ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 561

എന്താണ് ഉദ്ദേശം ???കൈകൾ മുന്നിലായി പിണച്ചു കെട്ടി തന്റെ മുന്നിൽ നിൽക്കുന്നവരോട് ആയി ദക്ഷ ചോദിച്ചു .

ഒരു കൂസലും ഇല്ലാതെ തങ്ങളുടെ മുന്നിൽ വന്നു നിൽക്കുന്ന ദക്ഷയെ തെല്ലൊരു അമ്പരപ്പോടെ അവർ നോക്കി…

ആദ്യത്തെ പതർച്ച വിട്ടൊഴിഞ്ഞ ശേഷം രണ്ടുപേരിൽ ഒരാൾ ഒരു മൊബൈൽ ദക്ഷയ്ക്കു നേരെ കാട്ടി ….അതിൽ ദേവനോടൊപ്പം നിൽക്കുന്ന ദക്ഷയുടെ ഫോട്ടോയുണ്ടായിരുന്നു… ഇവനോടൊപ്പം ഉള്ള മാഡത്തിന്റെ ചുറ്റിക്കറങ്ങൽ അങ്ങവസാനിപ്പിക്കണം…

മാഡം…. അപ്പോൾ ബഹുമാനമൊക്കെയുണ്ട്…. കണ്ടിന്യൂ ..

നിർത്തിയില്ലെങ്കിൽ ഇവനെ തീർക്കാനാണ് ഓർഡർ…. വെറുതെ എന്തിനാണ് മാഡം ഒരുത്തന്റെ ജീവൻ കളയുന്നത്… ഞങ്ങൾ പറയുന്നത് അങ്ങ് അനുസരിച്ചേക്ക്…..

അപ്പോഴേക്കും ട്രാഫിക് തടസ്സപ്പെട്ട് അവിടെ ഒരു ചെറിയ ഒരാൾക്കൂട്ടം കൂടാനായി തുടങ്ങിയിരുന്നു…. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടു ദക്ഷ തിരികെ തൻറെ വാഹനത്തിനിടത്തേക്ക് നടന്നു….

ആ മുന്നിൽ നിൽക്കുന്ന വണ്ടിയും അതിലെ ആൾക്കാരെയും വൈകിട്ട് എനിക്ക് നമ്മുടെ സ്ഥലത്ത് കിട്ടിയിരിക്കണം… വണ്ടിയിൽ കയറിയ ശേഷം പിറകിലായി വന്ന ഗാർഡുകളോട് തൻറെ ഇൻറർകോമിലൂടെ ദക്ഷ പറഞ്ഞു….
നകുൽ പറഞ്ഞതനുസരിച്ച് ദക്ഷയെ വാൺ ചെയ്യാൻ വന്നവരായിരുന്നു അത്……..

******************************
ദിനേശ് അണ്ണാ ….ഈ പെണ്ണ് ഏതാ???
തൃശ്ശൂരുള്ള ഒരു ഗുണ്ടാ നേതാവാണ് ദിനേശൻ …അവൻ പറഞ്ഞതനുസരിച്ച് ഒരു പെണ്ണിനെ ഭീഷണിപ്പെടുത്താനായി പാലക്കാട്ടേക്ക് പോയ സംഘത്തിലെ ആളാണ് അവനെ ഫോണിൽ വിളിച്ച് അലറി കരയുന്നത് …..

എന്തു പറ്റിയെടാ മണി ..അവിടെ എന്തൊക്കെയാ നടക്കുന്നത്…. നാസറെവിടെ ???ഫോണിലൂടെ വെടിയൊച്ചയും മറ്റും കേട്ട് ദിനേശൻ മണിയോട് ചോദിച്ചു…

ഇവിടെ മൊത്തം പ്രശ്നമാണ്… ആ പെണ്ണിൻറെ കയ്യിൽ തോക്ക് ഒക്കെ ഉണ്ട്… നാസറിക്കയും സുബൈറും വെടികൊണ്ട് മുന്നിൽ കിടപ്പുണ്ട് ….ഞങ്ങൾ വാനിനപ്പുറത്ത് വെടിയേൽക്കാതെ ഒളിച്ചിരിക്കുകയാണ് …എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ ഞങ്ങളുടെ ശവം കൂടി അണ്ണന് കാണേണ്ടിവരും… പെട്ടെന്ന് മണിയുടെ അലറി കരച്ചിലോട് കൂടി ആ കോൾ കട്ടായി…

ദിനേശ് ഉടനെ തന്റെ വലംകൈയായ കരടി ബിജുവിനെ വിളിച്ചു….
എടാ ആരാണ് ആ പെണ്ണുങ്ങളെ ഭീഷണിപ്പെടുത്താനുള്ള കൊട്ടേഷൻ തന്നത് ????ദിനേശ് കുറച്ച് കോപത്തോടെ ചോദിച്ചു.

