ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 561

ഇത് രണ്ടും ഒന്നുതന്നെയല്ലേ ??ദേവൻ രണ്ട് ഫോട്ടോഗ്രാഫുകളും കർണ്ണന് നേരെ കാട്ടിക്കൊണ്ട് ചോദിച്ചു…

രണ്ടും സെയിം ഫോട്ടോ ഗ്രാഫ് തന്നെയാണ് പക്ഷേ എടുത്തത് 2 സ്ഥലങ്ങളിൽ വച്ചാണ് എന്ന് മാത്രം.. ഇത് കൂമൻ പാറയിലെ ചെക്പോസ്റ്റിലെ സിസിടിവിയിൽ നിന്ന് കിട്ടിയത് ..പക്ഷേ ഇത് ഒരു ദിവസം മുന്നേ പറമ്പിക്കുളം ഔട്ടർ ഫോറസ്റ്റിന്റെ ചെക്ക് പോസ്റ്റ് നിന്ന് ലഭിച്ചതാണ് …അനന്തന്റെ ഫോണിലെ ലാസ്റ്റ് ലൊക്കേഷനും അവിടെയാണ് സൂചിപ്പിക്കുന്നത്… പിന്നെ ജീപ്പിൻറെ നമ്പർ ഫേക്ക് ആണ് ,അതൊരു ഓട്ടോറിക്ഷയുടെ നമ്പർ ആണ് .

ദേവൻ അപ്പോഴും ആ ഫോട്ടോഗ്രാഫ് മാറിമാറി നോക്കുകയായിരുന്നു ,എന്തെങ്കിലും ക്ലൂ കിട്ടുന്നതിനുവേണ്ടി …

പിന്നെ ആ ബൈക്കിന്റെ നമ്പർ വ്യക്തമല്ല …ചിലപ്പോൾ അത് ഒറിജിനൽ ആയിരിക്കും ..കർണ്ണൻ പറഞ്ഞു .

തൻറെ വഴി കുറച്ചു കൂടി എളുപ്പമായിരിക്കുന്നു സമർ സ്ഥാപിച്ച ക്യാമറകളിൽ ആ ബൈക്കിൽ വന്നവന്റെയോ ജീപ്പിൽ എത്തിയവന്റെയോ മുഖം പതിഞ്ഞിട്ടുണ്ടെങ്കിൽ…. ദാറ്റ്സ് എ ഷോട്ട് ….

നീ എന്താണ് ആലോചിക്കുന്നത്??? കർണ്ണൻ ദേവനോട് ചോദിച്ചു.

ദേവൻ സമർ അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ച കാര്യവും മറ്റും കർണ്ണനോട് പറഞ്ഞു… പറഞ്ഞ കൂട്ടത്തിൽ വൈഗയും അമർനാഥും സമറിനെ പൊക്കിയ കാര്യവും അവൻ സൂചിപ്പിച്ചു…

അത് കേട്ട് കർണ്ണൻ ഉറക്കെ ചിരിച്ചു …അവൾ അതല്ല അതിനപ്പുറവും ചെയ്യും …ദേവൻ കർണ്ണനെ കൂർപ്പിച്ച് നോക്കി …

നീ നോക്കി പേടിപ്പിക്കേണ്ട ,,ഞാൻ ഉള്ള കാര്യമാ പറഞ്ഞത് …നിൻറെ പെങ്ങൾ ആയതുകൊണ്ട് പറയുകയല്ല …കാഞ്ഞ ബുദ്ധിയാണ് അവൾക്ക് …ഒടുക്കത്തെ ധൈര്യവും ,ഔചിത്യ ബോധം ആണെങ്കിൽ പിന്നെ തീരെ ഇല്ല.

അനുഭവത്തിൽ നിന്നായിരിക്കും?? കർണ്ണനെ കളിയാക്കിക്കൊണ്ട് ദേവൻ പറഞ്ഞു.

പോടാ ..പോടാ… അല്ല സമറിനടുത്തേക്ക് നീ പോകുന്നില്ലേ??? അവർ നിന്നെ എക്സ്പെക്ട് ചെയ്യുന്നുണ്ടാകും…. സമർ അവർക്കൊരു ശത്രുവല്ല, അതുകൊണ്ടുതന്നെ അവനവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ ഇടയില്ല…

ഞാൻ അവരുടെ അടുത്തേക്ക് പോകാനുള്ള സമയമായില്ല ….

പിന്നെ???

മറ്റൊരാൾ പോകും …അവർ ആരും പ്രതീക്ഷിക്കാത്ത ഒരാൾ…

അതാര് ???

അതൊക്കെ സസ്പെൻസ് ആണ് മോനെ …ദേവൻ പുഞ്ചിരിയോടെ പറഞ്ഞു .

അവൻറെ ഒരു സസ്പെൻസ്… കർണ്ണൻ കൈ ജീപ്പിൻറെ ബോണറ്റിനായി അടിച്ച ശേഷം തുടർന്നു…
എനിക്ക് നിന്നെ കൊണ്ടും ഒരു ആവശ്യമുണ്ട് ….കർണ്ണൻ അവൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്ത് ദേവനെ നേരെ നീട്ടി …..

ദേവൻ അത് വാങ്ങി ഓടിച്ചു വായിച്ചു …ഇതെന്താ????

