ല ….പിന്നെ ദേവലോകം തറവാട്ടിൽ കർണ്ണനെ കുറിച്ച് ഉയർന്ന കേട്ടതൊന്നും അത്ര സുഖമുള്ള കാര്യങ്ങളും ആയിരുന്നില്ല …..അതുകൊണ്ടുതന്നെ കുട്ടിക്ക് ചെറിയ രീതിയിൽ കർണ്ണനെ ഭയമായിരുന്നു…
അവർ വന്നത് കണ്ട് കർണൻ തിരികെ പൂമുഖത്തേക്ക് നടന്നു …ദേവനും പതിയെ അവന് നേർക്ക് ചുവടുവെച്ചു …വൈദേഹി ദേവൻറെ നിഴൽ എന്നപോലെ പിന്നിൽ തന്നെയുണ്ട് …കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയ ലക്ഷ്മി ,ദേവനിൽ മറ്റൊരു കർണ്ണനെ കണ്ടു ..അത്രയ്ക്ക് ഗാംഭീര്യവും തലയെടുപ്പും ഉള്ള ഒരാളെ ലക്ഷ്മി അതിനു മുൻപ് കണ്ടിട്ടില്ലായിരുന്നു ,കർണൻ ഒഴികെ….
അവർ ഇരുവരും പൂമുഖത്ത് മുഖാമുഖം വന്നു നിന്നു …ദേവൻറെ മുഖത്ത് ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു …അത് മെല്ലെ കർണന്റെ മുഖത്തേക്കും പടർന്നു…. പിന്നിൽ മറഞ്ഞുനിന്ന വൈദേഹിയെ കർണ്ണൻ കൈയ്യെടുത്ത് വിളിച്ചു… അവൾ ചെറിയൊരു പരിഭ്രമത്തോടെ ദേവനെ നേരെ ഒരു നോട്ടം അയച്ചു,, അതിനു മറുപടിയെന്നോണം ഒന്ന് പുഞ്ചിരിച്ചു കാണിച്ച ശേഷം അവളുടെ മുന്നിൽ നിന്നും ദേവൻ മെല്ലെ ഒതുങ്ങി നിന്നു,, അവൾക്ക് മുന്നോട്ടേക്ക് വഴിയൊരുക്കുന്ന വണ്ണം …വൈദേഹി മെല്ലെ കർണന്റെ അടുത്തേക്ക് ചെന്നു.
സുഖമല്ലേ മോളെ ???കർണ്ണൻ അവളുടെ തലയിൽ തഴുകികൊണ്ട് ചോദിച്ചു… അപ്പോൾ ഞെട്ടിയത് ലക്ഷ്മിയാണ് .കർണ്ണൻ ആദ്യമായാണ് മറ്റൊരു പെൺകുട്ടിയോട് ഇത്രയും വാത്സല്യത്തോടെ പെരുമാറുന്നത്… അവൾക്ക് ചെറിയൊരു ഡൗട്ട് അടിച്ചു, ഇനി ഞാൻ അറിയാതെ എനിക്കൊരു സഹോദരി ????ആവില്ല …അവൾ തന്നെ അതിനൊത്തരവും കണ്ടെത്തി.
പലപ്പോഴായി വൈദേഹിയെ അവളും കണ്ടിട്ടുണ്ട്… ദേവലോകത്തെ ആണെന്ന് അവൾക്കറിയാം …അതുപോലെ കുറെ നാളായി കാണാനില്ല എന്ന വിവരവും പലരും പറഞ്ഞു അവൾ അറിഞ്ഞിരുന്നു ..പക്ഷേ അവളോട് ഏട്ടന് എന്താണ് ഇത്ര അടുപ്പം എന്ന് മാത്രം അവൾക്ക് മനസ്സിലായില്ല…. ഇനി വൈഗേച്ചിയെ തേക്കാനുള്ള പ്ലാൻ വല്ലതുമാണോ ???പറ്റില്ല പറ്റില്ല… വൈഗേച്ചിയെ ഞാനെൻറെ ഏട്ടത്തിയമ്മയായി ഫിക്സ് ചെയ്തതാണ്…. ഒരു നിമിഷംകൊണ്ട് അവരുടെയുള്ളിൽ ഈ വക ചിന്തകൾ എല്ലാം കടന്നുവന്നു ….
സുഖമാണ് …വൈദേഹി മെല്ലെ മൊഴിഞ്ഞു…
ഒരു സ്വപ്നമായി കണ്ടു മറന്നു കളയണം ..കഴിഞ്ഞതെല്ലാം… കർണൻ അവളെ തലോടിക്കൊണ്ട് പറഞ്ഞു.
വൈദേഹി ഒരു അമ്പരപ്പോടെ കർണനെ നോക്കി ..അവൾക്കൊരു പുഞ്ചിരി നൽകിയശേഷം കർണ്ണൻ കൈകാട്ടി ലക്ഷ്മി അടുത്തേക്ക് വിളിച്ചു…
ഇതെൻറെ അനിയത്തിക്കുട്ടിയാ… ലക്ഷ്മി മോളെ. വൈദേഹിയെ അകത്തേക്ക് കൂട്ടിക്കോളൂ ..മോളുടെ കൂട്ടകാരിയെ പോലെ അല്ലെങ്കിൽ അനിയത്തിയെ പോലെ കണ്ടാൽ മതി…
എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.
പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun
ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ
അടുത്ത പാർട്ട് ഉടനെ ഒന്നും ഇല്ലേ
മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം
ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല
…….Vlad
Next part enna broiii,
Good ? part weighting for next part.
Very good waiting for next part
എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?
എന്താണ് saho എഴുത്തു പോസ്റ്റിങ്ങ് ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ
Super excited!!!! Waiting!!!!
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ
Superb mannn
സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.
???
കുറച്ചു പേജ് കൂട്ടമയിരുന്ന്
ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു
സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?
Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??
കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി
Vere level
❣️❣️❣️❣️
എന്തെ ഇത്രേം താമസിച്ചത്
അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ
ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്
വന്നല്ലോ വനമാല