ദി ഡാർക്ക് ഹവർ 11 {Rambo} 1715

“”നോക്ക് ജോ…

അന്നത്തെ സംഭവം…നിന്റെ ശരീരത്തിലെ മാറ്റങ്ങൾ…റ്റാറ്റൂ…!!

ഇതെല്ലാം ഒത്തുനോക്കുമ്പോൾ…
ആ തിരഞ്ഞെടുക്കപ്പെട്ടവൻ നീയല്ലേ…???””

“”ഫ**….!!!!

ബട്ട്….എങ്ങനെ…??””

“”ഹമ്മ്….
നമുക്ക് നോക്കാം…എന്തായാലും ഒരു വഴി തെളിയാതെയിരിക്കില്ല…!!””

നിത്യയുടെ വാക്കുകൾ…അവന് തെല്ലൊരാശ്വാസം നൽകിയെങ്കിലും… ഇനിയെന്തെന്നുള്ളത് അവന്റെ മനസ്സിലും… ഒരു ചോദ്യചിഹ്നമായി നിലനിന്നു…..

×××××××

മക്ലാർനെസ്സിൽ…

മാക്സും അനുയായികളും യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു…
ഷിപ്പിൽ വേണ്ട സാധനങ്ങളെല്ലാം എടുത്തുവെച്ചപ്പോഴേക്കും ഇദ്രിസ് അങ്ങോട്ടേക്ക് വന്നു..
കൂടെ മന്ത്രിയും ഒന്നുരണ്ടനുയായികളും..

അദ്ദേഹത്തെ കണ്ടപാടെ മാക്‌സും മറ്റും മുട്ടിലിരുന്ന് ബഹുമാനം പ്രകടിപ്പിച്ചു..

“”പ്രഭോ…
ഞാൻ തയാറാണ്….””
മാക്‌സ് നിലത്തിരുന്നുകൊണ്ടുതന്നെ പറഞ്ഞു…

“”ഹമ്മ്…
എഴുന്നേൽക്കെടോ…””
ഇദ്രിസ് അവനെ തോളിൽതട്ടിക്കൊണ്ട് പറഞ്ഞു..

“”മാക്‌സ്….
നിന്റെകയ്യിലാണ് ഇനിയെല്ലാം…

ഇപ്പോൾ പോകുന്നിടം നിനക്ക് പരിചിതമല്ലായിരിക്കാം…പക്ഷേ ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്..””
മാക്സിന്റെ കയ്യിലേക്ക് വൃത്താകൃതിയിലുള്ളവസ്തു വെച്ചുകൊടുത്തുകൊണ്ട് അയാൾ പറഞ്ഞു..

“”പ്രഭോ…
അവൻ തിരഞ്ഞെടുത്ത ശരീരം…അതെങ്ങനെ എനിക്ക് മനസ്സിലാകും..??””
ഇദ്രിസ് കയ്യിൽതന്ന വസ്തു തന്റെ വസ്ത്രത്തിന്റെ ഹൃദയഭാഗത്ത് വെക്കുമ്പോൾ മാക്സ് ചോദിച്ചു..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.