അച്ഛൻറെ ഡയറിയിൽ നിന്നും ലഭിച്ചതാണ് …ആദ്യം ഒന്നും ഇത് എന്താണെന്ന് എനിക്കും മനസ്സിലായില്ല… പിന്നീട് ഞങ്ങളുടെ ഓഡിറ്ററെ കാണിച്ചപ്പോഴാണ് അയാൾ പറഞ്ഞത് ,ഒരുപക്ഷേ ഇത് ഫയലുകളുടെ നമ്പർ ആയിരിക്കുമെന്ന്…. അച്ഛൻ മരിക്കുന്നതിന് മുൻപ് കുറെ നാൾ ദേവലോകം ഹോസ്പിറ്റലിനെ പറ്റി തന്നെയായിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നത്… അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുപോലെ അച്ഛന് തോന്നിയിട്ടുണ്ടാവണം….

നീ പറഞ്ഞു വരുന്നത് അമ്മാവൻറെ മരണത്തിന് ദേവലോകം തറവാടുമായി എന്തെങ്കിലും ബന്ധം ????

ഊഹമല്ല ദേവാ അത് സത്യമാണ്… അച്ഛൻറെ മരണവുമായി ആ തറവാട്ടിലെ ആർക്കോ ബന്ധമുണ്ട്… ഇതൊരു പക്ഷേ ദേവലോകം ഹോസ്പിറ്റലുകളിലെ അല്ലെങ്കിൽ തറവാട്ടിന്റെ മറ്റു ബിസിനസുകളുമായോ ബന്ധപ്പെട്ട ഏതെങ്കിലും ഫയലുകളുടെ നമ്പർ ആയിരിക്കാം ….

നീ ഇതിനെപ്പറ്റി അന്വേഷിച്ചില്ല??? ദേവൻ കർണ്ണനോട് ചോദിച്ചു.

അന്വേഷിച്ചു …എൻറെ രണ്ടുമൂന്നു പേരെ ഞാൻ ഹോസ്പിറ്റലുകളിലും അതുപോലെ ദേവലോകം ഗ്രൂപ്പിൻറെ ചില സ്ഥാപനങ്ങളിലും നിർത്തിയിട്ടുണ്ട്.. അവിടുത്തെ ജീവനക്കാരായി തന്നെ …അവർ നന്നായി പരിശ്രമിച്ചതുമാണ്, പക്ഷേ ഈ നമ്പറുള്ള ഫയലുകൾ അവിടെയില്ല …അതാണ് എനിക്ക് സംശയം കൂടാനുള്ള കാരണവും… ഇതിന് മുൻപുള്ള ഫയലുകളും ശേഷമുള്ള ഫയലുകളും ഹോസ്പിറ്റലുകളിൽ ഭദ്രമാണ്… പക്ഷേ ഇവ മാത്രമല്ല….

ഇപ്പോൾ നീ ഇത് എനിക്ക് തന്നതിന് കാരണം???

കാരണം ……നിനക്ക് ഇത് തരാൻ കാരണം ,എനിക്ക് തോന്നി നിനക്ക് അതിന് കഴിയുമെന്ന് …കർണ്ണൻ അകലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

ശരി ഈ ഫയലുകൾ ദേവലോകം ഗ്രൂപ്പിൻറെ ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെങ്കിൽ അത് നിൻറെ കയ്യിൽ എത്തിയിരിക്കും ….അത് ഇനി ഇപ്പോൾ ദേവലോകം ഗ്രൂപ്പിൻറെ അസ്ഥിവാരം തോണ്ടി  പരിശോധിച്ചിട്ടാണെങ്കിലും…. പോരെ…. ദേവൻറെ മറുപടി കർണനിൽ ഒരു പുഞ്ചിരി വിരിയിച്ചു.

അതെ… ഒരു കാര്യം വിട്ടു പോയി… അന്ന് വൈദേഹിയെ ഉപദ്രവിച്ച മറ്റു മൂന്നു പേർ ആരൊക്കെയാണ്??? അനിരുദ്ധൻ അത് പറഞ്ഞില്ലേ????

Updated: April 12, 2023 — 10:55 pm

24 Comments

  1. എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്‌ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.

  2. പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun

  3. ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ

  4. അടുത്ത പാർട്ട്‌ ഉടനെ ഒന്നും ഇല്ലേ

    1. പ്രിൻസ് വ്ളാഡ്

      മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം

    2. ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല

      …….Vlad

  5. Next part enna broiii,

  6. Good ? part weighting for next part.

  7. Very good waiting for next part

  8. എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?

  9. എന്താണ് saho എഴുത്തു പോസ്റ്റിങ്ങ്‌ ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ

  10. Super excited!!!! Waiting!!!!

  11. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. സൂര്യൻ

    പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ

  13. Superb mannn

  14. നീലകുറുക്കൻ

    സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.

    ???

  15. കുറച്ചു പേജ് കൂട്ടമയിരുന്ന്

  16. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു

    സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?

  17. Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??

  18. കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി

  19. ലുയിസ്

    ❣️❣️❣️❣️

  20. എന്തെ ഇത്രേം താമസിച്ചത്
    അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ

    ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്

  21. സൂര്യൻ

    വന്നല്ലോ വനമാല

Comments are closed.