ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”രണ്ടാളും രാവിലെത്തന്നെ തുടങ്ങി ല്ലേ…
ഒരുപാവം കിടന്നുറങ്ങുന്നതുപോലും ആർക്കും ഓർമ്മ പോലുമില്ലേ….??””
പരമാവധി വിഷമം മുഖത്ത് വരുത്തിക്കൊണ്ടവൾ പറഞ്ഞു നിർത്തി..

“”അതിന് നേരത്തെ എണീക്കണം…
എന്റെ കൊച്ച് കണ്ടോ…
നിന്നെ കാണാൻ നേരത്തെ വന്നതാ…
എന്നിട്ടോ..ഇവിടെയൊരുത്തി എഴുന്നേറ്റിട്ടുപോലുമില്ല…!!

നിന്റെ കൂടെ കൂടിയേൽപിന്നെയാ ഇവനിങ്ങനെ ക്ഷീണിച്ചേ..അതാ അവനെ ഞാൻ കഴിപ്പിക്കാൻ തീരുമാനിച്ചത്…””
ജോണിന്റെ തലയിൽ തഴുകിക്കൊണ്ട് അമ്മ പറഞ്ഞു…

“”ഉവ്വ…ഉവ്വ…

എല്ലും തോലുമായിരുന്നവൻ ഇപ്പൊ വീർത്ത് വരുന്നതൊന്നും അമ്മ കാണുന്നില്ലേ…??””

“”ഒന്ന് പോടി…
എന്റെ കൊച്ച് വീർത്തിട്ടൊന്നുമില്ല…!!””

അമ്മയുടെ മറുപടിക്ക് ഒന്ന് മൂളിക്കൊടുത്തതല്ലാതെ അവളൊന്നും തിരിച്ചുപറയാൻ നിന്നില്ല…

അമ്മ വേഗം അവൾക്കും പ്ലേറ്റ് എടുത്തുവെച്ചു ഭക്ഷണം വിളമ്പിക്കൊടുത്തു…
പിന്നെ ചായയെടുക്കാൻ അകത്തേക്ക് പോയി…

“”എടാ…
ഫോൺ ഓഫായിരുന്നു…സോറി…!!!

നിനക്ക് എന്തെങ്കിലും ലഭിച്ചോ അതിൽനിന്നും….??””

“”ഹമ്മ്….
ഒരുപാട്…ബട്ട് അത് ഇവിടെവെച്ച് വേണ്ട…

നമുക്ക് പുറത്തെവിടെയെങ്കിലും…??””

അപ്പോഴേക്ക് അമ്മ വന്നതുകൊണ്ട് ആ സംസാരം അവിടെ വെച്ചവസാനിപ്പിച്ചു..

 

വണ്ടിയോടിക്കുമ്പോഴും അവന്റെ മനസ്സ് തീരെ ശാന്തമായിരുന്നില്ല…
അത് അവന്റെ മുഖഭാവത്തിലൂടെതന്നെ നിത്യ മനസ്സിലാക്കുകയും ചെയ്തു..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.