എന്തു പറ്റി അണ്ണാ ???

പറ്റിയത് നിൻറെ അമ്മയുടെ….. ആരാണ് എന്ന് പറയടാ… ദിനേശ് പൊട്ടിത്തെറിച്ചു …

മംഗലാപുരത്തുള്ള നമ്മുടെ ഒരു കക്ഷിയാ …..കേരളത്തിൽ ഇതുപോലെ എന്തെങ്കിലും വർക്കുണ്ടെങ്കിൽ എന്നോട് പറയും… പിന്നെ കാശ് കൃത്യമായതുകൊണ്ട് ഡീറ്റെയിൽസ് ഒന്നും ചോദിക്കാറില്ല …ഇപ്പോൾ എന്തു പറ്റി അണ്ണാ ????

അണ്ണൻെറ    കു**** …..
പാലക്കാട്ടുപോയ രണ്ടെണ്ണം വെടികൊണ്ട് അവിടെ കിടപ്പുണ്ട്….. ബാക്കിയുള്ളവർ തിരിച്ചുവരുമോ എന്തോ ?????ആട്ടെ കൊച്ചിയിലേക്ക് പോയവരുടെ കാര്യം എന്തായി????

അവരെ ഞാൻ വിളിച്ചിരുന്നു …കാര്യം നടത്തി എന്നാണ് പറഞ്ഞത് …പക്ഷേ ഇപ്പോൾ വിളിച്ചിട്ട് കിട്ടുന്നില്ല.. ഒരുപക്ഷേ ഫോണ് ഓഫ് ചെയ്തിട്ട് വെള്ളമടിയോ മറ്റോ ആയിരിക്കും… ഞാൻ കുറച്ചു കഴിഞ്ഞ് ഒന്നുകൂടി വിളിച്ചു നോക്കാം…

നീ പെട്ടെന്ന് പാലക്കാട് ഉള്ള ഏതെങ്കിലും ടീമിനെ വിളിച്ച് അവരെ ഒന്ന് നോക്കാൻ പറ ….അതും പറഞ്ഞു ദിനേശൻ മുന്നിലിരുന്ന ഒരു കുപ്പി വാറ്റുചാരായം അപ്പാടെ എടുത്ത് വായിലേക്ക് കമിഴ്ത്തി .

ഈ സമയം രാമപുരം…. തന്റെ മുന്നിൽ കിടക്കുന്ന വാനിലെ ഓരോ ഇഞ്ചും ഷൂട്ട് ചെയ്തു തകർക്കുകയായിരുന്നു വൈഗ….. പാലക്കൽ നിന്നും തിരികെ തറവാട്ടിലേക്ക് പോകുന്ന വഴിയാണ് അവളുടെ മുന്നിലേക്ക് ഒരു വാൻ കയറ്റി നിർത്തിയത്… വാനിൽ നിന്ന് പുറത്തിറങ്ങിയവൻ ആദ്യം അവളെ ഒന്ന് ഉപദേശിച്ചു …മറ്റൊന്നുമല്ല കർണനെ മറക്കാൻ ….പിന്നീട് ഒരു ഭീഷണിയും കർണ്ണനെ ഭൂമിക്ക് മേല്‍ വെക്കില്ല എന്ന് …

അതും പറഞ്ഞ് തിരികെ വാനിലേക്ക് കയറാൻ പോയവന്റെ മുട്ടിന്റെ ചിരട്ട പൊട്ടിച്ചുകൊണ്ട് അടുത്ത നിമിഷം തന്നെ രണ്ടു വെടിയുണ്ടകൾ കടന്നു പോയിരുന്നു …..അതുകണ്ട് അവളെ തടയാനായി പുറത്തിറങ്ങിയ അടുത്തയാളുടെ തുടയിലും വയറിലും വെടിയുണ്ട ആഴ്ന്നിറങ്ങി….. അപ്പോഴേക്കും ബാക്കിയുള്ളവർ വെടിയുണ്ടയിൽ നിന്നും രക്ഷപ്പെടാനായി വാനിന് പിന്നിലായി അഭയം പ്രാപിച്ചിരുന്നു..

