ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 698

Views : 50850

പ്രിൻസി കട്ട കലിപ്പ്….. പക്ഷെ എന്റെ കിളി പോയത് മറ്റേത് കേട്ടാണ്….. അവൾ എന്റെ ടീച്ചർ ആണെന്ന്….. അപ്പൊ എന്റെ ആദ്യാനുരാഗം നുളയിലെ മുള്ളി അല്ലെ…ശേ മുളയിലേ നുള്ളി…

പ്രിൻസി പറഞ്ഞത് കേട്ട് വിശ്വാസം ആവാതെ ഞാൻ ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കി….എന്നെ നോക്കി പുഞ്ചിരി തൂവി നിൽക്കുകയാണ് അവൾ…

 

“”””സോറി സാർ….എനിക്ക് അറിയില്ലായിരുന്നു….””””

 

അവള് ടീച്ചർ ആണെന്ന് അറിഞ്ഞപ്പോൾ വാല് മുറിഞ്ഞ ഞാൻ എങ്ങിനെ എങ്കിലും ഒന്ന് രക്ഷപെട്ടാൽ മതിയെന്നായി….

 

എല്ലാ നാറികളും എന്നെ നോക്കി ആക്കി ചിരിക്കുകയാണ്….

 

“”””അതിന് വല്ലപ്പോഴും ക്ലാസ്സിൽ വരണം….തനിക്ക് ഞാൻ ഒരുപാട് വാണിംഗ് തന്നിട്ടുണ്ട്… ഇനി നോ മോർ എക്സ്കൂസ്‌….പിന്നെ ഇനി ഇന്ന് താൻ ക്ലാസ്സിൽ കയറണ്ട…..””””

 

അയാൾ സിംഹം അലരുന്ന പോലെ അലറി….പക്ഷെ എനിക്ക് പട്ടി ഓളിയിടുന്ന പോലെയാ തോന്നിയത്….

 

“””വേണ്ട… സാർ… ഇയാൾക്ക്റിയാത്തോണ്ടല്ലേ….എന്നെചൊല്ലി ഇയാളെ ക്ലാസ്സിൽ കയറ്റാതെ ഇരിക്കണ്ട….””””

 

മൃതുവായ ശബ്ദത്തിൽ ടീച്ചർ പ്രിൻസിയോട് പറഞ്ഞു…

 

“”””കേട്ടല്ലോ….. അഞ്ജലി ടീച്ചർ പറഞ്ഞത് കൊണ്ട് മാത്രം ഈ പ്രാവിശ്യം കൂടി ഞാൻ ക്ഷമിക്കുന്നു….””””

 

അയാൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു…

 

“””പക്ഷെ എന്റെ മനസ്സ് ഉടക്കിയത് ആ പേരിൽ ആണ് അഞ്ജലി….അഞ്ജലി ആദിത്യൻ….അഹ് പൊളി….”””

 

എല്ലാം കഴിഞ്ഞു സീറ്റിന് അരികിലേക്ക് ഞാൻ നടന്നു… എല്ലാവരും എന്നെ തന്നെ ഉറ്റുനോക്കുവാണ്….ഒരുമാതിരി അവിഹിതം പിടിച്ച പോലെ…..

 

“”””അങ്ങോട്ട്… നീങ്ങിയിരിടാ … മോനെ… “”””

 

ഞാൻ എന്റെ സീറ്റിലേക്ക് ചെന്നുകൊണ്ട് അറ്റത്തിരിക്കുന്ന ഉണ്ണിയെ നോക്കി പല്ലിറുമ്മി.

 

“””നീയെന്തിനാടാ തെണ്ടി എന്റെ മെക്കിട്ട് കയറുന്നെ… “”””

 

അവൻ എന്നെ നോക്കി ചിരിയോടെ ചോദിച്ചു…

 

Recent Stories

108 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com