ദി ഡാർക്ക് ഹവർ 11 {Rambo} 1716

കുറച്ചുനേരംകൂടെ അതേയിരിപ്പ് തുടർന്നശേഷം.. പതിയെ എഴുന്നേറ്റ് ഒന്ന് കുളിക്കാനായി കയറി…
ഷവറിന്റെ താഴെനിൽക്കുമ്പോഴും അവന്റെ ഓർമ്മയിലൂടെ എന്തൊക്കെയോ കടന്ന് പോയ്ക്കൊണ്ടിരുന്നു…
ആരുടെയൊക്കെയോ കരച്ചിലുകളും.. ജീവനറ്റ ശരീരങ്ങളും രക്തവും…!!

അതെല്ലാം വീണ്ടുമവനെ പ്രതിസന്ധിയിലേക്ക് നീക്കിക്കൊണ്ടിരിക്കുകയായിരുന്നു…

ഷവറിന്റെ തണുത്ത വെള്ളത്തിൽനിന്നിട്ടുപോലും…ജോണിന് തന്റെ ശരീരം ചുട്ടുപൊള്ളുന്നത്പോലെ തോന്നി…

ഒരുവേള…ആ ചൂടിൽ അവൻ കത്തിയമർന്നുപോകുമോ എന്നുപോലും..!!

××××××

പിറ്റേന്ന് ഉച്ചയോടെ ജോൺ നിത്യയുടെ വീട്ടിലെത്തി…
മുഖം പ്രസന്നമല്ലാത്തത്കൊണ്ട് നിത്യയും അമ്മയും കാര്യം തിരക്കിയെങ്കിലും.. ഒന്നുമില്ലെന്ന്പറഞ്ഞവനൊഴിഞ്ഞുമാറി..

അവിടെനിന്നും ഭക്ഷണം കഴിച്ചശേഷമാണ് വീട്ടിൽനിന്നുമിറങ്ങിയെ…
പോകുംവഴിയിൽ..നിത്യ വാതോരാതെ സംസാരിച്ചപ്പോഴും.. ജോൺ കേട്ടുനിന്നെന്നല്ലാതെ മറിച്ചൊന്നും പറഞ്ഞിരുന്നില്ല…

ഒരുവേള ഇന്നലെ സംഭവിച്ചത് അവളോട് പറയാമെന്ന് കരുതിയെങ്കിലും…പിന്നീടത് വേണ്ടെന്ന് വെച്ചു…
അല്ലെങ്കിലും തലവേദനയെടുത്തതെല്ലാം അവളോട് പറയേണ്ട കാര്യമില്ലല്ലോ…!!

നിത്യയുടെ കൂടെപടിച്ചവന്റെ മാരേജ് ഫങ്ഷൻ ആണ്…
കൈക്ക് സുഖമായെങ്കിലും ഇത്രയും ദൂരം വണ്ടിയോടിച്ചുപോകുന്നത് അവൾക്ക് മടുപ്പായതിനാലും … പിന്നെ ജോണിന്റെ കൂടെ സംസാരിച്ചിരിക്കാം എന്നും കരുതിയാണ് അവനെയും വിളിച്ചത്..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.