വൈഗ ദേഷ്യം തീരാതെ വാനിന്റെ ചില്ലുകളെല്ലാം വെടിവെച്ച് തകർത്തു …ഒരു മാഗസിൻ കാലിയായപ്പോൾ അടുത്തത് ലോഡ് ചെയ്തു വീണ്ടും ഷൂട്ട് ചെയ്തു …ശേഷം അവൾ വാനിന്റെ പിന്നിലേക്ക് നടന്നു …അവിടെ രണ്ടുപേർ പതുങ്ങി ഇരിപ്പുണ്ടായിരുന്നു ,അതിൽ ഒരുവൻ ഫോൺ ചെയ്യുകയായിരുന്നു,,,.. അടുത്ത ബുള്ളറ്റ് അവൻറെ കൈയും ഫോണും തകർത്തുകൊണ്ടാണ് കടന്നുപോയത് …അവൻറെ അറ്റുപോയ കൈവിരൽ തൊട്ടടുത്തിരുന്നവന്റെ മുഖത്തേക്കാണ് തെറിച്ചു വീണത്… അതുകണ്ട് കൂടെയുണ്ടായിരുന്നവൻെറ ബോധവും പോയി ……

മണി താഴെ കിടക്കുന്ന തൻറെ മൊബൈലിലും രണ്ട് വിരൽ നഷ്ടപ്പെട്ട തന്റെ കയ്യിലേക്കും ഒരുമിച്ച് നോക്കി അലറി കരഞ്ഞു… വൈഗ തോക്ക് ചുണ്ടിന് കുറുകെ വെച്ച് കരയരുതെന്ന് ആംഗ്യം കാണിച്ചു …അവൻ മെല്ലെ കരച്ചിൽ അടക്കി പേടിയോടെ അവളെ നോക്കി.

ആരാ നിന്നെയൊക്കെ ഇങ്ങോട്ട് പറഞ്ഞയച്ചത് ???

അവൻ ഒരു രക്ഷയ്ക്കായി നാലുപാടും പരതി….
വൈഗ അവളുടെ കയ്യിലിരുന്ന പിസ്റ്റൽ മണിയുടെ നെറ്റിയിലായി മുട്ടിച്ചു… തുടരെത്തുടരെയുള്ള ഷൂട്ടിംഗ് കാരണം തോക്കിന്റെ ബാരൽ പഴുത്തിരുന്നു …അത് മണിയുടെ നെറ്റി പൊളിച്ചു .

അവൻ ഉച്ചത്തിൽ പറഞ്ഞു ..പറയാം ..പറയാം..

എന്നാൽ അതങ്ങ് പറഞ്ഞാൽ പോരെ ???വൈഗ അവനെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു ….

കരടി ..കരടി ബിജു പിന്നെ ദിനേശൻ…

ഉറപ്പാണല്ലോ …അല്ലേ ???അവൾ ആ തോക്ക് ഒന്നുകൂടി അവൻറെ തലയിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

സത്യം ..അമ്മയാണെ സത്യം ..അവൻ പേടിച്ചു കൊണ്ട് പറഞ്ഞു …

ഇവന്മാർ എവിടെയുള്ളതാ???

തൃശ്ശൂർ ….അവൻ പെട്ടെന്ന് തന്നെ ഉത്തരവും നൽകി .

ഗുഡ് ,,,ഇങ്ങനെ ചോദിക്കുന്നതിനു മുന്നേ തന്നെ ഉത്തരവും വരണം.. വൈഗ ഗൺ അവൻറെ തലയിൽ നിന്നെടുത്ത് കവിളിൽ ആയി തട്ടിക്കൊണ്ടു പറഞ്ഞു …
അവൻ പേടിച്ച് തലയാട്ടി …

അപ്പോൾ അങ്ങനെ?? നിങ്ങൾ തന്നെ തിരിച്ചു പോകില്ലേ… അതോ ഞാൻ പാഴ്സൽ ചെയ്യണോ???

വേണ്ട മാഡം പൊയ്ക്കോളൂ…

അവൾ ഒന്ന് ചിരിച്ചുകൊണ്ട് തൻറെ വണ്ടിയിലേക്ക് കയറി ഫോണെടുത്ത് അമർനാഥിനെ വിളിച്ചു …

എന്താടി കാര്യം??? ഫോണെടുത്തുടനെ അമർനാഥ് ചോദിച്ചു..

എടാ നിനക്ക് ഒരു കരടി ബിജുവിനെയും ദിനേശനേയും അറിയാമോ? തൃശ്ശൂരുള്ള….

Updated: April 12, 2023 — 10:55 pm

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good ? part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    ???

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.