ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 698

Views : 50848

ഇങ്ങോട്ടും മൊട…. എന്റെ സ്വഭാവത്തിന് പെണ്ണിനെ കാലേവാരി അടിച്ചു പോകേണ്ടതാണ് പക്ഷെ ഈ സാധനത്തിന്റെ മുഖത്ത് നോക്കുമ്പോൾ എന്തോ ഈ പണ്ടാരത്തിനോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നു….

“””””ദേവിയെ ഇതുവരെ ആരോടും ഇങ്ങനെ ഒരു ഫീൽ തോന്നിയിട്ടില്ലല്ലോ….””””

 

“”””അങ്ങോട്ട് മാറി നിക്കടി….അവള് ഞാനാരാന്നു അറിഞ്ഞാലേ… വഴി മാറോള്ളൂ….അവളുടെ കാട്ടികൂട്ടൽ കണ്ടാൽ തോന്നും എന്റെ കെട്ടിയോൾ ആണെന്ന്….”””””

 

ഞാൻ ഒരു ലോഡ് പുച്ഛവും ഒന്നര ലോഡ് പരിഹാസവും….ഒപ്പം അര ലോഡ് ദേഷ്യവും ഇറക്കികൊണ്ട് അങ്ങ് വെച്ചു കാച്ചി….

 

എന്റെ ദേഷ്യം കണ്ട് പെണ്ണ് ഒന്ന് പതറി… ആ കരികൂവള മിഴികളിൽ അൽപ്പം പരിഭ്രമം…!

 

“”””എന്താ… എന്താ ഇവിടെ പ്രശ്നം….””””

 

ക്ലാസ്സിലെ ശബ്ദം കേട്ട് വെറുതെ വായിനോക്കാൻ ഇറങ്ങിയ പ്രിൻസിപ്പാൾ അകത്തേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു…

 

“”””ഇയാളെ ഇപ്പൊ ഇങ്ങോട്ട് ആരാ വിളിച്ചത്….”””””

 

ഞാൻ മനസ്സിൽ മൊഴിഞ്ഞു….

 

“””എന്താ പ്രശ്നം….””””

 

അങ്ങേര് എന്റെ അരികിൽ വന്നുകൊണ്ട് ….അവളോട് ചോദിച്ചു 

 

“”””ഒന്നുമില്ല സാർ… ഈ പെണ്ണിന്… ഞാനാരാന്ന് അറിയണം….””””

 

ഞാൻ പുച്ഛത്തോടെ അവളെ നോക്കി അങ്ങേരോട് പറഞ്ഞു

 

“””ആദി….. നീ കോളേജ് ടോപ്പർ ആണെന്നും  വെച്ചു കൂടുതൽ വിളഞ്ഞാൽ ഉണ്ടല്ലോ….. “”””

 

അങ്ങേര് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

 

“””അതിന് സാർ… ഞാൻ… “”””

 

“”””താൻ ഇനി ഇങ്ങോട്ടൊന്നും പറയണ്ട… ഞാൻ കണ്ടതാണല്ലോ….എന്റെ മുൻപിൽ വെച്ചല്ലേ… താൻ ടീച്ചറോട് അപമാര്യാദയായി പെരുമാറിയത്….””””

 

Recent Stories

108 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com