ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 698

Views : 50848

പിന്നെ വീട്ടുകാർക്ക് എന്റെ കാര്യത്തിൽ അത്ര ശ്രദ്ധയില്ലാത്ത കാരണം ഞാൻ എവിടെ നടന്നാലും അവർക്ക് ഒരു പ്രശനവും ഇല്ല… 

 

അച്ഛന്റെ നിർദ്ദേശപ്രകാരം കാലവറയുടെ അരികിൽ നിൽകുമ്പോൾ ആണ് ജനലിലൂടെ അഞ്ജലിയെ ഞാൻ കണ്ടത്… 

 

ഇന്നവൾ പതിവിലും സുന്ദരിയായിട്ടുണ്ട്… ഓറഞ്ചും വെള്ളയും നിറത്തിൽ ഉള്ള ദാവണിയാണ് അവളുടെ വേഷം…. അത്യാവശ്യം ആഭരണങ്ങൾ എല്ലാം അണിഞ്ഞു… അത്യാവശ്യം മേക്കപ്പ് ഒക്കെ ഇട്ട്…. “ഉം… പെണ്ണിനെ കാണാൻ മുന്നത്തെതിലും ചന്തമൊക്കെയുണ്ട്…”

 

പെട്ടന്നാണ് വാലിട്ട് എഴുതിയ അവളുടെ കരിങ്കുവള മിഴികൾ എന്നിൽ പതിച്ചത്….. 

 

ഉണ്ടക്കണ്ണിൽ പെട്ടന്ന് എന്തോ ഒരു തിളക്കം… താമരപ്പൂപോലെയുള്ള അവളുടെ വദനം എന്നെ കണ്ട നിമിഷം ഒന്ന് വിടർന്നുവോ…. റോസാപൂ പോലെയിരുന്ന അവളുടെ ലോലമായ അധരത്തിൽ ഒരു പുഞ്ചിരി പടർന്നു… 

 

ഏയ്‌… തോന്നിയതാവാം… ചങ്ക് നിറിയെ അവളോട്‌ ഉള്ള ഇഷ്ടം ആണ്….അല്ലെങ്കിൽ തന്നെ ക്ലാസ്സിൽ വെച്ചു എപ്പോനോക്കിയാലും എന്നോട് തല്ലുകൂടാൻ വരുന്ന അവൾ എന്നെ നോക്കി ചിരിച്ചു എന്നൊക്കെ പറഞ്ഞാ ആരാ വിശ്വസിക്കാ. 

 

നാളെയവൾ ഏട്ടന്റെ സ്വന്തം ആവുന്നു എന്ന് തിരിച്ചറിയുബോൾ മനസ്സിൽ ഒരു വിങ്ങൽ… അത് താങ്ങാൻ പറ്റുന്നില്ല….. അത്രയും ഞാൻ അവളെ ഇഷ്ടപെടുന്നു… 

 

“”””മോനെ…. രണ്ട് തൂശനില…  കൊണ്ടുവരോ”””””

 

എന്റെ പിന്നിൽ നിന്നുകൊണ്ട് പച്ചക്കറി നുറുക്കുന്ന രാവുണ്ണിയേട്ടൻ… എന്നോട് പറഞ്ഞു. 

 

“”””അഹ്… ഇപ്പൊ കൊണ്ടുവരാം “”””

 

രാവുണ്ണിയേട്ടനോട് പറഞ്ഞു ഒരിക്കൽ കൂടി ജനലിലൂടെ അകത്തേക്ക് നോക്കി… പക്ഷെ അഞ്ജലി അവിടെ ആരോടോ ചിരിച്ചു കളിച്ചു സംസാരിക്കുകയാണ്. അതും നോക്കി ചിരിയോടെ ഞാൻ കത്തിയുമെടുത്തു തൊടിയിലേക്ക് നടന്നു… 

 

ഇരുളിന്റെ മറവിൽ നെഞ്ചും വിരിച്ചു  നിൽക്കുന്ന വാഴയിൽ നിന്നും ഏറ്റവും നല്ല ഇലനോക്കി മുറിച്ചെടുത്തു… അത് രാവുണ്ണിയേട്ടന്റെ കൈയിൽ കൊണ്ട് കൊടുക്കുകയും ചെയ്‌തു. 

 

എല്ലാവരും നന്നേ സന്തോഷത്തിൽ ആണ്…. മുറ്റത്തെ പന്തലിൽ അച്ഛനടക്കമുള്ള കാരണവന്മാർ എല്ലാവരും വട്ടം കൂടിയിരുന്നു എന്തോ വലിയ കാര്യം ചർച്ച ചെയുന്നുണ്ട്… അതിനിടയിൽ നറുപുഞ്ചിരിയുമായി അഞ്ജലിയുടെ അച്ഛനും ഇരുപ്പുണ്ട്. 

 

ഏട്ടൻ കൂടുകാരുടെ ഒപ്പമിരുന്നു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…. അമ്മ പെൺപടകളുടെ കൂടെയാണ് ചേച്ചിയും അമ്മയുടെ ഒപ്പം ഉണ്ട്. 

 

Recent Stories

108 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com