നിത്യയെ വിളിക്കാൻനോക്കുമ്പോഴെല്ലാം സ്വിച്ച്ഓഫ് എന്ന് പറഞ്ഞതോടെ.. എന്തുചെയ്യണമെന്നറിയാതെ … ആ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു..
തന്റെ ചുവരിൽ പതിപ്പിച്ച കണ്ടെത്തലുകളും മറ്റും ഉറ്റുനോക്കി..
അവന് ഒരിക്കലും ഊഹിക്കാൻപോലും സാധിക്കാതിരുന്ന കാര്യങ്ങളാണ് ആ ബുക്കിൽ പറഞ്ഞിരിക്കുന്നതെന്ന് അവൻ ആലോചിച്ചു…
കിടക്കയിൽ തലങ്ങും വിലങ്ങും കിടന്ന്…ഉറക്കം ലഭിക്കാതെ കുറെനേരമവൻ എന്തൊക്കെയോ ചിന്തിക്കുകയുണ്ടായി…
മനസ്സ് ശാന്തമല്ലാത്തതിനാൽ ഉറക്കം ലഭിക്കില്ലെന്നവൻ കരുതിയെങ്കിലും…
ശരീരത്തിന്റെക്ഷീണമവനെ പതിയെ നിദ്രയിലേക്ക് നയിച്ചു…
××××××
അമ്മയുടെ വിളി കെട്ടിട്ടാണ് നിത്യ കണ്ണ് തുറന്നേ…വാച്ചിൽ നോക്കിയപ്പോൾ സമയം എട്ടിനോടടുക്കുന്നു…
എന്നും രാവിലെയെണീറ്റ് വ്യായാമം ചെയ്തിരുന്നതാനിപ്പോൾ എണീക്കുന്നതുതന്നെ വൈകിയാണെന്നത് അവളെ തെല്ല് സങ്കടപ്പെടുത്തി…
ഏതായാലും രണ്ടുദിവസത്തെ റെസ്റ്റ്കൂടെ കഴിഞ്ഞ് തുടങ്ങാമെന്ന് മനസ്സിലുറപ്പിച്ചു…
അപ്പോഴേക്കും കൈ ശരിയാവുമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്..
കട്ടിലിൽ എഴുന്നേറ്റിരുന്ന് ഒന്ന് മൂരിനിവർന്നപ്പോഴാണ് മേശപ്പുറത്ത് അലക്ഷ്യമായിട്ടിരുന്ന ബുക്ക് അവളുടെ കണ്ണിൽപെട്ടത്…
തലേ ദിവസത്തെ കാര്യങ്ങളെല്ലാം മനസ്സിലൂടെ പെട്ടെന്നൊന്ന് കടന്ന് പോയി…
അവൾ വേഗംത്തന്നെ ഫോണെടുത്ത് ജോണിനെ വിളിക്കാനാഞ്ഞു…
പക്ഷേ… അത് സ്വിച്ച്ഓഫായികിടക്കുന്നത് അവളപ്പോഴാണ് അറിഞ്ഞത്…
❤️❤️❤️❤️❤️
Bro nxt എന്ന post ആക്ക
കംപ്ലീറ്റ് ആയില്ല…
ഏകദേശം ആയത് ഇന്ന് ഇടാം…
പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??
Bro Next Part?
RamboJune 21, 2021 at 7:39 pm
Bro…kure ezhuthiyittundaayirunnu…
Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…
Athukond veendum ezhuthuvaan..nale tharan sramikkam?
Sry
ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ
മതി മതി ?
Waiting 4 it ❣️