ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 698

Views : 50848

ഇലമുറിച്ചു രാവുണ്ണിയേട്ടന് കൊടുത്ത ശേഷം ഇളം തിണ്ണയിൽ ചെന്നിരുന്നു ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ട കാഴ്ചയാണ്. 

എല്ലാവരും സന്തോഷത്തിൽ ആറാടുമ്പോൾ ഞാൻ മാത്രമായിരിക്കും നനഞ്ഞ കോഴിയെ പോലെ ഒരു മൂലയിൽ ഒതുങ്ങി കൂടി ഇരിക്കുന്നത്.

 

രാത്രി ഓടി തളർന്നു ഒരുമൂലയിൽ ഇരിക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടി എത്തിയത് അല്ലിയെ അല്ല അഞ്ജലിയെ ആദ്യമായി കണ്ടാ ആ നിമിഷം ആണ്…

 

*************************

 

കോളേജ് ക്യാമ്പസിൽ തലയുയർത്തി നിൽക്കുന്ന വാകമരത്തിന്റെ തണലിൽ പറ്റിച്ചേർന്ന് ഉദയസൂര്യന്റെ കിരണങ്ങളിൽ നിന്നും ഒളിച്ചു നടക്കുവായിരുന്നു ഞാൻ….മഞ്ഞിന്റെ ഈർപ്പമേറ്റ് കിടക്കുന്ന പഴുത്ത ഇലകൾക്ക് മുകളിലൂടെ ഞാൻ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു….വിജനമായ വരാന്തയും ക്യാമ്പസും….

 

“””ഇന്ന് എന്താ….ക്ലാസ്സ്‌ ഇല്ലേ….. ഒരു പട്ടികുഞ്ഞിനെ പോലും കാണുന്നില്ലാലോ….”””

 

മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ എന്റെ ക്ലാസ്സിലേക്ക് കയറി….എല്ലാവരും അച്ചടക്കത്തോടെ ഇരിക്കുന്നു…

 

.”””ങേ ഇവർക്ക് എന്നെ ഇത്ര പേടിയോ….”””

 

ഞാൻ ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല….

 

പക്ഷെ ഒട്ടുമിക്ക്യവരും അമ്പരപ്പോടെ കുറച്ചു പേർ ചിരിയോടെയും എന്നെ തന്നെ വീക്ഷിച്ചു ഇരിക്കുവാണ്‌….

 

“”””ഇവരെന്താ ഇങ്ങനെ നോക്കുന്നെ… ന്നെ ആദ്യമായിട്ടാണോ ഇവറ്റകൾ കാണുന്നെ….”””

 

“”””ആരാ…..??? “”””

 

പെട്ടന്ന് ഒരു മൃദുലമായ ശബ്ദം കേട്ട് ഞാൻ തല ചരിച്ചു ഇടത്തേക്ക് നോക്കി…

 

ആ ശബ്ദത്തിന്റെ ഉടമയെ കണ്ടതും എന്റെ ഹൃദയത്തിൽ എന്തോ ഒന്ന് തറച്ചത് പോലെ….. വാലിട്ടെഴുതിയ പിടക്കുന്ന കരിങ്കൂവളമിഴികളും….കുങ്കുമം പടർന്ന പോലെ ചുവന്ന തുടുത്ത കവിൾ തടങ്ങളും….. പനിനീർപൂവിതൾ പോലെ രക്തവർണമാർന്ന അധരങ്ങളും… ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികളും….കുരുനിര പുരികവും….നീണ്ട നാസികയും….അതിലെ ചുവന്ന കല്ല് പതിപ്പിച്ച കടുക്മണി മൂക്കുത്തിയും… നെറ്റിയിൽ ചന്ദനത്തിനൊപ്പം കുങ്കുമവും..

Recent Stories

108 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com